Showing posts with label EAST BANGAL. Show all posts
Showing posts with label EAST BANGAL. Show all posts

Friday, January 18, 2019

ആരോസിനെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ; പോയിന്റ് ടേബിളിൽ രണ്ടാമത്..


ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 48ആം മിനുട്ടിൽ സ്പാനിഷ് താരം ജാമി സാന്റോസ് കോളാഡോയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ 22 പോയിന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 13 പോയിന്റുമായി എട്ടാമതാണ് ഇന്ത്യൻ ആരോസ്

12 കളികളിൽ നിന്നും 27 പോയിന്റുമായി ചെന്നൈ സിറ്റി എഫ്സിയാണ് ലീഗിൽ ഒന്നാമത്

Saturday, September 1, 2018

അങ്കത്തിനൊരുങ്ങുന്ന വംഗനാടൻ പ്രജാപതികൾ


കൊൽക്കത്തൻ ഡെർബി.. ഇന്ത്യൻ ഫുട്ബോൾ ലോകത്തിലെ  പഴക്കമുള്ളതും ശക്തമായ ആരാധക പിന്തുണയുള്ളതുമായ ക്ലബുകളാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും.. അതു കൊണ്ടു തന്നെ ഇവർ തമ്മിൽ മാറ്റുരക്കുമ്പോൾ ശക്തമായ പോരാട്ടം കളത്തിലും ഗാലറിയിലും പ്രതീക്ഷിക്കാം. ഐ ലീഗിന് മുന്നോടിയായുള്ള കൊൽക്കത്തൻ ലീഗിൽ വംഗനാടിന്റെ പ്രജാപതികൾ ഏറ്റുമുട്ടുമ്പോൾ മൈതാനത്തിലെ പുൽനാമ്പുകൾക്ക് മാത്രമല്ല.. ഗാലറിയിലെ മനുഷ്യ സമുദ്രത്തിന് വരെ തീപിടിക്കും..
ലീഗിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് . ആറു ജയവും ഒരു സമനിലയുമായി പത്തൊൻപത് പോയിന്റ് കരസ്ഥമാക്കിയതിനാൽ ഇരു കൂട്ടർക്കും മത്സരം നിർണ്ണായകമാണ്. ഇത്തവണ സ്വദേശ വിദേശ കളിക്കാരുടെ ശക്തമായ നിരയുമായി അണിനിരക്കുന്ന ഇരു ടീമുകളിലും മലയാളി താരങ്ങളും ബൂട്ടണിയുന്നുണ്ട്. ഉബൈദും ജോബിയും മിർഷാദും ഈസ്റ്റ്‌ ബംഗാളിലും ബ്രിട്ടോ മോഹൻ ബഗാനിലുമാണ് ഉള്ളത്.. ഏറെ ആവേശമുണർത്തുന്ന കൊൽക്കത്തൻ ഡെർബിയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെത്തന്നെ വിറ്റു തീർന്നു കഴിഞ്ഞിരിക്കുന്നു. ഇനി കളത്തിലെ പ്രകടനകൾക്കായി കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4:30 നാണു മത്സരം

Labels

Followers