ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയുടെ സൂപ്പർ താരം റെനെ മിഹലിച്ചിനെ ഡൽഹി ഡയനാമോസ് റാഞ്ചി. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ് സിയുടെ നട്ടെല്ലായിരുന്ന റെനെ മിഹലിച്ച് 14 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടുകയും 4 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
പ്രശസ്ത സ്ലൊവേനിയൻ ക്ലബ്ബായ മാരിബോർ അക്കാദമി പ്രോഡക്റ്റായ താരം 3 തവണ സ്ലൊവേനിയൻ ദേശീയ കുപ്പായവും അറിഞ്ഞിട്ടുണ്ട്. ലാത്വിയൻ ക്ലബ്ബ് റിഗയിൽ നിന്നാണ് റെനെ മിഹലിച്ച് കഴിഞ്ഞ തവണ ഐ എസ് എല്ലിന് എത്തിയത്. കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് റെനെ മിഹലിച്ചിന്റെ വരവ് കരുത്ത് പകരും.
0 comments:
Post a Comment