ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ ആഴ്സനൽ സ്വന്തം തട്ടകത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആഴ്സൻ വെങ്ങർ ആഴ്സനണിന്റെ പടിയിറങ്ങി ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ സെവിയ്യ,പി എസ് ജി പരിശീലകനായിരുന്ന ഉറായ് എംമറിയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതും ഒന്നും മതിയാവില്ല. എന്നാൽ മറുവശത്ത് സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ തകർത്തതാണ് ഗാർഡിയോളയും സംഘവും എത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുക തന്നെയാകും സിറ്റിയുടെ ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 8.30 നാണ് സൂപ്പർ പോരാട്ടം.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മത്സരം വൈകീട്ട് ആറ് മണിക്ക് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്.
0 comments:
Post a Comment