Showing posts with label SOCCER. Show all posts
Showing posts with label SOCCER. Show all posts

Sunday, June 21, 2020

കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ "




2018 JUNE 15
റഷ്യ യിൽ നടന്ന  വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട്  ഇന്നേക്ക്‌ 2 വർഷം തികയുന്നു. ഇൗ രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ആണ് ആനപ്പറമ്പിലെ വേൾഡ് കപ്പ് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും  ഷൂട്ടിങ്ങും നടന്നത് . സിനിമയുടെ POST PRODUCTION ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .   ഇൗ കോവിഡ് കാലം  കഴിഞ്ഞു തീയേറ്ററുകളിൽ തുറക്കുമ്പോൾ ഇൗ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും.  ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഇൗ സിനിമ നിറയെ. ആന്റണി വർഗീസും ( നിങ്ങളുടെ സ്വന്തം പെപ്പെ ) , ബാലു വർഗീസും ലൂക്മാനും , ടീ ജീ രവിയും ,  ഐ എം വിജയനും , ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും കൂടാതെ കുറച്ച്  സർപ്രൈസുകളും നിങ്ങൾക്കായി കാത്തിരിക്കുന്നു . 

സിനിമയുടെ പ്രമോഷൻ ഭാഗമായി പ്രശസ്ത  സ്പോർട്സ് ലേഖകനും ,  എഴുത്തുകാരനും ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്ററുമായ   കമാൽ വരദൂർ എഴുതുന്ന  " കാൽപന്തിനെ 101 കഥകൾ "  നിങ്ങൾക്കുവേണ്ടി ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ  പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മ സൗത്ത്സോക്കേഴ്സ് ലൂടെയും  @aanapparambileworldcup എന്ന ഫേസ്ബുക്ക് & ഇൻസ്റ്റ പേജുകളിൽ കൂടിയും  ഇൗ കൊച്ചു കഥകൾ നിങ്ങൾക്ക് വായിക്കാം . 
കാല്പന്തിനെ പ്രണയിച്ചവർക്കായി ഇതാ ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന .." കാൽപ്പന്തിന്റെ 101 കഥകൾ " 

നിഖിൽ പ്രേംരാജ് ,(ഡയറക്ടർ -ആനപ്പറമ്പിലെ വേൾഡ് കപ്പ്)

Coming soon ...

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Friday, August 31, 2018

വിശ്വവിഖ്യാതമായ ആ ഏഴാം നമ്പറിന് ഇനി പുതിയ അവകാശി..


ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനുശേഷം റൊണാൾഡോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയുടെ അടുത്ത ഉടമ ആരാവും എന്നത് ഫുട്ബോൾ ആരാധകർക്കിടയിൽ ഒരു ചർച്ചാവിഷയമായിരുന്നു.

പല പ്രമുഖ താരങ്ങളുടെയും പേരുകൾ പറഞ്ഞുകേട്ടിരുന്നു എങ്കിലും സ്പാനിഷ് റേഡിയോ സ്റ്റേഷനായ കടേന കോപ്പേ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം. ആരും പ്രതീക്ഷിക്കാത്ത ഒരു താരമാണ് റയൽ മാഡ്രിഡ് പുതിയ ഏഴാം നമ്പർ ജേഴ്സി ധരിക്കാൻ പോകുന്നത് അത് മറ്റാരുമല്ല സമ്മർ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിൽ നിന്നും സാന്റിയാഗോ ബെർണെബുവിൽ എത്തിയ സ്‌ട്രൈക്കർ മാരിയാനോ ഡയസ്.

25കാരനായ ഡയസ് ലിയോണിന് വേണ്ടി 48 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട് 2016-17 സീസണുകളിൽ ലാലീഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ടീമിലെ അംഗവുമായിരുന്നു ഡയസ്.

Sunday, August 12, 2018

ജെറാഡ് പികെ വിരമിച്ചു.


ബാഴ്‌സലോണയുടെ സ്പാനിഷ് പ്രതിരോധ താരം ജറാഡ് പികെ ആഭ്യന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2016 ൽ അൽബേനിയക്കെതിരെ നടന്ന ലോകകപ്പ്‌ യോഗ്യത മത്സരത്തിന് ശേഷം 2018 ലോകകപ്പിന് ശേഷം താൻ വരമിക്കും എന്നുളള സൂചന പികെ നൽകിയിരുന്നു.

സ്പെയിനിന്റെ പുതിയ പരിശീലകനായി നിയമിതനായ മുൻ ബാഴ്സ പരിശീലകൻ ലൂയിസ് എൻറിക്കെയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് 31 വയസുകാരനായ പികെ തൻറെ വിരമിക്കൽ പ്രഘ്യാപിച്ചത്.

സ്പാനിഷ് നാഷണൽ ടീമിന് വേണ്ടി 102 തവണ ബൂട്ട്കെട്ടിയ പികെ രണ്ട് യൂറോപ്യൻ ചാപ്യൻഷിപ്പുകളിലും മൂന്ന് ലോകകപ്പിലും ടീമിനെ പ്രതിനിധീകരിച്ചു. 2010 ൽ സ്പെയിനുവേണ്ടി ആദ്യമായി ലോകകപ്പ് നേടിയ ടീമിലും രണ്ട് വർഷങ്ങൾക്ക് ശേഷം 2012 ൽ യൂറോകപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു പികെ.

Monday, July 23, 2018

ലിം ടിയോം കിം ...നിങ്ങ മുത്താണ്.....



ഇന്ന് നടന്ന ഇന്ത്യ / മലേഷ്യ  അണ്ടര്‍ 16 മത്സരം നിങ്ങള്‍ കണ്ടിരുന്നു എന്ന് വിശ്വസിക്കട്ടെ. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് മികച്ച ഒരു യുവ നിരയെ കാണുന്നത്. സംശയം വേണ്ട മലേഷ്യന്‍ ടീമിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.ഇന്ത്യന്‍ കുട്ടികള്‍ മോശമെന്നല്ല ഈ പറഞ്ഞു വരുന്നത്. ടീം എന്ന നിലയില്‍ ഇന്ത്യന്‍ കുട്ടികള്‍ ഇപ്പോഴും സെറ്റ് ആയിട്ടില്ല എന്ന് തന്നെ പറയാം. വ്യക്തികത മികവില്‍ ഇന്ത്യന്‍ കുട്ടികള്‍ മികച്ചത് എന്ന് തന്നെ പറയാം. പക്ഷെ ആ മികവ് ടീമിന് കിട്ടുന്നില്ല എന്നുള്ളത് ദുഖമുണ്ടാക്കുന്ന സത്യം തന്നെയാണ്. സ്പെയിനില്‍ COTIF കളിക്കാന്‍ പോയിരിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 20 പരിശീലകന്‍ ഫ്ലോയിഡ് പിന്റോ പറഞ്ഞത് ഓര്‍ക്കുന്നു." കുടികള്‍ക്ക് ഞാന്‍ എല്ലാ രീതിയിലുമുള്ള സ്വാതന്ത്ര്യം കൊടുക്കുന്നു.അത് കൊണ്ട് തന്നെ അവര്‍ ഫുട്ബോള്‍ ആസ്വദിക്കുന്നു " എന്നും. ആ ഒരു പാത തന്നെയാണ് ഇന്ത്യന്‍ സീനിയര്‍ ഒഴികെ എല്ലാ ജൂനിയര്‍ സബ് ജൂനിയര്‍ ടീമുകള്‍ നടപ്പിലാക്കുന്നത്. കളി ആസ്വദിക്കുക തന്നെ വേണം. ആ ആസ്വാദനത്തിന്റെ ഒപ്പം ടീമിന് ഗുണം ഉണ്ടാകുന്ന രീതിയില്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ ആസ്വാദനം ഉപയോഗപെടുതിയാല്‍ നല്ലത് കൂടിയായിരിക്കും എന്ന് കൂടി ഇവരെ ഓര്‍മിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.എല്ലാ കളിയിലും  വിജയം വേണമെന്നുള്ള വാശിയൊന്നുമില്ല. പക്ഷെ ഭാവിയിലേക്ക് ഉതകുന്ന രീതിയിലുള്ള ചെറുതെങ്കില്‍ ചെറിയ മാറ്റങ്ങള്‍ കൂടിയേ തീരൂ. വ്യക്തികത മികവ് കൂട്ടുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷെ ആ മികവ് കൂട്ടാന്‍ സ്വന്തം ടീമിനെ നശിപ്പിച്ചു കൊണ്ടാകരുതെന്ന് മാത്രം. Jaliയുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. എന്‍റെ ടീമില്‍ അല്ലെങ്കില്‍ എന്‍റെ കുട്ടികള്‍ക്ക് കളിക്കളത്തില്‍ വ്യക്തികത മികവിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന്. ആ വ്യക്തികത മികവിനെ അവര്‍ ടീമിന് വേണ്ടി ഉപയോഗപെടുത്തുമ്പോഴാണ്‌ അവന്‍ കളിക്കാരനകുന്നതെന്ന് പറയാറുണ്ട്‌.അതാണ്‌ സത്യം .അത് തന്നെയാണ് ഓരോ കളിക്കാരനും പിന്തുടരേണ്ടത്. അല്ലാതെ അവരവരുടെ സ്ക്കില്ലും, ഡ്രിബിളിംഗ് കപ്പാസിറ്റിയും കാണിച്ച് ടീമിന് ഒരു ബാധ്യതയാവുകയല്ല വേണ്ടത്.

