Saturday, August 11, 2018

സരിയും പിള്ളേരും ഇന്നിറങ്ങും..പുതിയ മാസ്റ്റർ സരിയുടെ കീഴിൽ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് നീലക്കടുവകൾ ഇറങ്ങുമ്പോൾ....

സരിയുടെ തന്ത്രങ്ങൾ
ജീവിതത്തിൽ ഇന്നു വരെ ഒരു പ്രൊഫഷണൽ ലീഗിൽ പോലും ബൂട്ട് കിട്ടിയിട്ടില്ലാത്ത മൗരിസിയോ സരി എന്ന ഇറ്റാലിയൻ ബാങ്കർ 2015ൽ റാഫേൽ ബെനിറ്റസിനു പകരക്കാരനായി എംപോളിയിൽനിന്നും നാപോളിയിൽ എത്തിയപ്പോൾ ഒരുമാതിരി വരുന്ന നാപോളിഫാന്സിന്റെ പോലും നെറ്റി ചുളിച്ചിരുന്നു. നാപോളിക്ക് കാര്യമായ കപ്പുകൾ നേടിക്കൊടുക്കാൻ കഴിയാത്തതുകൊണ്ടും 2016 - 2017 സീസണിലെ ഇറ്റാലിയൻ ലീഗ് കോച്ച് ഓഫ് ദി ഇയർ അവാർഡിന് ഇദ്ദേഹത്തെ പരിഗണിച്ചപ്പോൾ മാത്രമാണ് ചിലരുടെയെങ്കിലും കണ്ണിൽ ഇയാളൊരു കൊച്ചാണെന്നുള്ള ധാരണ വന്നതെന്ന ഇന്നത്തെ ലാ ലീഗാ പ്രീമിയർ ലീഗ് അമുൽ ബേബി തെറ്റിദ്ധാരണ 2015 മുതലുള്ള നാപോളിയുടെ കളിശൈലി കാണുമ്പോൾ ഒരുപക്ഷെ മാറിയേക്കാം. ഒന്നുമല്ലാത്തൊരു ടീമിനെ ലീഗ് കപ്പ് അടിപ്പിച്ച രനെരി മാത്രമായിരിക്കാം അവരുടെ കണ്ണിലെ കോച്ച്. എന്നാൽ നാപോളിയെന്നൊരു ഇറ്റാലിയൻ ടീമിന്റെ അവരുടെ പരമ്പരാഗത പ്രതിരോധ ഫുട്ബോളിൽ നിന്നും അറ്റാക്കിങ് ഫുടബോളിലേക്കുള്ള ദൂരം വളരെ വേഗം കുറച്ചുകൊണ്ടുള്ള സരിയുടെ കോച്ചിങ് മറ്റു പ്രമുഖ ക്ലബ് ഓണർ മാരുടെ സരിയിലേക്കുള്ള അടുപ്പം കൂട്ടലായിരുന്നു. ലീഗ് ഫുടബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഇനി സരിയുടെ കോച്ചിങ് മികവിൽ നീല സിംഹങ്ങൾക്ക് എന്തുചെയ്യാനാകും എന്ന ചോദ്യങ്ങൾക്കു ഏതാനും മിനിറ്റുകൾക്ക് ഒരുപക്ഷെ മറുപടിയാകും.


NB : SMOKING CAUSES CANCER

ഹസാഡ്, വില്യൻ, കാന്റെ.
ഇവർ മൂന്നുപേരുമാണ് ചെൽസിയുടെ ഹീറോസ്. യു സീ ദി ഐറണി ഡോണ്ട്യു... ഇവർ മൂന്നുപേരും ട്രാൻസ്ഫർ വിൻഡോയിൽ നല്ല പൈസ കിട്ടിയിട്ടും പോകാത്തവരാണ്,.. ഒരുപക്ഷെ പോയാലുണ്ടാകുന്ന വിടവ് പകരം വരുന്ന ആർക്കും നികത്താൻ കഴിയാത്തതാകുമെന്ന ഉത്തമ ബോദ്യം അബ്രഹാമോവിച്ചിനുണ്ടാകും. മൂന്നുപേരും നിലവിലെ ഫോമിൽ തുടർന്നാൽ വീണ്ടുമൊരു പ്രീമിയർ ലീഗ് അബ്രഹാമിന്റെ ഷെൽഫിൽ കയറും.


