സീസണിലെ അപരാജിത പരമ്പര തുടരാൻ ബാർസലോണയും. കഴിഞ്ഞവട്ടം സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണബ്യുവിലേറ്റ മൂന്നു ഗോളുകളുടെ ഞെട്ടിക്കുന്ന തോൽവിക്കു കണക്കുതീർക്കാൻ റയൽ മൻഡ്രിഡും ഇന്ന് നേർക്കുനേർ.
സ്പാനിഷ് ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന കറ്റാലൻ പടയുടെ കുതിപ്പിന് തടയിടാൻ കഴിഞ്ഞാൽ ലിവർപൂളിനെതിരെയുള്ള ച്യാംപ്യൻസ് ലീഗ് ഫൈനലിനു മുന്നോടിയായി സിദ്ധാനും സംഘത്തിനും ലഭിക്കുന്ന ആത്മവിശ്വാസം ചെറുതാവില്ല.
എന്നാൽ എങ്ങനെയും തോൽക്കാതിരിക്കുക എന്നതാവും ബാർസയുടെ ലക്ഷ്യം ചാംപ്യൻസ് ലീഗ് ക്വാർട്ടർഫൈനലിൽ റോമയോട് അപ്രതീക്ഷിത തോൽവി നേരിട്ടു പുറത്തായെങ്കിലും ലലീഗയിൽ തോൽവിയറിയാതെ കിരീടം ചൂടിയ ആദ്യ ടീമെന്ന സ്വപ്നനേട്ടം സ്വന്തമാക്കി ആ ദുഃഖം മറക്കാനാവും കറ്റാലൻ പടയുടെ ലക്ഷ്യം. ലലീഗയിൽ ബാർസയുടെ വരാനിരിക്കുന്ന മത്സരങ്ങൾ വിയ്യാറയൽ, ലെവാന്തെ, റയൽ സോസിദാദ് തുടങ്ങിയ ടീമുകളോടാണ് നിലവിലെ ഫോമിൽ ഇവർ ബാർസക്ക് ഒരു വെല്ലുവിളിയാവാൻ സാധ്യതഇല്ല.
അതിലെല്ലാമുപ്പരി 22 വര്‍ഷം ബാഴ്‌സലോണയുടെ മധ്യനിരയുടെ നെടുന്തൂണായിരുന്ന, അവസാന എൽ ക്ലാസിക്കോ മത്സരത്തിനിറങ്ങുന്ന സുപ്പർ താരം ആന്ദ്രേ ഇനിയേസ്റ്റക്ക് വിജയത്തോടെ ഉചിതമായ യാത്രയയപ്പു നൽകേണ്ടതുണ്ട് ബാർസക്ക്.
ബാർസലോനയുടെ തട്ടകമായ നൂകാംപിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15ന് ആണ് മൽസരം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment