Wednesday, June 24, 2020
Monday, November 13, 2017
ഫിഫ U 17 ലോകകപ്പ് ഇന്ത്യയിൽ കണ്ടത് 47 മില്യൺ ആരാധകർ
Saturday, October 28, 2017
അവിസ്മരണീയം അവർണ്ണനീയം ഇന്ത്യൻ മണ്ണിലെ ഈ ലോകകപ്പ് ഫൈനൽ
Friday, October 27, 2017
കലാശപ്പോര് നാളെ ; യൂറോപ്പ്യൻ വമ്പന്മാരായ സ്പെയിനും ഇംഗ്ലണ്ടും കൊമ്പ് കോർക്കുമ്പോൾ കൊൽക്കത്തയിൽ തീപ്പാറും
Thursday, October 26, 2017
ഫിഫ U 17 ലോകകപ്പ് ഫൈനൽ കാണാൻ സച്ചിനും ഗാംഗുലിയും എത്തിയേക്കും
Wednesday, October 25, 2017
റെക്കോർഡുകൾ തകരുന്നു ; U 17 ലോക ഫുട്ബാളിന്റെ ചരിത്ര താളുകളിൽ ഇനി ഇന്ത്യ മുമ്പിൽ
Sunday, October 22, 2017
ഫിഫ U 17 ലോകകപ്പ് ; ഫൈനലിന് മുമ്പ് ഒരു ഫൈനൽ
Friday, October 20, 2017
ഫിഫ U 17 ലോകകപ്പ് ; ഇന്ത്യ കുതിക്കുന്നു റെക്കോർഡിലേക്ക്
Monday, October 16, 2017
ഫിഫ U 20 ലോകകപ്പ് ആതിഥേയം വഹിക്കാൻ ഇന്ത്യയുടെ സാധ്യതകൾ കൂടുന്നു - ഫിഫ
ഫിഫ അണ്ടർ 17 ലോകകപ്പിലെ ഇത് വരെയുള്ള കാണികളുടെ എണ്ണത്തിൽ അന്തം വിട്ട് നിൽക്കുകയാണ് ഫിഫ .അത് കൊണ്ട് തന്നെ അണ്ടർ 20 ലോകകപ്പ് ആതിഥേയം വഹിക്കാനും ഇന്ത്യയുടെ സാധ്യതകൾ കൂടുന്നതായി ഫിഫ അതികൃതർ പറയുന്നു .
നമ്മൾ 800,000- കാണികളുടെ എണ്ണത്തിൽ മറികടന്നതായും, 2015 ൽ ചിലി പൂർത്തിയാക്കിയത് ഏതാണ്ട് ഇരട്ടിയാകുകയും ചെയ്തു. കൂടാതെ ഇത് 2011 ഐ സി സി ക്രിക്കറ്റ് ലോകകപ്പിന്റെ കാണികളുടെ എണ്ണത്തെയും മറികടന്നിരിക്കുന്നു . ശരാശരി ഒരു കളിക്ക് 23,000 ആണ്, ഇന്ത്യൻ മത്സരങ്ങൾ 49,000 ശരാശരി ആരാധകർ മത്സരം കാണാൻ എത്തിയിരുന്നു .
- ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യ 2017 LOC ഡയറക്ടർ ജാവിയർ സെപ്പി പറഞ്ഞു .
ഇന്ത്യ അണ്ടർ 20 ലോകകപ്പ് ആതിഥേയം വഹിക്കാനുള്ള സാധ്യതകൾ കൂടുതലാണ് , ഫുട്ബോൾ ആരാധകരും എന്റെ പല കൂട്ടുകാരും ഫോൺ വിളിച്ചു പറഞ്ഞു കളി ടീവി യിൽ കണ്ടപ്പോൾ അവരെ അതിശയിപ്പിച്ചു എന്ന് .ആരാധകരുടെ ആവേശവും ആർപ്പു വിളിയും ഫുടബോളിന്റെ ക്വാളിറ്റിയും ശെരിയായ സന്ദേശം നൽകിയിട്ടുണ്ട് , സിപ്പി കൂട്ടി ചേർത്തു .
"ഈ ലോകകപ്പിലെ ഫൈനൽ ഗെയിമിന് ടിക്കറ്റ് കിട്ടുന്നതിനേക്കാൾ അടുത്ത എൽ ക്ലാസിക്കോ ടിക്കറ്റ് ലഭിക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നുന്നു."