ബെസ്ററ് ഫിനിഷർ അഥവാ ദിധ്യാർ ദ്രോഗ്ബ,
ദ്രോഗ്‌ബക്ക് ശേഷം ആര് എന്ന ചോദ്യത്തിന് കഴിഞ്ഞ രണ്ടു സീസണിലും ഉത്തരം കണ്ടെത്താത്ത ചെൽസി പുതിയ സീസണിലും കാര്യമായ മുന്നേറ്റ കരാറുകൾ നടത്തിയില്ല.

പെഡ്രോ, മൊറാട്ട ജിറോഡ്
തോൽ‌വിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സരി യുടെ വരവ് മൂന്നുപേർക്കും പ്രജോദനമായാൽ ഈ സീസൺ എതിരാളികളുടെ ഗോൾ വലയം അടിച്ചു തകർക്കാൻ തക്ക നല്ല ഉശിരുള്ള പവർ ഹൗസുകൾ...


കാഹിൽ, ലൂയിസ്, ആപ്‌സി
ടെറിയുടെ കൂടുമാറ്റം കാര്യമായി ബാധിച്ച കഴിഞ്ഞ സീസൺ ലൂയിസുകൂടി ഫോമിലേക്കെത്താതിരുന്നപ്പോൾ കാഹിലും ആപ്‌സിയും നന്നായി വിയത്തിരുന്നു. ലൂയിസിന്റെ തിരിച്ചു വരവിൽ കാഹിലും ആപ്‌സിയും കരുത്താർജിക്കുമെന്നുറപ്പാണ്. കാരണം ഇറ്റാലിയൻ ഡിഫൻസിന്റെ ചെറിയൊരു ശൈലി സരിക്ക് കിട്ടാതിരിക്കില്ലല്ലോ...

കോര്ടിയാസ് പുറത്തും കെപ്പ അകത്തും.
ചില്ലറ വിലക്ക് കോര്ടിയാസ് പോയതും പൊന്നും വിലക്ക് കെപ്പയെ ബിൽബാവോയിൽനിന്നും എടുത്തതും ഗുണമോ ദോഷമോയെന്നു ഫുടബോൾ പണ്ഡിതർ ഇപ്പോഴും വിധിയെഴുതിയിട്ടില്ല.. പക്ഷെ സീസണുടനീളം കബലീറോയെയും ഗ്രീനിനെയും പോലുള്ള സെക്കന്റ് കീപ്പർ ഓപ്ഷൻ എന്തായാലും ചെൽസിക്ക് ഗുണത്തിലേറെ ദോഷം മാത്രമേ ഉണ്ടാകാൻ പോകുന്നുള്ളൂ.


ജോർജിഞ്ഞോ, കാന്റെ,
സരിക്ക് മുന്നേ നാപോളിയിൽ നിന്നും ഈ സീസണിൽ വന്ന പ്രതിരോധത്തിലൂന്നിയ മധ്യനിരക്കാരൻ. കാന്റയെപ്പോലെതന്നെ കാണുന്നവർക്കു പ്രതിരോധത്തിലൂന്നിയതാണോ മുന്നേറ്റത്തിന്റെ ഭാഗമാണോ എന്ന് പലപ്പോഴും സംശയമുണ്ടാക്കുന്ന 26 കാരൻ. കാന്റയുടെ കൂടെ കൂടി പുതിയൊരു തീഗോളത്തിനു തിരികൊളുത്താൻ ഉതകുന്ന ഇറ്റാലിയൻ.
കാന്റെ: ഒന്നും പറയാനില്ല... പോണ പോക്കിൽ പോയാൽ വൈകാതെ ബാലൻഡിയോർ നോമിനിയാകാൻ അർഹനായവൻ.

