Thursday, May 17, 2018

2020 അണ്ടർ 20 ലോക വനിതാ ലോകകപ്പിന് ആതിഥേയം വഹിക്കാൻ ബിഡ് നൽകാനൊരുങ്ങി ഇന്ത്യ




എല്ലാവരും പ്രതീക്ഷിച്ചതിൽ വേഗത്തിൽ മറ്റൊരു ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യ .

കഴിഞ്ഞ ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിനു ശേഷം, 2020 അണ്ടർ 20 ലോക വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ആഗ്രഹിക്കുന്നതായി ഫിഫയെ അറിയിച്ചിരിക്കുകയാണ്  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്ഫ്).

2020 ലെ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഞങ്ങൾ പരിശോധിക്കുന്നു. ഫിഫ അണ്ടർ  17 ലോക കപ്പ് നോക്കിയാൽ, അത് രാജ്യത്ത് ഫുട്ബോളിനെ ഒരുപിടി ഉയരത്തിൽ എത്തിച്ചിരിക്കുന്നു . അതെ രീതിയിൽ അണ്ടർ  20 വനിതകളുടെ ലോകകപ്പും  ഇന്ത്യയിൽ വനിതകളുടെ  ഫുട്ബോളിനെ എത്തിക്കുമെന്ന് കരുതുന്നു , " എഫ് എഫ് ജനറൽ സെക്രട്ടറി കുഷാൽ ദാസ് പറഞ്ഞു.


ഇന്ത്യ നേരത്തെ 2019 ഫിഫ പുരുഷ ലോകകപ്പിന് ബിഡ് നൽകിയിരുന്നുവെങ്കിലും ഫിഫ ലോകകപ്പ് നടത്താനായി പോളണ്ടിൻറെ ബിഡ് സ്വീകരിക്കുകയായിരുന്നു . 2018 ഇലെ അണ്ടർ 20 വനിതാ ലോകകപ്പ് ഫ്രാൻ‌സിൽ വെച്ചാണ് നടക്കുക . വനിതാ ലോകകപ്പിന് ബിഡ് നൽകാനുള്ള മറ്റൊരു കാരണം 2023 എഫ് സി ഏഷ്യൻ കപ്പ് നടത്താനുള്ള ബിഡ് പരാജയപ്പെട്ടതോടെയാണ് . ചൈനയും സൗത്ത് കൊറിയയുമാണ് 2023 ഏഷ്യൻ കപ്പ് ആതിഥേയം വഹിക്കാൻ ബിഡ് നൽകിയിരിക്കുന്നത്

0 comments:

Post a Comment

Blog Archive

Labels

Followers