2017/18 ലെ ഐ ലീഗ് രണ്ടാം ഡിവിഷനിൽ ഇന്ന് (മെയ് 30, 2018) റിയൽ കശ്മീരും ഹിന്ദുസ്ഥാൻ എഫ്.സി.യും ബംഗളൂരിലെ എഫ്.എസ്.വി അരീനയിൽ ഏറ്റുമുട്ടുന്നതോടെ അടുത്ത സീസണിൽ ഹീറോ ഐ-ലീഗിൽ കളിക്കുന്ന ടീമിനെ ഈ മത്സരം നിർണയിക്കും .
ഇതോടെ ഇന്ത്യൻ ഫുട്ബോൾ 2017/18 സീസണിന് അവസാനമാകും .
ഈ വെർച്വൽ ഫൈനലിൽ റിയൽ കാശ്മീർ മൽസരത്തിൽ പ്രവേശിക്കുമ്പോൾ ചാമ്പ്യന്മാരാകാൻ മുൻതൂക്കത്തോടെയാണ് ഇറങ്ങുക . 4 പോയിന്റുമായി ഇരു ടീമുകളും ഒരുമിച്ച് നിൽക്കുമ്പോൾ റിയൽ കശ്മീർ ഗോൾ ഡിഫറെൻസിൽ മുന്നിലാണ് . മത്സരം അവസാനിപ്പിക്കുമ്പോൾ ഹിന്ദുസ്ഥാൻ എഫ്സിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും അവരെ ചാമ്പ്യന്മാരാക്കില്ല . മറിച്ച് മത്സരം അവസാനിക്കുമ്പോൾ സമനില ആയാൽ റിയൽ കശ്മീർ ചാമ്പ്യന്മാരായി ഹീറോ ഐ-ലീഗിന്റെ അടുത്ത എഡിഷനിൽ പങ്കെടുക്കും.
0 comments:
Post a Comment