അവിടെയാണ് അത്ഭുതപെടുത്തി കൊണ്ട് മലേഷ്യയുടെ പ്രകടനം കണ്ടത്. ഒന്നും പറയാനില്ല എന്ന് ഒറ്റ വാക്കില്‍ പറയാം. വ്യക്തികത മികവില്‍ ഇന്ത്യന്‍ കുട്ടികളെക്കാള്‍ ഒരു പാട് മുന്നില്‍. പന്തടക്കം മുതല്‍ ഓരോ കാര്യത്തിലും നീളും അവരുടെ മികവ്. അനാവശ്യ ഡ്രിബിളിങ്ങിനു ഒരു സ്ഥലത്ത് പോലും അവര്‍ നിന്നിട്ടില്ല എന്നുള്ളതാണ് ഇന്ന് കണ്ട കളിയുടെ പ്രത്യേകത. അനാവശ്യമായ ഒരു ഓട്ടം പോലും കളത്തില്‍ കണ്ടില്ല. വലതു ഫ്ലാങ്ക് കേന്ദ്രീകരിച്ചാണ് അവരുടെ ആക്രമണം തുടങ്ങുന്നത്.അവിടെ തടസം സ്റ്റോപ്പര്‍ ബാക്കില്‍ നിന്നും അല്ലെങ്കില്‍ ഇടതു ഫ്ലാങ്ക്. ഗോള്‍ കീപ്പര്‍ കിക്കെടുക്കുന്ന കാഴ്ചയൊന്നും ഓര്‍മയിലില്ല. സോളിഡ് മദ്ധ്യനിര.ബുദ്ധി കൊണ്ട് പന്ത് കളിക്കുന്ന കുട്ടികള്‍.സ്റ്റോപ്പര്‍ ബാക്കുകള്‍ കളിക്കുന്നത് കാണുമ്പോള്‍ തന്നെ ആ ടീമിന്‍റെ കെട്ടുറപ്പ് കാണാന്‍ സാധിക്കും. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചും,അത് പോലെ ശക്തമായി പ്രതിരോധിച്ചും അവര്‍ പതിയെ മനസ് കീഴടക്കുകയായിരുന്നു. ബോക്ക്സിനുള്ളില്‍ പോലും പതര്‍ച്ച കാണിക്കാതെ അനാവശ്യമായി പന്ത് അടിച്ചു കളയാതെ അത് പോലും മനോഹരമായി പാസുകള്‍ ആക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു എന്ന് തന്നെ പറയാം.

ഇതിന്‍റെ പിന്നിലുള്ള ആ വ്യക്തിയെ നമ്മള്‍ അറിയാതെ പോകരുത്.ലിം ടിയോം കിം എന്ന അന്‍പത്തിനാലുക്കാരനാണ് ഇതിനു പിന്നില്‍. മലേഷ്യന്‍ ഫുട്ബോള്‍ ഡവലപ്പുമെണ്ട് പദ്ധതിയുടെ പ്രൊജക്റ്റ്‌ ഡയറക്ക്ട്ടറാണ് ലിം.മലേഷ്യയുടെ മുന്‍ മദ്ധ്യനിര താരമായിരുന്നു ഇദേഹം. മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ മലാക്ക എന്ന ക്ലബിലൂടെയാണ് ഇദേഹം തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. അവിടത്തെ തന്നെ കുലാലംപൂറില്‍ കുറെ നാള്‍ കളിച്ച ഇദേഹം പിന്നീട് പോയത് ജര്‍മനിയിലെ  ഹെര്‍ത്ത BSCയിലെക്കായിരുന്നു. ആദ്യമായി യൂറോപ്പില്‍ ലീഗ് കളിക്കുന്ന മലേഷ്യക്കാരന്‍ എന്ന ബഹുമതിയും അതോടെ ഇദേഹത്തിനു സ്വന്തമായി. ജര്‍മനിയില്‍ നിന്നും തിരിച്ചു വമം ലിം പിന്നീട് മലേഷ്യ വിട്ടു പോയിട്ടില്ല. അവിടെ തന്നെ പല ക്ലബുകളിലായി കാലം ചിലവിട്ടു.1995ല്‍ കളിയില്‍ നിന്നും വിരമിച്ച ഇദേഹം പിന്നീട് പരിശീലകന്‍ എന്ന റോളിലേക്ക് പതിയെ മാറുകയായിരുന്നു. അങ്ങിനെയാണ് ബയേണ്‍ മ്യൂണിക്ക്‌ ഇദേഹത്തെ കണ്ടെത്തുന്നത്.നീണ്ട പന്ത്രണ്ടു വര്‍ഷ കാലം ലിം ബയേണ്‍ അണ്ടര്‍ 19 ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു. ഇന്ന് കാണുന്ന പല ജര്‍മന്‍ പ്രതിഭകളെയും വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ലിം മലേഷ്യന്‍ കുട്ടികളെയും അതെ നിരയിലേക്ക് തന്നെയാണ് ഉയര്‍ത്തി കൊണ്ട് വരുന്നത് എന്ന് നമ്മുക്ക് നിസംശയം പറയാം.

ഏഷ്യന്‍ ഫുട്ബോളില്‍ ഒരു പാട് മാറ്റങ്ങള്‍ വരുന്നുണ്ട്. ആ പാതയിലേക്ക് പതിയെ ആണെങ്കിലും നമ്മളും പിന്നാലെയുണ്ട് എന്നുള്ളതിന് തെളിവാണ് ഈ ഇന്ത്യന്‍ കുട്ടികളുടെ ലോക പര്യടനങ്ങള്‍. ഇതിലൂടെ നമ്മുടെ കുട്ടികളും നല്ല രീതിയില്‍ മുന്നേറുമെന്നു പ്രതീക്ഷിക്കാം. ഒരു കളിക്കാരനെ വളര്‍ത്തുന്നതില്‍ മത്സര പരിചയത്തിനു വലിയ പങ്ക് തന്നെയാണ് ഉള്ളത്.നല്ല ഒരു നാളെക്കായി നിങ്ങളെ പോലും ഞാനും കാത്തിരിക്കുന്നു...

