Showing posts with label Transfer Rumour. Show all posts
Showing posts with label Transfer Rumour. Show all posts

Monday, July 30, 2018

ട്രാൻസ്ഫർ മാർക്കറ്റിൽ വേട്ടക്കിറങ്ങി ചുവന്ന ചെകുത്താന്മാർ, ലക്ഷ്യം ലെവെൻഡോസ്‌കി


ട്രാൻസ്ഫെറിൽ ചാകര കൊയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബാർസ താരം യാരി മിനക്ക് വേണ്ടിയുള്ള ശ്രമത്തിനൊപ്പം തന്നെ ചുവന്ന ചെകുത്താന്മാരുടെ അടുത്ത ഉന്നം ലെവെൻഡോസ്‌കി ആണെന്ന് റിപ്പോർട്ടുകൾ.
എഴുപത് മില്യൺ ആണത്രേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ. ട്രാൻസ്ഫർ സീസണിൽ വൻ മീനുകൾക്ക് വേണ്ടി ഇറങ്ങിയ യുണൈറ്റഡിന്റെ ചൂണ്ടയിൽ ലെവ കൊത്തുമോ എന്ന് കാത്തിരുന്നു കാണാം.നിലവിൽ ജർമൻ ക്ലബ്‌ ബയേണിന്റെ താരമാണ് ലെവെൻഡോസ്‌കി.
സൗത്ത് സോക്കേഴ്‌സ്

Friday, July 27, 2018

റൊണാൾഡോയ്ക്ക് പകരക്കാരനായി എഡിസൺ കവാനി റയലിലേക്ക്.. 


റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി സാന്റിയാഗോ ബെർണബുവിലേക്ക് വരാനിരിക്കുന്ന സൂപ്പർ താരം ആരാവും എന്നറിയാനാണ് ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത്. റൊണാൾഡോക്ക് പകരം നെയ്മറും, ഹസാർഡും,..... അടക്കം പലരുടെയും പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ആ ലിസ്റ്റിലേക്ക് ഇതാദ്യമായാണ് കവാനിയുടെ പേര് പറഞ്ഞു കേൾക്കുന്നത്. പ്രമുഖ മാധ്യമം ഡെയിലി മെയിൽ ആണ് കവാനി റയലിലേക് വരുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.
2013 ൽ നെപ്പോളിയിൽ നിന്ന് പി.എസ്.ജി യിൽ എത്തിയ കാലം മുതൽ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമാണ് കവാനി. അവസാനവട്ടം പി.എസ്.ജി ചാമ്പ്യൻസ് ആയപ്പോൾ നേടിയ 40 ഗോൾ അടക്കം എല്ലാ സീസണിലും ക്ലബിനായി ശരാശരി 34 ഗോളുകൾ താരം നേടിയിട്ടുണ്ട്.
നിലവിൽ കവാനിക്ക് പി.എസ്.ജി യുമായി 2020 വരെ കോണ്ട്രാക്ട ഉണ്ട് എങ്കിലും €89 മില്യനിൽ കുറയാത്ത ഒരു ഡീലിന് ക്ലബ് തയ്യാറാവും എന്നാണ് റിപ്പോർട്ട്. എന്നാൽ കോണ്ട്രാക്ട് ഡിമാന്റുകൾ അംഗീകരിക്കാൻ മാഡ്രിഡ് തയാറാവുമോയെന്ന് ഇനിയും വ്യക്തമല്ല..നല്ലൊരു ഗോൾവേട്ടക്കാരനായിട്ടുള്ള പെരെസിന്റെ അന്വേഷണം ഏറെക്കുറെ കവാനിയെ സൈൻ ചെയ്യുന്നതിലേക്ക് എത്തുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ലാ ലിഗ സീസണും ചാമ്പ്യൻസ് ലീഗും മാത്രമല്ല ശക്തരായ ചിരവൈരികളായ ബാഴ്സയും അത്ലറ്റികോയുമായെല്ലാം കളിക്കുമ്പോൾ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയുന്ന മികച്ച ഒരു സ്‌ട്രൈക്കർ റയലിന് അത്യന്താപേക്ഷിതം തന്നെയാണ്. പി എസ് ജിയിൽ നെയ്മറിന് ലഭിക്കുന്ന സ്വീകാര്യത തനിക്കു ലഭിക്കുന്നില്ല എന്ന തോന്നലും കവാനിയെ റയൽ ക്യാമ്പിൽ എത്തിക്കാൻ കാരണമായേക്കാം എന്നും ഡെയിലി മെയിൽ പറയുന്നു.

Labels

Followers