- Branimir Ujevic
ഫിഫ U 17 ലോകകപ്പ് ; കാണികളുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ
ഫിഫ അണ്ടർ 17 ലോകകപ്പിൽ സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യ . ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടങ്ങൾ കഴിഞ്ഞു നിൽക്കുമ്പോൾ തന്നെ ഇന്ത്യ ഇതു വരെ നടന്ന ലോകകപ്പിലെ കാണികളുടെ എണ്ണം കടന്നിരിക്കുകയാണ് , ഇത് എല്ലാവരെയും അതിശയിപ്പിച്ചുവെന്ന് ഫിഫ ലോകകപ്പ് ഡയറക്ടർ ജാവിയർ സിപ്പി പറഞ്ഞു. ഇത് ഇന്ത്യൻ ഫുട്ബാളിന്റെ മാറ്റത്തിൻറെ നിമിഷമാണ് , ഇന്ത്യ ലോകകപ്പ് ആതിഥേയം വഹിച്ചനതിനലാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത് . ഇന്ത്യയിലെ ലോകകപ്പ് പ്രൊജക്റ്റ് ഡയറക്ടർ ജോയ് ഭട്ടാചാര്യ പറഞ്ഞു
സ്റ്റേഡിയത്തിലെ പിച്ച് ഗെയിമിന്റെ നിലവാരവും ആവേശകരമായ അന്തരീക്ഷവും ഒരു പ്രധാന വിഷയമായിരുന്നു. "ഗ്രൂപ്പ് പ്രകടനത്തിൽ ടീമുകൾ നന്നായി തയ്യാറായിരുന്നു , ചില കഴിവുള്ള താരങ്ങളെ കാണാൻ സാധിച്ചു , പ്രത്യേകിച്ചും സ്‌ട്രൈക്കിങ് പൊസിഷനിൽ ," ഫിഫ ഹെഡ് ഓഫ് പരിശീലകരുടെയും പ്ലേയർ വികസനത്തിന്റെയും തലവൻ ബ്രാനിമിർ ഉജീവിക് പറഞ്ഞു."ഇന്ത്യൻ ജനതയ്ക്ക് ക്രെഡിറ്റ്. ഒരു വലിയ ലോകകപ്പായിരുന്നു ഇത് . ഫുട്ബോൾ അന്തരീക്ഷം വളരെ മനോഹരമായിരുന്നു. നിങ്ങൾ ഓൾഡ് ട്രാഫോർഡിലോ ബർണബിയോയിലേക്കോ അല്ലെങ്കിൽ അത്തരമൊരു സ്ഥലത്തേക്കോ പോകുകയാണെന്ന് ചിന്തിക്കുന്നതിനു തുല്യമായിരുന്നു ഇവിടത്തെ സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ഉണ്ടായ അനുഭവം , "അദ്ദേഹം കൂട്ടിച്ചേർത്തു.
36 മത്സരങ്ങൾക്കു ശേഷം വിജയംഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫിഫ ലോകകപ്പ് ആദ്യമായി സംഘടിപ്പിൽപിക്കുന്നു എന്നത് ഓർക്കേണ്ടതാണ് . എന്നാൽ ഓരോ പ്രവർത്തിയിലും ഓരോ കാര്യത്തിലും ഇന്ത്യ മെച്ചപ്പെട്ടു കഴിഞ്ഞു. കാണികളുടെ എണ്ണത്തിൽ ചരിത്രം കുറിച്ചു . നമ്മൾ 800,000 കാണികളുടെ എണ്ണത്തിൽ മറികടന്നതായും, 2015 ൽ ചിലി പൂർത്തിയാക്കിയത് ഏതാണ്ട് ഇരട്ടിയാകുകയും ചെയ്തു. ശരാശരി ഒരു കളിക്ക് 23,000 ആണ്, ഇന്ത്യൻ മത്സരങ്ങൾ 49,000 ശരാശരി ആരാധകർ മത്സരം കാണാൻ എത്തിയിരുന്നു .- ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യ 2017 LOC ഡയറക്ടർ ജാവിയർ സെപ്പി പറഞ്ഞു ഫൈനലിൽ വലിയ താല്പര്യം
"ഫൈനൽ സൃഷ്ടിക്കുന്ന ഭ്രമം, അഭിനിവേശം കണക്കിലെടുത്ത് ഒരു സീനിയർ വേൾഡ് കപ്പ് പോലെയാണ്. ടിക്കറ്റുകളുടെ ആവശ്യകത അവിശ്വസനീയമാണ്. ടിക്കറ്റുകൾ ഇനി ലഭ്യമല്ല. അത് അത്ഭുതകരമാണ്. "- Javier Ceppi
"ഈ ലോകകപ്പിലെ ഫൈനൽ ഗെയിമിന് ടിക്കറ്റ് കിട്ടുന്നതിനേക്കാൾ അടുത്ത എൽ ക്ലാസിക്കോ ടിക്കറ്റ് ലഭിക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നുന്നു."- Branimir Ujevic
ഫിഫ U 17 ലോകകപ്പ് താരം ധീരജിനെ പൊന്നും വിലയിട്ട് സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേർസ്
Friday, October 13, 2017
അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് ,ഇന്ത്യ എന്ത് നേടി?