കടപ്പാട് ;
: നിർമൽ ഖാൻ

Tuesday, January 23, 2018

U 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി




U 15 ഐ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
_________________________________________________________

അണ്ടർ 15 ഐ ലീഗിന്റെ പ്ലേ ഓഫ് റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. റയൽ കാശ്മീരാണ് ബ്ലാസ്റ്റേഴ്സിന് കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിന് റയൽ കാശ്മീർ ബ്ലാസ്റ്റേഴ്സിന് മേൽ വിജയം സ്വന്തമാക്കിയത്. മുഹമ്മദ് അർസ്ലാനാണ് റയൽ കാശ്മീരിന്റെ വിജയ ഗോൾ നേടിയത്. 
ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.79 ആം മിനുട്ടിൽ മുഹമ്മദ് അർസ്ലാൻ 
റയൽ കാശ്മീലിനായി ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ബ്ലാസ്റ്റേഴ്സ് താരം മനിൽ കുമാരിന് രണ്ടാം യെല്ലോ കാർഡ് കിട്ടി പുറത്ത് പോവേണ്ടി വന്നത് വിനയായി.

വ്യാഴാഴ്ച വൈകിട്ട് 3.45ന് ഡി എസ് കെ ശിവാജിയൻസുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

Wednesday, January 10, 2018

ബാഴ്സിലോണയുടെ വിജയങ്ങൾക്ക് ശക്തി ശബരിമല ശ്രീ ധർമ ശാസ്താവോ..!!




കുട്ടീഞ്ഞോ ബാഴ്സിലോണയിൽ ചേരുന്നതിന് ശേഷം ആദ്യമായി ടീം അംഗങ്ങളെ കണ്ട വാർത്തയുമായി ബന്ധപ്പെട്ട് ബാഴ്സയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൊണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വിഡിയോയിൽ ആണ് സ്വാമിയെ അയ്യപ്പോ...അയ്യപ്പോ സ്വാമിയെ എന്ന ശരണം വിളി പോലുള്ള ശബ്ദം കേൾക്കുന്നത് ... ബാഴ്സയുടെ ട്വിറ്ററിൽ ഇപ്പോൾ മലയാളികളുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് ...എന്തായാലും വീഡിയോ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.. ഒപ്പം ട്രോളന്മാർ രസകരമായ ട്രോളുകളും കൊണ്ട് രംഗത്തെത്തിയതോടെ കുട്ടീഞ്ഞോയുടെ ബാർസ എൻട്രി മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ മലയാളികൾക്കായിട്ടുണ്ട്

Sunday, August 13, 2017

രണ്ടാം വരവിൽ റെക്കോഡിട്ട് ആഘോഷമാക്കി വെയിൻ റൂണി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണും സ്റ്റോക്കും തമ്മിൽ നടന്ന മത്സരത്തിൽ 46 ആം മിനുട്ടിൽ കാൽവേർട്ട് ലെവിൻ ബോക്സിലേക്ക് നീട്ടി നൽകിയ പാസ്സ് ഹെഡ്ഡറിലൂടെ വലയിൽ എത്തിച്ച് വെയിൻ റൂണി പ്രീമിയർ ലീഗിൽ "300" ഗോളുകളിൽ തന്റെ പങ്കാളിത്തം അറിയിച്ചു. (199 ഗോളുകളും 101 അസിസ്റ്റും).
ഇതേ കളിയിൽത്തനെ പ്രീമിയർ ലീഗിൽ മറ്റൊരു അപൂർവ റെക്കോർഡിനു കൂടി അദ്ദേഹം ഉടമയായി ഏറ്റവും കൂടുതൽ ദിവസത്തെ (4869 ദിവസം) ഇടവേളക് ശേഷം ഒരേ ടീമിനു വേണ്ടി ഗോൾ നേടുകയും ഏറ്റവും കൂടുയ ഇടവേളക് ശേഷം (4837 ദിവസം) ഒരേ ടീമിനു വേണ്ടി കളിക്കുകയും ചെയ്ത ഏക താരവും റൂണിയാണ്. 2004 ഏപ്രിൽ മാസത്തിൽ ലീഡ്സിനെതിരെ ആയിരുന്നു റൂണിയുടെ അവസാനത്തെ എവട്ടൻ ഗോൾ.
®സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക
https://www.facebook.com/SouthSoccers/


Sunday, August 6, 2017

ജർമൻ സൂപ്പർ കപ്പിൽ ബയേൺ മ്യൂണിക്ക് ചാമ്പ്യാന്മാർ.

