അതെ മിഷൻ ജോർദാനും വിജയകരയാമായി അവസാനിപ്പിച്ച് ഇന്ത്യൻ ചുണക്കുട്ടികൾ . വാഫ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിൽ യമനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്ത്യ .ഹർപീത് , രോഹിത് ധനു , റിഡ്ജെ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോൾ വല കുലുക്കിയത് . മികച്ച അറ്റാക്കിങ് നടത്തി ആദ്യ പകുതിയിൽ തന്നെ ഒരു ഗോൾ ലീഡ് ഉറപ്പിച്ചിരുന്നു . ബാക്കി രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ് . ഈ മത്സരത്തോടെ നമുക്ക് പൂർണ്ണ വിശ്വാസത്തോടെ പറയാം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന AFC U16 ചാമ്പ്യൻഷിപ്പിന് ഇന്ത്യയുടെ U16 ചുണക്കുട്ടികൾ തയ്യാറായി കഴിഞ്ഞു എന്ന് .
അണ്ടർ 16 ഏഷ്യകപ്പിന് ടീം യോഗ്യത നേടിയത് നേപ്പാളിൽ വെച്ചു നടന്ന യോഗ്യത മത്സരങ്ങളിൽ പലസ്‌തീനെയും നേപ്പാളിനെയും തോൽപിച്ച് ടീം ശക്തരായ ഇറാഖിനെ സമനിലയിൽ തളച്ചാണ്. ഏഷ്യകപ്പിൽ സെമിയിൽ എത്താൻ സാധിച്ചാൽ അടുത്ത അണ്ടർ 17 ലോകകപ്പിന് നമുക്ക് നേരീട്ട് യോഗ്യത നേടാൻ സാധിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 7 വരെ നടക്കാനിരിക്കുന്ന AFC U16 ചാമ്പ്യൻഷിപ്പിൽ ഇന്തോനേഷ്യ ,വിയറ്റ്നാം , ഇറാൻ അടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഡ്രാ ചെയ്തിരിക്കുന്നത് . ഈ ടീമിൽ നമുക്ക് വിശ്വസിക്കാം , ഇവർ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട ..
0 comments:
Post a Comment