Saturday, May 5, 2018

പരിശീലക വേഷത്തില്‍ ജെറാഡ് മടങ്ങിയെത്തുന്നു

മുൻ ലിവർപൂൾ, ഇംഗ്ലണ്ട് മിഡ്ഫീൽഡ് ഇതിഹാസം സ്റ്റീവൻ ജെറാഡ് കളികളത്തിലേക്കു മടങ്ങിയെതുന്നു കളികാരനായും നായകനായും നിറഞ്ഞുനിന്ന താരം സ്കോട്ടിഷ് ഒന്നാംനിര ക്ലബ്ബായ റേഞ്ചേഴ്സിന്റെ മാനേജര്‍ ആയാണ് വീണ്ടും കളികളത്തിലേക്ക് മടങ്ങി വരുന്നത്. 


ലിവർപൂളിനായി 711 മത്സരങ്ങളിലും ഇംഗ്ലണ്ട് അന്താരാഷ്ട്ര ടീമിനായി 114 മത്സരങ്ങളിലും ജെറാഡ് ജേഴ്സിയണിഞ്ഞിട്ടുണ്ട്. ഏഴാം വയസിൽ ലിവർപൂൾ യൂത്ത് അക്കാഡമിയിലെത്തിയ ജെറാഡ് 1998ൽ ലിവർപൂൾ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള 17 വർഷക്കാലത്ത് 186 തവണ ചെമ്പടക്കായി ജെറാഡ് വലകുലുക്കി. ലിവർപൂളിൽനിന്നു വേർപിരിഞ്ഞ ശേഷം ജെറാഡ് അമേരിക്കന്‍ മേജര്‍ ലീഗ് ടീമായ ലാ ഗാലക്‌സിക്കു വേണ്ടിയും ബൂട്കെട്ടി. 19 വർഷത്തെ ഫുട്ബോൾ ജീവിതത്തിനു വിരാമമിട്ട് 36–ാം വയസ്സിലാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിച്ചത്.

®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.

0 comments:

Post a Comment

Blog Archive

Labels

Followers