Friday, August 3, 2018

ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് -സുനിൽ ഛേത്രി 34 നോട്ട് ഔട്ട്‌




ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് - 1984 ഓഗസ്റ്റ് 3ന്  ജനിച്ച ഇന്ത്യൻ ഫുട്ബോളിന്റെ ചക്രവർത്തി സുനിൽ ഛേത്രിക്ക് ഇന്ന് 34 തികയുന്നു . സെക്കന്ദ്രബാദിൽ 

 ജനിച്ച ഇതിഹാസം വർഷങ്ങളായി തന്റെ രാജ്യത്ത് ഏറ്റവും വിജയകരമായി  നിശബ്ദനായി പ്രകടനം നടത്തിയ  ഇന്ത്യൻ താരമാണ് .പക്ഷെ ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചയോടൊപ്പം സുനിൽ ഛേത്രി എന്ന ഇന്ത്യൻ ഫുട്ബോൾ ചക്രവർത്തിയുടെ പ്രകടനം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പുത്തനുണർവ് തന്നെ നൽകി .


ഛേത്രിയുടെ കളിയെയും   സമർപ്പണത്തെയും വിലയിരുത്തിയാൽ , ഇതുവരെ രാജ്യത്ത് കണ്ടിട്ടുള്ള ഏറ്റവും വലിയ  ഫുട്ബോളറാണ് ഛേത്രി എന്ന് തന്നെ പറയാം .ഒരു പക്ഷെ ബൈജുങ് 

 ബൂട്ടിയയാണ് ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫുട്ബോളർ എന്ന് ആരാധകർ  വാദിക്കുന്നുണ്ടെങ്കിലും, ഛേത്രിയുടെ ഇത് വരെയുള്ള നേട്ടങ്ങൾ കണ്ടാൽ, നിങ്ങൾ ഒരു നിമിഷം നിന്ന്   വ്യക്തിയെ അഭിനന്ദിക്കേണ്ടതുണ്ട്.





അതെ നേട്ടങ്ങൾ പറയാൻ ഒരുപാടുണ്ട്. ഇതിഹാസത്തിന്റെ കാര്യത്തിൽ  . അതിൽ ഒന്ന്  ലോക ഫുട്‌ബോളിലെ ആക്റ്റീവ് ഗോൾ സ്കോറേഴ്‌സിൽ സുനിൽ ഛേത്രി ലയണൽ മെസ്സിക്കൊപ്പം 64 ഗോളുകളോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇന്ത്യൻ ടീം ഇപ്പോൾ 2018 ഏഷ്യ കപ്പ് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അതിൽ പ്രദാന പങ്ക് ഛേത്രിക്ക് തന്നെ . തന്റെ ഒരു വീഡിയോയിലൂടെ ഇന്ത്യയുടെ മുഴുവൻ കണ്ണനുകളും മനുഷ്യനിലേക്ക് തിരിഞ്ഞിട്ടുണ്ടവെങ്കിൽ അത് ഛേത്രി എന്ന ഇതിഹാസത്തിന്റെ മറ്റൊരു നേട്ടമാണ് .  





ലോക ഫുട്‌ബോളിലെ ആക്റ്റീവ് ഗോൾ സ്‌കോറേഴ്‌സിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി രണ്ടാമതെത്തി ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിയത് ലോകം ആശ്ചര്യത്തോടെയും അതിലുപരി അവിശ്വസനീയതയോടെയുമാണ് നോക്കി കണ്ടത്. സാക്ഷാൽ ലയണൽ മെസ്സിക്ക് ഒപ്പം ആണ് ഇന്ന് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ആയ ക്യാപ്റ്റൻ സുനിൽ ഛേത്രി രണ്ടാം സ്ഥാനം 64 ഗോളുകളോടെ അലങ്കരിക്കുന്നത്. ഫുട്‌ബോൾ മിശിഹായായ ലയണൽ മെസ്സി പോലും 124 മത്സരങ്ങളിൽ നിന്നാണ് 64 ഗോളുകൾ കണ്ടെത്തിയത് എങ്കിൽ വെറും 102 മത്സരങ്ങളിൽ നിന്നും ആണ്  ഇന്ത്യൻ ക്യാപ്റ്റൻ നേട്ടം കൈവരിച്ചതെന്നുള്ളത് അദ്ദേഹത്തിന്റെ മികവിന്റെ മാറ്റു കൂട്ടുന്നു. 150 മത്സരങ്ങളിൽ നിന്നു 81 ഗോൾ നേടിയ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ മാത്രം ആണ് ഇനി മെസ്സിക്കും ഛേത്രിക്കും മുന്നിൽ ഉള്ള ഏക താരം




കളി മികവിന്റെ കൊടുമുടി താണ്ടാൻ ഉള്ള വലിയ യാത്രക്ക് ഇന്ത്യ മഹാരാജ്യം തുടക്കം കുറിച്ചിട്ടെ ഉള്ളുവെങ്കിലും ലോക ഫുട്‌ബോളിലെ മറ്റു മേഖലകളിലെ പ്രധാന സ്ഥാനങ്ങളിൽ എത്തി ഇന്ത്യ ലോക ശ്രദ്ധ ആകർഷിക്കുന്നത് വളരുന്ന ഇന്ത്യൻ ഫുട്‌ബോളിന് ഒരു ഉത്തേജനം നൽകും എന്നതിൽ യാതൊരു സംശയവും ഇല്ല. ഇന്ത്യ എന്ന രാജ്യം ഫുട്‌ബോളിന് വളകൂറ് ഉള്ള മണ്ണാണ് എന്ന ലോകത്തിനു മുന്നിൽ കാട്ടി കൊടുത്താണ് ഇന്ത്യൻ ഫുട്ബാളിന്റെ ചക്രവർത്തി സുനിൽ ഛേത്രി മുന്നേറികൊണ്ടിരിക്കുന്നത് .


ക്യാപ്റ്റൻ ലീഡർ ലെജൻഡ് - ഇന്ത്യൻ ഫുടബോളിന്റെ ചക്രവർത്തി സുനിൽ ഛേത്രിക്ക് ഇന്ത്യൻ ഫുടബോളിനെ നെഞ്ചിലേറ്റി സ്നേഹിക്കുന്ന സൗത്ത് സോക്കേർസ് കുടുബത്തിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ .

0 comments:

Post a Comment

Blog Archive

Labels

Followers