ജർമൻ സൂപ്പർ കപ്പ് ഫൈനലിൽ ബോറുഷ്യ ഡോർട്മുണ്ടിനെ പെനാൽറ്റി ഷൂട്ഔട്ടിൽ 5-4 ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് ചാമ്പ്യാന്മാർ.
ഇത്‌ ഏഴാം തവണയാണ് ബയേൺ ജർമൻ സൂപ്പർ കപ്പ് ചാമ്പ്യാന്മാർ ആവുന്നത്. 12 മിനിറ്റിൽ സ്ട്രൈക്കർ ക്രിസ്ത്യൻ പൾസിക്  ആതിഥേയർക്ക് ലീഡ് നൽകി എങ്കിലും 18 ആം മിനിറ്റിൽ റോബർട്ട് ലാവാൻഡൊവ്സ്കി ഗോൾ മടക്കി.

രണ്ടാം പകുതിയിൽ സൂപ്പർതാരം ഓബാമയാംഗിന്റെ ഗോളിൽ വീണ്ടും ബി.വി.ബി ലീഡ് ഉയർത്തിയെങ്കിലും ലൂക്കാസ് പിസ്സെസെക്കിൻറെ പിഴവിൽ വഴങ്ങിയ സെൽഫ് ഗോൾ മത്സരം പെനാൽറ്റിയിലേക്ക് നീട്ടി.


പെനാൽറ്റി ഷൂട്ഔട്ടിൽ രണ്ടാം സ്ഥാനക്കാരായ ഗോൾകീപ്പർ സ്വെൻ ഉൾയെറിച്ചിന്റെ മികച്ച രണ്ട് സേവുകൾ ബയേൺനെ ഏഴാം തവണ സൂപ്പർ കപ്പ്‌ കിരീടത്തിൽ മുത്തമിടാൻ സഹായിച്ചു.
©സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക്
https://www.facebook.com/SouthSoccers/

Sunday, July 23, 2017

Wednesday, July 19, 2017

Sunday, July 9, 2017

Saturday, July 8, 2017

ശ്രീ ഐ എം വിജയൻ സൗത്ത് സോക്കേഴ്സിന് ആശംസകൾ നേരുന്നു..

ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഇതിഹാസതാരം  ശ്രീ ഐ എം വിജയൻ സൗത്ത് സോക്കേഴ്സിന് ആശംസകൾ നേരുന്നു..


ഇന്ത്യൻ ഇതിഹാസതാരം ഐ എം വിജയനെ കുറിച്ച് എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറായ നാരായണ മേനോൻ സർ

ഇന്ത്യൻ ഇതിഹാസതാരം  ഐ എം വിജയനെ കുറിച്ച് പ്രശസ്ത പരിശീലകനും എഫ് സി കേരള ടെക്നിക്കൽ ഡയറക്ടറായ നാരായണ മേനോൻ സർ


സെവൻസ് ഗാലറികളുടെ ആവേശമായ ഇർഷാദും കുട്ടനും വീണ്ടും ഒന്നിക്കുന്നു

സെവൻസ് ഗാലറികളുടെ ആവേശമായ ഇർഷാദും കുട്ടനും വീണ്ടും ഒന്നിക്കുന്നു റോയൽസ് ട്രാവൽസ് എഫ് സി കോഴിക്കോടിലൂടെ



         സെവൻസ് ഫുടബോളിലെ ആരധകരുടെ ആവേശവും കളിക്കളത്തിലെ ഇടിമുഴക്കവും ആയ കൂട്ടുകെട്ടാണ്  ഇർഷാതും  കുട്ടനും. ഇവർ ഒരുമിച്ചു കളിച്ചപ്പോൾ ഒക്കെ ഗോൾ മഴകൾ തീർത്തുകൊണ്ടു ഗ്യാലറിയെ ആവേശ കടലിൽ ആറാടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ടായി പോയ ഇവർ പുതിയ സീസണിൽ റോയൽ ട്രാവെൽസ് കോഴിക്കോടിലൂടെ വീണ്ടും ഒന്നിക്കുന്നു. 
             ഫുട്‍ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ആണ് ഇരുവരുടെയും സ്വദേശം. മങ്കടയിൽ നിന്നാണ് കുട്ടൻ വരുന്നത്  കൂട്ടിലങ്ങാടിയാണ് ഇർഷാദിന്റെ നാട്. കുട്ടൻ ഔട്ടർ ഫോർവേർഡായും  ഇർഷാദ് സെന്റർ ഫോർവേർഡ് ആയും   ആണ് കളിക്കുന്നത്. സെബാൻ കോട്ടക്കലിന് വേണ്ടിയാണു ഇവർ ആദ്യമായി ഒന്നിച്ചത്. ഇവരുടെ കൂട്ടുകെട്ടിൽ ഗോൾ മഴ തീർത്ത സീസൺ ആയിരുന്നു അത്. അതിനു ശേഷം ശേഷം എഫ് സി പെരിന്തൽമണ്ണക്ക് വേണ്ടിയും ഇവർ ഒത്തുചേർന്നു. പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞു, കുട്ടൻ ഫിഫ മഞ്ചേരിക്ക് വേണ്ടിയും ഇർഷാദ് അൽ മിന വളാഞ്ചേരിക്ക് വേണ്ടിയും കളിച്ചു. ഫിഫ മഞ്ചേരിക്ക് വേണ്ടിയും കുട്ടൻ തിളങ്ങി. ജയ തൃശൂരിന് എതിരെ 4-2 നു പുറകിൽ നിന്ന മത്സരത്തിൽ കുട്ടന്റെ ഹാട്രിക്കിലൂടെ ആണ് ഫിഫ മഞ്ചേരി വിജയം പിടിച്ചെടുത്തത്. 2017/18 സീസണിൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. റോയൽ ട്രാവെൽസ് കോഴിക്കോടിന് വേണ്ടി ഒന്നിക്കുമ്പോൾ ആരാധകർക്ക് ഒരു വിരുന്നാകും എന്നതിൽ സംശയം വേണ്ട. ഗോൾ മഴകൾ തീർത്ത് ആരാധകരുടെ ആവേശത്തിന്റെ അലകൾ തീർക്കാൻ കുട്ടന്റേയും ഇർഷാദിന്റെയും  കൂട്ടുകെട്ടിന് സാധിക്കും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം
സൗത്ത് സോക്കേഴ്‌സ്
News sours :Royal Soccer

