2018 ലെ ഫിഫ വേൾഡ് കപ്പിന് ആഥിത്യമരുളാൻ ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ പതിനൊന്നു നഗരങ്ങളിലെ, പന്ത്രണ്ടു വേദികൾ ഒരുങ്ങി കഴിഞ്ഞു. ഈ അവസരത്തിൽ ചില മുൻകാല ലോകകപ്പ് ഓർമ്മകൾ നമുക്ക് പങ്കുവയ്ക്കാം.
ഫിഫ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ അത്ര നല്ലതല്ലാത്ത റെക്കോർഡുള്ള ലോകകപ്പ് ആയിരുന്നു 2006ലെ ജർമൻ ലോകകപ്പ്. ഏറ്റവും കൂടുതൽ തവണ കാർഡ് പുറത്തെടുത്തിന്റെ റെക്കോർഡ് 2006 ലെ ജർമ്മൻ ലോകക്കപ്പിനാണ്. 345 മഞ്ഞയും 28 ചുവപ്പുമടക്കം 373 കാർഡുകളാണ് ലോകകപ്പിൽ ഉടനീളം പുറത്തെടുത്തത്. ശരാശരി ഒരു മത്സരത്തിൽ അഞ്ചിൽ കൂടുതൽ കാർഡുകൾ.
2006 ലോകകപ്പ് സെക്കൻഡ് റൗണ്ടിൽ പോർച്ചുഗലും നെതർലൻഡ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡുകൾ കണ്ട മത്സരം 16 മഞ്ഞകാർഡുകൾ കണ്ട മത്സരത്തിൽ നാലു താരങ്ങൾ ചുവപ്പുകണ്ട് പുറത്ത് പോയി. ഫുട്‌ബോൾ ചരിത്രത്തിൽ ഈ മത്സരം "The Battle of Nuremberg" എന്നാണ് അറിയപ്പെടുന്നത്.
ഫ്രാൻസും ഇറ്റലിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ മറ്റരാസിയുടെ മുനവച്ച വാക്കുകളില്‍ പ്രകോപിതനായ സിദാന്‍ ഇറ്റാലിയന്‍ താരത്തെ തലകൊണ്ടു നെഞ്ചിലിടിച്ചു വീഴ്ത്തിയത്തിന് ലഭിച്ച ചുവപ്പ് കാർഡ് ആയിരുന്നു 2006 ലോകകപ്പിലെ അവസാനത്തെ ചുവപ്പ് കാർഡ്.ഫൈനലിൽ ഫ്രാൻസിന് വേണ്ടി ആദ്യ ഗോൾ നേടിയത് സിദാൻ ആരുന്നെങ്കിലും സിദാനില്ലാത്ത ഫ്രഞ്ച് ടീമിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇറ്റലി ലോകകപ്പ് നേടുകയും ചെയ്തു.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്.
കൂടുതൽ ലോകകപ്പ് വാർത്തകൾക്കും വിശേഷങ്ങൾക്കുമായി സൗത്ത് സോക്കേഴ്സ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ..
0 comments:
Post a Comment