ഉനായ് എമറി യുഗത്തിന് തോൽവിയോടെ തുടക്കം. മാഞ്ചസ്റ്റർ സിറ്റി കുതിപ്പ് തുടങ്ങി
ഉനായ് എമറിയുടെ കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ആഴ്സണലിന് തോൽവിയോടെ തുടക്കം. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗണ്ണേഴ്സിനെ തകർത്തത്. റെഹീം സ്റ്റെർലിങ്,ബെർണാഡോ സിൽവ എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു
എമറി കീഴിൽ സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടക്കം കുറിക്കാൻ ഇറങ്ങി ആഴ്സണലിന് 14 ആം മിനുട്ടിൽ തന്നെ റെഹീം സ്റ്റെർലിങ് ആദ്യ പ്രഹരം ഏൽപ്പിച്ചു. മെൻഡി നൽകിയ പാസ് ബോക്സിന് പുറത്ത് നിന്നും അതിമനോഹരമായി പീറ്റർ ചെക്കിനെ കാഴ്ചക്കാരനാക്കി സ്റ്റെർലിങ് വലയിലാക്കി. പിന്നീടും സിറ്റിയുടെ ആധിപത്യമാണ് മത്സരത്തിൽ കണ്ടത്. 54ആം റാംസെ പിന്വലിച്ച് ലാകസെറ്റയെ ഇറക്കി. 55 ആം മിനുട്ടിൽ ലഭിച്ച മികച്ച അവസരം പക്ഷേ ലാകസെറ്റക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 64 ആം മിനുട്ടിൽ വലത് വിങിലൂടെ കുതിച്ചു മെൻഡി ബോക്സിന് അകത്തേക്ക് നൽകി ക്രോസ് മികച്ച ഫിനിഷിങിലൂടെ വലയിലാക്കി ബെർണാഡോ സിൽവ സിറ്റിയുടെ വിജയം ഉറപ്പിച്ചു.
0 comments:
Post a Comment