കോവാസിക്, ഡ്രിങ്ക് വട്ടർ, ഫാബ്രിഗാസ്.
മധ്യനിര കരുത്തുറ്റതു തന്നെ.. ഫാബ്രിഗാസ് പഴയ ഫോമിൽ തിരിച്ചെത്തിയാൽ മധ്യനിരയിലെ തിരഞ്ഞെടുപ്പ് സരിക്ക് ശെരിക്കും തലവേദനയാകുമെന്നുറപ്പ്.. എന്നിരുന്നാലും റയലിൽ നിന്നും പുതുതുജീവൻ തേടിയിറങ്ങിയ കോവാസിക്കിന് മുൻ‌തൂക്കം കിട്ടാനാണ് കൂടിതൽ ചാൻസ്..

റോസ് ബർക്കലി
ഈ സീസണിൽ അറ്റാക്കിങ് മിഡിൽ തിളങ്ങാൻ ഒരുപക്ഷെ ഈ താരത്തിനായാൽ അബ്രഹാമിന്റെ കഴിഞ്ഞ സീസണിലെ പണം മുതലാവും. വില്യനെയും ഹസാർഡിനെയും  മറികടക്കാനുള്ള മരുന്ന് ഈ മുൻ എവർട്ടൻ താരത്തിനുണ്ടാകാത്തതുകൊണ്ടാണ്  കഴിഞ്ഞ സീസണിൽ കൂടുതലും ബെഞ്ചിൽ നിലയുറപ്പിക്കേണ്ടി വന്നത്.

മോസസ്, റുഡിഗെർ, സപ്പോകോസ്റ്റ, അലോൺസോ, ക്രിസ്റ്റീൻസൺ  - ഗോളടിക്കുന്ന പ്രതിരോധഭടന്മാർ.
കഴിഞ്ഞ സീസോണുകളുടെ കണക്കുകൾ നോക്കിയാൽ തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ് അലോൻസോയെന്ന സ്പാനിഷ് ബുള്ളിനെ. സ്വതവേ സൗമ്യ സ്വഭാവമുള്ള അലോൺസോ സുന്ദരമായ ഫ്രീകിക്കുകളുടെ ഉടമയാണ്. മോസസിനും റുഡിഗറിനും  സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ സീസൺ അവസാനത്തേക്കു സ്വതസിദ്ധമായി അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. സപ്പകോസ്റ്റയും ക്രിസ്റ്റിയും  കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്ത മികച്ച സ്ഥിരതയുള്ള കളിക്കാർ തന്നെയാണ്.

അമ്പാടു, മുസണ്ട, RLC, ഓടോയ്‌, ടമ്മി- മൂർച്ചയേറിയ വജ്രായുധങ്ങൾ.
കഴിവുറ്റതും പ്രതീക്ഷയുള്ളതുമായ നല്ല മൂനാം ഓപ്‌ഷനുകൾ.. അമ്പാടുവെന്ന പ്രതിരോധക്കാരനും RLC എന്ന വിളിപ്പേരിലുള്ള മദ്യനിരക്കാരൻ  ലോഫ്‌റ്റസും, ബെൽജിയത്തിലെ റൊണാൾഡോ മുസാൻഡോയും മൂനാം ഓപ്ഷനുകൾക്കു കഴിവ് തെളിയിച്ചവരാണ്. ടമ്മിയും ഒഡോയും പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു..

ബെക്കയോക്കു- നഷ്ടമോ ലാഭമോ
കിട്ടിയാൽ കിട്ടി പോയാൽ പോയിയെന്ന മനോഭാവം ഉണ്ടെന്നു തോന്നിക്കുന്ന ചുരുക്കം പ്ലയേഴ്‌സിൽ ഒരാൾ. ചെൽസിയോടൊപ്പം തികച്ചും പരാജയം. ഉയര്തെഴുഴുനേൽക്കുമെന്ന പ്രതീക്ഷയിൽ മിലാൻ ലോണിന് ചോദിച്ചിട്ടു പോലും എബ്രഹാം തയ്യാറായില്ലെങ്കിൽ ബാക്കോയിൽ ഉള്ള പ്രതീക്ഷ തന്നെയാണത്

അപ്പൊ തുടങ്ങട്ടെ... ലണ്ടൻ ഈസ് BLUE ..
എഴുതിയത് : പ്രവീൺ വെല്ലോ

0 comments:

Post a Comment

Blog Archive

Labels

Followers