Saturday, May 12, 2018

ഏഷ്യകപ്പ് ഗ്രുപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനത്ത്‌ എത്താൻ സാധിക്കും :ബൂട്ടിയ

                     




അടുത്ത വർഷം യൂ എ യിൽ വച്ചു നടക്കുന്ന ഏഷ്യകപ്പിൽ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് മുൻ ഇന്ത്യൻ താരം ബൂട്ടിയ പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. ഇന്ത്യക്ക്  ഏഷ്യ കപ്പിലെ ഗ്രുപ്പിൽ രണ്ടാം സ്ഥാനത്ത്‌ എത്താൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയെ കൂടാതെ ആദിദേയർ ആയ യൂ എ യി,  ബഹറിൻ, തായ്‌ലൻഡ് എന്നീ ടീമുകൾ ആണ് ഗ്രുപ്പിൽ വേറെ ഉള്ളത്. എല്ലാ ഗ്രുപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിൽ എത്തും. എല്ലാ ഗ്രുപ്പിൽനിന്നും മികച്ച മൂന്നാം സ്ഥാനം നേടുന്ന നാല് ടീമുകൾക്കും അടുത്ത റൗണ്ടിൽ പ്രവേശിക്കാനും സാധ്യത ഉണ്ട്. 
"ഇന്ത്യക്ക് നറുക്കെടുപ്പിൽ ഈ ഗ്രുപ്പ് കിട്ടിയതിൽ എനിക്ക് സന്തോഷം ഉണ്ട്. നമ്മൾ വളരെ അധികം ഭാഗ്യവാൻമാർ ആണ് നറുക്കെടുപ്പിൽ ഏഷ്യയിലെ വൻ ശക്തികൾ ആയ ഇറാൻ,ജപ്പാൻ, ആസ്‌ട്രേലിയ, കൊറിയ തുടങ്ങിയ ടീമുകളെ ഗ്രൂപ്പിൽ കിട്ടാത്തതിൽ. 




ലോകകപ്പിന് യോഗ്യത നേടിയ ടീമുകളെ ഒന്നും നമുക്ക് ഗ്രൂപ്പിൽ കിട്ടിയിട്ടില്ല. എനിക്ക് തോന്നുന്നത് ആദ്യ രണ്ട് സ്ഥാനത്ത്‌ എത്തി നമ്മൾ അവസാന 16 ടീമുകളിൽ ഒന്നാകും എന്ന്. പക്ഷെ അത് അത്ര എളുപ്പം ആയിരിക്കില്ല. പക്ഷെ അത് അസാധ്യവും അല്ല. നല്ല പോലെ പരിശ്രമം നടത്തിയാൽ നമുക്ക് നേടാൻ സാധിക്കും. കുറച്ച്‌ ഭാഗ്യവും കൂടെ വേണം. 2011ൽ ആണ്  ഇന്ത്യ അവസാനം ഏഷ്യകപ്പിൽ കളിച്ചത് അന്ന്. ഇന്ത്യയുടെ ഗ്രൂപ്പിൽ കരുത്തർ ആയ ആസ്‌ട്രേലിയ,കൊറിയ എന്നീ ടീമുകളും ഉണ്ടായിരുന്നു. കൂടാതെ ബഹറിൻ ആയിരുന്നു മറ്റൊരു ടീം. ബഹറിൻ 2011 ൽ ലോകകപ്പിന്റെ ഏഷ്യ യോഗ്യത റൗണ്ടിൽ പ്ലേ ഓഫ്‌ കളിച്ച ടീമും ആയിരുന്നു. ഒരു പോയിന്റ്‌ പോലും നേടാതെ ആണ് 2011 ലെ ഏഷ്യകപ്പിൽ നിന്നും ഇന്ത്യ പുറത്തായത്. പക്ഷെ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തം ആണെന്ന് ബൂട്ടിയ പറയുന്നു. 
            മനസികവും ശാരീരികവും ആയി നമ്മൾ തയ്യാർ ആകെണ്ടതുണ്ട്. ഒരു പക്ഷേ ആദ്യമായി ആയിരിക്കും ഗ്രുപ്പിലെ  റാങ്ക് പ്രകാരം നമ്മൾ രണ്ടാം സ്ഥാനത്തുള്ള ടീം ആകുന്നത്.ഇങ്ങനെ ഉള്ള ടൂർണമെന്റിൽ 100 ശതമാനം കഴിവും നമ്മൾ പുറത്തെടുക്കണം. 
 നല്ല പരിശ്രമവും സ്വന്തം കഴിവിൽ വിശ്വാസവും വച്ചു നല്ല കാഴ്ചപാടും വെച്ചു കളിച്ചാൽ നമുക്ക് അത്ഭുതം സൃഷ്ട്ടിക്കാൻ കഴിയും എന്നും അദ്ദേഹം അഭിപ്രായപെട്ടു. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers