ഫിഫ ലോകകപ്പിന്റെ 21–ാം പതിപ്പ് ലോക ഫുട്ബോളിലെ രണ്ടു പ്രമുഖതാരങ്ങളുടെ കരിയറിലെ അവസാന അധ്യായമായേക്കാം. ഇപ്പോൾ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇനിയൊരു ലോകകപ്പിന് അവസരമുണ്ടാകുമോ..?– സംശയമാണ്. ക്ലബ് കരിയറിൽ കിരീടങ്ങളെല്ലാമുള്ള ഇരുവർക്കും ഫിഫ ലോകകപ്പ് കൂടി സ്വന്തമാക്കി അമരത്വത്തിലേക്ക് ഉയരാം. തലയെടുപ്പിൽ ഒപ്പം നിൽക്കുന്ന ഇരുവരുടെയും ‘കാലിലുള്ള’ ഉത്തരവാദിത്തം പക്ഷേ വ്യത്യസ്ത രീതിയിലാണ്.
മെസ്സിക്ക് ഇതൊരു ‘ഡൂ ഓർ ഡൈ’ ലോകകപ്പാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിലും രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും അർജന്റീന തോറ്റ മുറിവുണക്കാനുള്ള ഒറ്റമൂലി. റൊണാൾഡോയ്ക്കു മേൽ അത്ര സമ്മർദമില്ല. ടീമെന്നനിലയിൽ അർജന്റീനയോളം സാധ്യത കൽപിക്കപ്പെടുന്നവരല്ല പോർച്ചുഗൽ എന്നതൊരുകാരണം. പിന്നെ, 2016ൽ യൂറോകപ്പിൽ ടീമിനെ വിജയത്തിലേക്കു നയിച്ചതിന്റെ ആനുകൂല്യവും. കിരീടം നേടിയാൽ മെസ്സിക്കും റൊണാൾഡോയ്ക്കും പെലെ, മറഡോണ, ബെക്കൻബോവർ, സിദാൻ തുടങ്ങിയ വിജയികളുടെ നിരയിൽ ഇടം പിടിക്കാം. വീണുപോയാൽ ഫെറങ്ക് പുസ്കാസ്, യൊഹാൻ ക്രൈഫ് തുടങ്ങിയ നഷ്ടനായകരുടെ ഇടയിലും.
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
0 comments:
Post a Comment