Friday, July 7, 2017

ഓർമയുണ്ടോ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധകോട്ടകാത്ത മാർക്കസ് വില്യംസിനെ.

2003 ജൂലൈ ഒന്നിന് ഇംഗ്ലണ്ടിലെ പ്രഫെഷണൽ ഫുട്ബോൾ ക്ലബായ സ്കാൻഡോർപ് യുണൈറ്റഡിൽ ഒരു ട്രെയിനി ആയിട്ടാണ് മാർക്കസ് വില്യംസ് തൻറ്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിലേതണെ മറ്റൊരു പ്രോഫെഷണൽ ക്ലബായ റീഡിങ് ഫ് .സിയുമായി 2010 മെയ് മാസത്തിൽ ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു.

2010-11 സീസണിന്റെ ആരംഭത്തിൽ വില്യംസ് സ്കാൻഡോർപ്പ് യുണൈറ്റഡിൽ വീണ്ടും സീസണിന്റെ അവസാനം വരെ ചേർന്നു.തുടർന്നുവന്ന സീസണിൽ അദ്ദേഹതെ  ഷെഫീൽഡ് യുണൈറ്റഡിലേക്ക് വായ്പയെടുത്തു.


സ്കാൻഡോർപ് യുണൈറ്റഡിൽ പുതിയ മാനേജർ നിഗൽ ക്ലോഫ് വില്യംസിന്റെ വരവോടുകൂടി ഷെഫീൽഡ് യുണൈറ്റഡുമായുള്ള കരാർ റദ്ദാക്കിയതിനെത്തുടർന്ന് മൂന്നാമത്തെ തവണ സ്കാൻഡോർപ് യുണൈറ്റഡിൽ  2014 ൽ അദ്ദേഹം തിരിച്ചെത്തി.

2015 സെപ്റ്റംബറിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറിൻറ്റെ ഉടമസ്ഥതയിലുള്ള കേരള ബ്ളസ്റ്റേഴ്സുമായി വില്യംസ് കരാർ ഒപ്പുവെച്ചു. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സീസൺ ആയിരുന്നു അത് എന്നിരുന്നാലും പരുക്കിന്റെ പിടിയിൽ ആയിരുന്നിട്ടും കളിച്ച കളികളിൽ എല്ലാം വില്യംസ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ ആൽമർത്ഥമായ പ്രകടനം കാഴ്ചവെച്ചു.

തുടർന്ന് 2016 ആഗസ്റ്റിൽ ലയൺസിനു വേണ്ടി കരാർ ഒപ്പുവയ്ക്കുകയും അവസാന സീസണിൽ 36 മത്സരങ്ങളിൽ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു.

അവസാനമായി ഇപ്പോൾ League- 5th tier of English League ടീമായ  Guiseley FC യുമായി വില്യംസ് കരാർ ഒപ്പുവെച്ചിരിക്കുന്നു .
സൗത്ത് സോക്കർ മീഡിയ ടീം.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് : https://www.facebook.com/SouthSoccers/ 

Thursday, July 6, 2017

ഇന്ത്യയെ റാങ്കിങ്ങിൽ 96ൽ എത്തിച്ച മാന്ത്രികൻ




അതെ ഇന്ത്യ 2015ൽ  173മത്  റാങ്കിങ്ങിൽ നിന്ന് 96ൽ  എത്തണമെങ്കിൽ ,അതിന്റെ പ്രധാന പങ്ക് കോൺസ്റ്റന്റൈൻ എന്ന ഇംഗ്ലീഷ് കോച്ച്  തന്നെയാണ് .അമേരിക്കയിൽ കോച്ചിങ്ങ് ജീവിതം ആരംഭിച്ച കോൺസ്റ്റന്റൈൻ 1999യിലാണ് ആദ്യമായി ഒരു നാഷണൽ ടീമിന്റെ പരിശീലകൻ ആകുന്നത് .അത് കഴിഞ്ഞാണ് 2002 മുതൽ 2005 വരെ ഇന്ത്യൻ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത് .
അന്ന് ഇന്ത്യക്ക് മികച്ച നേട്ടം കൊടുക്കാൻ കഴിഞ്ഞില്ല 

