ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനുശേഷം റൊണാൾഡോയുടെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയുടെ അടുത്ത ഉടമ ആരാവും എന്നത് ഫുട്ബോൾ ആരാധകർക്കിടയിൽ ഒരു ചർച്ചാവിഷയമായിരുന്നു.
പല പ്രമുഖ താരങ്ങളുടെയും പേരുകൾ പറഞ്ഞുകേട്ടിരുന്നു എങ്കിലും സ്പാനിഷ് റേഡിയോ സ്റ്റേഷനായ കടേന കോപ്പേ പുറത്തു വിടുന്ന റിപ്പോർട്ട് പ്രകാരം. ആരും പ്രതീക്ഷിക്കാത്ത ഒരു താരമാണ് റയൽ മാഡ്രിഡ് പുതിയ ഏഴാം നമ്പർ ജേഴ്സി ധരിക്കാൻ പോകുന്നത് അത് മറ്റാരുമല്ല സമ്മർ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിൽ നിന്നും സാന്റിയാഗോ ബെർണെബുവിൽ എത്തിയ സ്‌ട്രൈക്കർ മാരിയാനോ ഡയസ്.
25കാരനായ ഡയസ് ലിയോണിന് വേണ്ടി 48 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട് 2016-17 സീസണുകളിൽ ലാലീഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ടീമിലെ അംഗവുമായിരുന്നു ഡയസ്.
0 comments:
Post a Comment