Monday, May 20, 2019

പുതിയ പരിശീലകനിൽ വിശ്വാസമർപ്പിച്ച് നീലക്കടുവകൾ




ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ പുതിയ  പരിശീലകൻ ആയി  ക്രോയെഷ്യയുടെ ഇഗോർ  സ്റ്റിമാക്കിനെ തിരെഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം ആണ് ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറെഷന്റെ അറിയിപ്പ് വന്നത്. അടുത്ത മാസം നടക്കുന്ന കിങ്‌സ് കപ്പിൽ പങ്കെടുക്കാൻ ഉള്ള ടീമിന്റെ ക്യാമ്പിലേക്ക് 36 അംഗങ്ങളെയും പുതിയ കോച്ച് തിരെഞ്ഞെടുത്തു. പുതിയ കോച്ചിന്റെ വരവിൽ താരങ്ങളും സന്തുഷ്ടർ ആണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഇന്ത്യൻ ഫുട്‍ബോളിനു ഗുണം ചെയ്യും എന്ന് താരങ്ങൾ വിശ്വാസിക്കുന്നു. തങ്ങളുടെ സന്തോഷം പല താരങ്ങളും പങ്കുവെച്ചു. അവരുടെ വാക്കുകളിലൂടെ. 





     ടീമിന്റെ പ്രതിരോധനിര താരം സന്ദേഷ് ജിങ്കൻന്റെ വാക്കുകളിലൂടെ "സ്റ്റിമാക്കിന്റെ എക്സ്പീരിയൻസ് നമുക്ക് വളരെ ഏറെ ഗുണം ചെയ്യും. പ്രതേകിച്ചും 2014 ൽ ക്രോയെഷ്യക്കു വേണ്ടി അദ്ദേഹം നേടിയ പ്രവർത്തങ്ങൾ. നിലവിൽ ക്രോയെഷ്യ ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലും എത്തി. ഈ നേട്ടങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ കൂടെ  ദീർഖവീക്ഷണത്തിന്റെ ഭാഗം ആണെന്ന് നമുക്ക് പറയാൻ കഴിയും. എന്റെ വ്യക്തിപരമായ കാര്യം പറയുക ആണെങ്കിൽ അദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റുന്നത് എന്റെ പ്രകടനം മെച്ചപെടുത്താൻ സഹായകം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹം കളിച്ചിരുന്ന കാലത്തു സെന്റർ ബാക്ക് ആയി ആണ് കളിച്ചിരുന്നത്. 1998 ൽ ക്രോയെഷ്യ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ അദ്ദേഹം ആയിരുന്നു പ്രതിരോധ നിരയിൽ. അദ്ദേഹത്തിൽ നിന്നും ഒരുപാടു പഠിക്കാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 
         സുനിൽ ഛേത്രിയും തന്റെ അഭിപ്രായം ട്വിറ്റെറിലൂടെ  പങ്കുവെച്ചു." ഞാൻ ഹാർധവമായി അദ്ദേഹത്തെ സ്വാഗതം ചെയുന്നു. ഇന്ത്യൻ ഫുട്‍ബോൾ അതിന്റെ നിർണായകമായ സമയത്തിലൂടെ കടന്നുപോകുന്ന ഈ സമയത്തു അദ്ദേഹത്തിന്റെ പ്രവർത്തന പരിജയം നമുക്ക് ഏറെ ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട. ഛേത്രി മറ്റൊരു കാര്യം കൂടി പറഞ്ഞു. അദ്ദേഹം താരങ്ങളും ആയി ഇതിനകം സംസാരിച്ചു കഴിഞ്ഞു. തിരെഞ്ഞെടുപ്പിന്റെ ഭാഗമായി ആയിരുന്നു അത്. 




          ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും തന്റെ അഭിപ്രായം പങ്കുവെച്ചു. ഡൽഹിയിൽ വെച്ചു നടക്കാൻ പോകുന്ന ക്യാമ്പിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ് ഞാൻ. വളരെ ആകാംക്ഷയിൽ ആണ് ഞാൻ. അടുത്ത സീസണിൽ നമ്മളെ വളരെ ഏറെ മത്സരങ്ങൾ കളിക്കുന്നുണ്ട്. പുതിയ കോച്ചിന്റെ വരവ് വളരെ ഏറെ ഗുണം ചെയ്യും എന്നുറപ്പ്. കിങ്‌സ് കപ്പ് ഇന്റർ കോണ്ടിനെന്റൽ കപ്പ് പോലുള്ള ടൂർണമെന്റുകൾ നമുക്ക് വളരെ ഏറെ ഗുണം ചെയ്യും. ഈ രീതിയിൽ നമ്മൾ പ്രവർത്തിച്ചാൽ ഇപ്പോൾ നമുക്ക് കിട്ടുന്ന റിസൾട്ടിനേക്കാൾ നമുക്ക് മുന്നേറാൻ സാധിക്കും. 
പ്രീതം കോട്ടാലും തന്റെ സന്തോഷം പങ്ക് വെച്ചു. മികച്ച പരിശീലകൻ മികച്ച ലീഡർ ആയി.മുന്നിൽ നിന്നാൽ നമുക്ക് മുന്നേറാൻ സാധിക്കും എന്ന് പ്രീതം വിശ്വസിക്കുന്നു. മുഴുവൻ സിസ്റ്റവും അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ കൂടെ നിന്ന് പ്രവർത്തിച്ചാൽ നമുക്ക് നേട്ടം ഉണ്ടാക്കാം എന്ന് കോട്ടാൽ അഭിപ്രായപെട്ടു. 
സൗത്ത് സോക്കേഴ്സ് മീഡിയ വിംഗ്

Thursday, May 9, 2019

അവിശ്വസനീയം.. അവർണനീയം..ചാമ്പ്യൻസ് ലീഗിന്റെ മറ്റൊരു അത്ഭുതരാത്രി..🔥

ചാമ്പ്യൻസ് ലീഗ് തുറന്നുവെക്കുന്ന അത്ഭുതങ്ങൾക്ക് അവസാനമില്ല.ഒരു ത്രില്ലർ സിനിമയെ വെല്ലുന്നതരത്തിലുള്ള തീപാറും പോരാട്ടങ്ങൾ.. ആദ്യപാദം തോറ്റവർ ജയിക്കുന്നു..മത്സരഫലങ്ങളെ പ്രവചങ്ങൾക്ക് വിട്ടുകൊടുക്കാത്ത അങ്കങ്ങൾ..കരുത്തന്മാരെ കുഞ്ഞന്മാർ മലത്തിയടിക്കുന്നു..ഈ ചാമ്പ്യൻസ് ലീഗ് ഒരു അത്ഭുതചെപ്പാണ്..പ്രേതകിച്ചു ഈ സീസണ്‌..എത്ര എത്ര മത്സരങ്ങളാണ് ഫുട്ബാൾ പ്രേമികളുടെ മനസ് നിറച്ചത്, അവരെ ആകുലതപെടുത്തി കടന്നുപോയത്.ഫുട്ബോളിന്റെ സൗന്ദര്യത്തെ അതിന്റെ ആവോളം നുകരാൻ സാധിച്ച ചാമ്പ്യൻസ് ലീഗ് രാവുകൾക്ക് നന്ദി..ഇനി മാഡ്രിഡിൽ കാണാം..കപ്പ് ലണ്ടനിലേക്കോ അതോ ലിവേർപൂളിലേക്കോ..കാത്തിരുന്നു തന്നെ കാണേണ്ടിവരും..ഇനി എന്തൊക്കെ അത്ഭുതങ്ങൾ ആണാവോ ഈ സുന്ദരരാത്രികൾ കാത്തുവെച്ചിരിക്കുന്നത്..

Labels

Followers