ജെ- ലീഗ് ടീമായ വിസ്സൽ കൊബേയിലേക്ക് ചേക്കേറിയ ഫുട്‌ബോൾ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റക്ക് ജപ്പാനിൽ ആദ്യ ഗോൾ. ജൂബിലോ ലവാറ്റക്കെതിരെ നടന്ന മത്സരത്തിൽ മുൻ ആർസേനൽ, ജർമനി മുനേറ്റതാരം ലൂക്കാസ് പെഡോൾസ്ക്കിയിൽ നിന്ന് നേടിയ ബോൾ ഗോളിയെയും കബളിപ്പിച്ച് പോസ്റ്റിലേക്ക് തിരിച്ചുവിട്ടുകൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇതിഹാസം ജപ്പാനിലും തന്റെ മുദ്ര പതിപ്പിച്ചു.
കളി തുടങ്ങി പതിനഞ്ചാം മിനിറ്റിൽ ആയിരുന്നു ഇനിയെസ്റ്റ യുടെ മാസ്മര ഗോൾ. ഇന്നത്തെ വിജയത്തിൽ ഏറെ സന്തോഷവാൻ ആണെന്നും ബുധനാഴ്ച നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും ഇനിയേസ്റ്റ മത്സരശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചു.
0 comments:
Post a Comment