അത് കോൺസ്റ്റന്റൈറെ കഴിവ് കേട് എന്ന് പറയാൻ പറ്റില്ല ..അന്ന് ഇന്ത്യക്ക് ഒരു മികച്ച ലീഗ് ഉണ്ടായിരുന്നില്ല ,ഒരു മത്സരം സംഘടിപ്പിക്കാൻ പോലും ഇന്ത്യൻ ഫെഡറേഷന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല .ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻറെ കയ്യിൽ നിന്നും പണം വാങ്ങേണ്ടി വന്നിട്ടുണ്ട് എ ഐ എഫ് എഫിനു .
ശെരിക്കും IMG റിലൈൻസാണ്  മുങ്ങി നിൽക്കുന്ന ഇന്ത്യൻ ഫുടബോളിന് പണം ചെലവാക്കാൻ തയ്യാറായത്  , അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .
ഇവിടെയാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന  മാന്ത്രികൻ  എത്തുന്നത് .വെറും കയ്യോടെ അല്ല വരുന്നത് ,റുവാണ്ട എന്ന കൊച്ചു ആഫ്രിക്കൻ രാജ്യത്തെ 68ആം റാങ്കിങ്ങിൽ എത്തിച്ചാണ് വരവ് .
ഡിസംബർ 2014ൽ ആണ്  ഇന്ത്യൻ പരിശീലകൻ ആയി വീണ്ടും സ്ഥാനമേറ്റത് .അത് ഇന്ത്യൻ ഫുട്ബോളിന് മാറ്റത്തിന് തുടക്കമായിരുന്നു .ഇന്ത്യൻ സൂപ്പർ ലീഗും വന്നു .ലോക ഭൂപടത്തിൽ ഇന്ത്യൻ ഫുടബോളിനെ കുറിച്ചു ലോകം സംസാരിക്കാൻ തുടങ്ങി .റോബർട്ടോ കാർലോസും ,ഡെൽ പിറോയും ,ഡേവിഡ് ജെയിംസിനെ പോലുള്ള ഇതിഹാസങ്ങളും ഇന്ത്യയിൽ എത്തി .സുനിൽ ഛേത്രി എന്ന സൂപ്പർ താരത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല ..
പലപ്പോഴും ഇന്ത്യൻ ടീമിന്റെ രക്ഷകനായി .ഈ കഴിഞ്ഞ ഏഷ്യ കപ്പ്  മത്സരത്തിലും വീരൻ ഛേത്രി തന്നെ .ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോടെ ജിങ്കാനും ജെജെയും പോലുള്ള പുതിയ താരോദയം ഉണ്ടായി .മലയാളികളായ വിനീതും അനസും ഇന്ത്യക്ക് വേണ്ടി തിളങ്ങി .
ഇന്ത്യയെ 96 റാങ്കിങ്ങിൽ എത്തിച്ച സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന മന്ദ്രികൻ പറയുന്നു... 94എന്ന എക്കാലത്തെയും മികച്ച റാങ്കിങ്ങിൽ താഴെ ഇന്ത്യയെ എത്തിച്ചാലേ എനിക്ക് സന്തോഷം ഉണ്ടാകു .ഇപ്പോൾ എന്റെ ലക്‌ഷ്യം ഇന്ത്യയെ 2019 യൂ എ ഇ യിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ എത്തിക്കുക എന്നതാണ് .
Authors Take:
അതെ ഇനി ഇന്ത്യയിൽ ഫുട്‍ബോൾ യുഗം .ഇന്ത്യ വേൾഡ് കപ്പ് കളിക്കുന്ന കാലം  വിദൂരം അല്ല  .ഒന്നേ പറയാനുള്ളു ഇതാണ് ശെരിയായ സമയം ,ഇന്ത്യൻ ഫുട്ബോളിന് പിന്തുണ കൊടുക്കുക . നിരവധി മെസ്സിമാരും  ക്രിസ്ത്യനോമാരും  ഇന്ത്യയിലും വളരട്ടെ.
സൗത്ത് സോക്കേർസ് (സുബൈർ )

ചൂട് പിടിച്ചു ഇൻഡ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിന്




ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ്‌  എൽ) ഫ്രാഞ്ചൈസികൾക്ക് രണ്ട് താരങ്ങളെ നിലനിർത്താനും 2017-18 സീസണിൽ മൂന്ന് അണ്ടർ 21 താരങ്ങളെ നിലനിർത്താനുമുള്ള അവസാന തിയതി ജൂലായ് 7 വരെയാണ് .

മുംബൈ സിറ്റി എഫ്സി, ബംഗളൂരു എഫ്സി, എഫ്സി ഗോവ, അറ്റ്ല്ടികോ ഡി കൊൽക്കത്ത തുടങ്ങിയവർ  വേഗത്തിൽ തന്നെ  താരങ്ങളെ നിലനിർത്തി കഴിഞ്ഞ  സാഹചര്യത്തിൽ നിരവധി ക്ലബ്ബുകൾ ഒരു കരാർ പൂർത്തിയാക്കാൻ ഇരിക്കുകയാണ് .


