അടുത്ത വർഷം യുഎഇ ൽ നടക്കാൻ ഇരിക്കുന്ന എ എഫ്‌സി കപ്പിന് മുന്നോടിയായുള്ള തയാറെടുപ്പുകൾക്ക് സൗത്ത് സോക്കേഴ്‌സ് തുടക്കം കുറിച്ചു
2019 ജനുവരിയിൽ യൂ എ യിൽ വെച്ചു നടക്കുന്ന എ എഫ് സി കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് പരമാവധി ആരാധകരുടെ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കളുടെ ഭാഗമായി യൂ എ ഇ സൗത്ത് സോക്കേഴ്സ് അംഗങ്ങൾ ദുബായിൽ ഒത്തുകൂടി. ആലോചന യോഗവും സൗഹൃദ ഫുട്ബോൾ മത്സരവും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു. എല്ലാ ഫുട്ബോൾ ആരാധകരെയും ഒപ്പം നിർത്തി പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുകയും ടീമിന് വേണ്ട പിന്തുണ നൽകാനും ആണ് ഈ യോഗത്തിൽ തീരുമാനം എടുത്തത് . യൂ എ യിലെ എല്ലാ എമിറേറ്റിൽ നിന്നും അംഗങ്ങൾ ഈ പരുപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിൽ ആവേശം ആയി മാറാറുള്ള ബ്ലൂ പിൽഗ്രിംസിന്റെ അംഗങ്ങളും ജനുവരിയിൽ നടക്കുന്ന മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ ഉണ്ടാകും. അവരുമായി സഹകരിച്ചു എല്ലാ ഫാൻസ് ഗ്രൂപ്പുകളെയും പങ്കെടുപ്പിച്ചു ഇന്ത്യൻ ടീമിന് പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി സൗത്ത് സോക്കേഴ്സ് അംഗങ്ങൾ നാലു ടീമുകൾ ആയി തിരിഞ്ഞു പങ്കെടുത്ത ആവേശകരമായ സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ജെ ജെ കില്ലേഴ്‌സ് ചാമ്പ്യൻമാർ ആയി.
0 comments:
Post a Comment