ടോട്ടൻഹാം ഹോട്ട്സ്പറിന്റെ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡെലെ അലിയുടെ ഗോൾ നേടിയതിനുശേഷം വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചുള്ള ഗോൾ സെലിബ്രേഷൻ ലോകപ്രസിദ്ധമായ ഐസ് ബക്കറ്റ് ചലഞ്ച് പോലെ ഡെലേ അലി ചലഞ്ച് എന്നപേരിൽ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു.
മുംബൈ സിറ്റി എഫ് സി ഉടമസ്ഥനും ബോളിവുഡ് താരവുമായ രൺവീർ സിംഗ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന വീഡിയോ മുംബൈ സിറ്റി എഫ് സി അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുചെയ്തു.
മുംബൈ സിറ്റി എഫ്.സി താരങ്ങളായ ലൂസിയാൻ, ഗോൾകീപ്പർ അമൃന്ദർ സിംഗ്, സെഹ്‌നാജ് സിംഗ് തുടങ്ങിയവരെ ചലഞ്ച് ചെയ്യാനായി നോമിനേറ്റ് ചെയ്തു കൊണ്ടാണ് രൺവീർ സിംഗിന്റെ വീഡിയോ അവസാനിക്കുന്നത്. ഡലേ അലി ചലഞ്ച് ഇന്ത്യൻ സൂപ്പർ ലീഗിലും വൈറൻ ആവുമൊന്ന് കാത്തിരുന്നു കാണാം..
0 comments:
Post a Comment