48 മണിക്കൂറിൽ കുറഞ്ഞ സമയം ബാക്കി നിൽക്കെ  അവസാന നിമിഷം കരാർ പൂർത്തിയാക്കാൻ സാധ്യത ഉണ്ട് . കേരള ബ്ലാസ്റ്റേഴ്സ്-മെഹ്താബ് ഹുസ്സൈൻ തമ്മിൽ  കരാർ വെച്ചു വെച്ചില്ല എന്നുള്ള നാടകിയ രംഗങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു .
നോർത്ത് ഈസ്റ്റ്  യുണൈറ്റഡ് ഇപ്പോഴും ടി.പി. റിഹെനേഷ്, റൌൾൻ ബോർജസ്  എന്നിവരുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ട്രാൻസ്ഫർ മാർക്കറ്റിലെ  ഏറ്റവും വിലപിടിപ്പുള്ള മിഡ്ഫീൽഡർ ആണ്‌ ബോർജസ് . നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള കരാർ നടന്നില്ലെങ്കിൽ  ഐഎസ്‌ എൽ ആദ്യ  റൗണ്ടുകളിൽ തന്നെ അദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

അടുത്തിടെ ഐഎഫ്എ ഷീൽഡ് നേടിയ ജൂനിയർ ടീമില് നിന്നുള്ള രണ്ട് കളിക്കാരെ എഫ്സി പൂന സിറ്റി നിലനിർത്താൻ ആണ് സാധ്യത . ഹൃതിക്  റോഷന്റെ സഹ ഉടമസ്ഥതയിലുള്ള ടീം യുജിങ്‌സാൻ  ലിങ്ഡോയുടെ ഒപ്പ് കൈക്കലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 
ബോർജസിനെ പോലെ വിലപിടിപ്പുള്ള താരമാണ് യുജിങ്‌സാൻ. 
സൂപ്പർ മച്ചാന്മാർ  മികച്ച ടീം നിര ഉണ്ടാക്കാൻ സുപ്രധാനമായ നടപടികൾ കൈക്കൊള്ളുന്നതിനാൽ ചെന്നൈയിൻ എഫ്സി തങ്ങളുടെ മികച്ച രണ്ട് താരങ്ങളെ നിലനിർത്തും എന്ന്  കരുതുന്നു.



സച്ചിന്റെ  സഹ ഉടമസ്ഥയിൽ ഉള്ള കേരള ബ്ലാസ്റ്റേർസ്  , ജിങ്കാനും  ,റിനോ ആന്റോയുമായുള്ള സംഭാഷണത്തിലാണ്  . അവർ രണ്ടുപേരും തങ്ങളെ ടീമിൽ പിടിച്ചുനിർത്തണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പകരം, ഐ.എസ്.എൽ. വിനീതിനെ നിലനിർത്തിയത് കൊണ്ട് മറ്റു താരങ്ങളെ ഡ്രാഫ്റ്റിൽ നിന്ന് സ്വന്തമാക്കിയേക്കാം .
മിഗ്വെൽ ഏഞ്ചൽ പോർച്ചുഗൽ   എന്ന  മികച്ച കോച്ചിനെ  സ്വന്തമാക്കിയതിൽ  ഡൈനാമോസിന്റെ പരിശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. കഴിഞ്ഞ സീസണിൽ അവരുടെ മികച്ച താരം  അനസ്‌ എടത്തൊടികയാണ്. മുൻ മുംബൈ  എഫ് സി സെന്റർ ബാക്കിനെ നിലനിർത്തണമോ അതോ ഐഎൽഎൽ ഡ്രാഫ്റ്റിൽ  കരസ്ഥമാക്കുമോ എന്ന് പിന്നീട് കാണാൻ കഴിയും. 

ക്ലബ്ബിന്റെ മികച്ച താരങ്ങളെ  ഐഎസ്എൽ കരകൌശലത്തിന് മുന്നിലെത്തിക്കാൻ അടുത്ത മണിക്കൂറുകളിൽ  നിരവധി നാടകങ്ങൾ പ്രതീക്ഷിക്കുക.

ബൽവന്ത് സിങ്ങിനും ആശുതോഷ്‌ മേഹ്തക്കും വന്പൻ ഓഫറുമായി മോഹൻ ബഗാൻ


ഐലീഗും ഫെഡറേഷൻ കപ്പ് റണ്ണേഴ്‌സ് ആയ മോഹൻ ബഗാൻ ബൽവന്ത് സിങിനെ നോട്ടമിടുന്നു .കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് വേണ്ടി 4 ഗോൾ അടിച്ചട്ടുണ്ട് ബൽവന്ത് . ലീഗ് ചാമ്പ്യൻമാരായ ഐസ്വാൾ ഫ്  സിയുടെ മികച്ച താരമാണ് ആശുതോഷ് മെഹ്ത .വമ്പൻ ഓഫറുമായാണ് മോഹൻ ബഗാൻ മേഹ്തയെ സമീപിച്ചിരിക്കുന്നത് .ഇന്ത്യൻ സൂപ്പർ ലീഗ് ടീം ആയ മുംബൈ സിറ്റി ഐഫ് സി ക്കും കളിച്ചിട്ടുണ്ട് മെഹ്ത .

Labels

Followers