ഫുട്ബാളിനെ നല്ലപോലെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ട് .എന്നാൽ ഫുട്ബാളിൽ നമുക്ക് അവകാശപ്പെടാൻ വലിയ നേട്ടങ്ങൾ ഒന്നും ഇല്ല താനും .ഫുട്ബാളിൽ ഉറങ്ങി കിടക്കുന്ന ഒരു സിംഹമാണ് ഇന്ത്യ എന്ന മുൻ ഫിഫ പ്രസിഡന്റ് ബ്ലാറ്ററുടെ വാക്കുകളിൽ ഊർജം ആവാഹിച്ചു ഇപ്പോൾ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് ഇന്ത്യക്കു ആതിഥ്യം വഹിക്കാനുള്ള സുവർണ അവസരവും ലഭിച്ചു.
വേദി നിശ്ചയിച്ചു അന്ന് മുതൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മികച്ച കളിക്കാരെ കണ്ടെത്തി അവർക്കു നൽകാൻ കഴിയുന്ന സൗകര്യങ്ങൾ എല്ലാം നൽകി.
അവരിൽ ഏറ്റവും മികച്ചവരാണ് കഴിഞ്ഞു പോയ ദിവസങ്ങളിൽ ഇന്ത്യൻ ടീമിന് വേണ്ടി അരങ്ങേറിയത്.
ലോകകപ്പ് കളിക്കാനുള്ള അവസാന ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഞാൻ ഏറെ പ്രയാസത്തോടെ നോക്കി കണ്ട ഒരു സംഭവം ഉണ്ട് ,ഒരു മലപ്പുറംകാരൻ ഇല്ലാത്ത ഇന്ത്യൻ ടീമോ ?? പന്തുകളിയെ ഇത്ര സ്നേഹിക്കുന്ന ഒരു നാട്ടിൽ നിന്നും ദേശീയ ടീമിലേക്കു ഒരാൾ പോലും ഇല്ലാത്ത കാര്യം ഞാൻ തിരക്കിയിറങ്ങി .
അപ്പോഴാണ് അറിയാൻ കഴിഞ്ഞത് മലപ്പുറത്തിന്റെ ഒരു മുത്ത് അവസാനം.പരിക്ക് പറ്റി പിന്മാറുക ആയിരുന്നു എന്ന്.
ലോകകപ്പിലേക്കു തയ്യാറെടുക്കും മുമ്പ് സൗഹൃദ മത്സരങ്ങളിൽ ഇന്ത്യൻ കൗമാരങ്ങൾ പുറത്തെടുത്ത മികവാണ് എല്ലാവരെയും വാനോളം പ്രതീക്ഷകളിലേക്കു നയിച്ചത് .
ഇറ്റാലിയൻ ക്ലബ്ബിനോട് 2-0 വിജയവും ,ചിലിയോട് സമനിലയും ഒക്കെ പിടിച്ചെടുത്തപ്പോൾ നമ്മുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു .
തങ്ങൾ എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് അതിനു വേണ്ടിയുള്ള സമയം അടുത്തിരിക്കുന്നു എന്ന് മനസ്സിൽ ഉറപ്പിച്ചു ഓരോ ഇന്ത്യൻ കളിക്കാരും ലോകകപ്പിനായി എല്ലാ വിധത്തിലും തയ്യാറെടുത്തു .
സാധാരണ നോക്കുമ്പോൾ ഇന്ത്യ അകപ്പെട്ടത് ഒരു വലിയ ