ബ്ളൂസുമായുള്ള വിജയകരമായ രണ്ട് സീസണുകൾക്കു ശേഷം, വ്യക്തിഗത കാരണങ്ങളാൽ ബെംഗളൂരു എഫ് സി വിടാൻ തീരുമാനിച്ചിരിക്കുകയാണ് പരിശീലകൻ ആൽബർട്ട് റോക്ക .
2017-18 സീസൺ അവസാനിച്ചതോടെ ബെംഗളൂരു ഫുട്ബോൾ ക്ലബ് കോച്ച് ആൽബർട്ട് റോക്ക വിടുന്നതായി ക്ലബ്ബ് വ്യാഴാഴ്ച്ച അറിയിച്ചു . ബ്ലൂസിന്റെ സ്പാനിഷ് മാനേജർ വ്യക്തിപരമായ കാരണങ്ങളാൽ തന്റെ ആദ്യ രണ്ട് വർഷത്തെ കരാർ പുതുക്കരുതെന്ന തീരുമാനത്തിലാണ് . ബംഗളൂരു എഫ്സി എ എഫ് സി കപ്പ് ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി മാറിയത് ആൽബർട്ട് റോക്കയുടെ പരിശീലനത്തിൽ ആയിരുന്നു . ഫെഡറേഷൻ കപ്പ് (2017), സൂപ്പർ കപ്പ് (2018) എന്നീ ടൂർണമെന്റുകളും അദ്ദേഹത്തിന്റെ വിജയവും ഉയർത്തിക്കാട്ടപ്പെട്ടു. 2013 ക്ലബ്ബിന്റെ തുടക്കം മുതൽ എല്ലാ സീസണിലും വിജയികളാകുന്ന ബ്ലൂസ് റെക്കോർഡ് നിലനിർത്താൻ എ.എഫ്.സി കപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ തുടർച്ചയായ നാലാം തവണയാണ് എത്തിയിരിക്കുന്നത് .
0 comments:
Post a Comment