ഇന്ത്യൻ ദേശിയ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും പ്രതിരോധത്തിലെ ഉരുക്കു കോട്ടകൾ ആയ നമ്മുടെ സ്വന്തം അനസും ജിങ്കാനും തമ്മിൽ ഒരു വെല്ലുവിളി നടക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ തരംഗം. കാര്യം വേറെ ഒന്നും അല്ല അനസിന്റെ ഇഷ്ട്ട വിനോദം ആണ് സ്വന്തം നാടായ മലപ്പുറത്തെ മുണ്ടപ്പാലത്ത് ചേറിൽ ഫുട്ബോൾ കളിക്കുക എന്നത്. ആ കളിയിൽ പങ്കെടുക്കാൻ ജിങ്കനെ വെല്ലുവിളിച്ചിരിക്കുകയാണ് അനസ്. അനസിനെ വെല്ലുവിളി ജിങ്കൻ ഏറ്റെടുക്കുകയും ചെയ്തു തന്റെ സ്വദേശം ആയ ചണ്ഡിഗഡിൽ നിന്നും തന്റെ കൂട്ടുകാരെയും കൊണ്ട് എത്തും എന്നാണ് ജിങ്കൻ പറഞ്ഞിരിക്കുന്നത്.
മുൻപ് ഐ എസ് ൽ രണ്ടാം സീസണിൽ അനസ് ഡൽഹി ഡൈനാമോസിൽ കളിക്കുമ്പോൾ തന്റെ സഹ കളിക്കാരൻ ആയ ഫ്രഞ്ച് താരം മലൂദയെയും ചെളിയിൽ കളിക്കാൻ അനസ് ക്ഷണിച്ചിട്ടുണ്ട്. മലൂദ കളിക്കാൻ ഉള്ള താല്പര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ തോൽക്കുന്നവർ ജയിക്കുന്നവരുടെ വസ്ത്രം കഴിക്കികൊടുക്കണം എന്നതാണ് അനസ് ട്വിറ്ററിൽ ആവശ്യപെട്ടിരിക്കുന്നത്. എന്തായാലും ജിങ്കാൻ വരും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ആ മത്സരം നേരിൽ കാണാൻ ഉള്ള ആവേശത്തിൽ ആണ് ഫുട്ബോൾ ആരാധകർ
0 comments:
Post a Comment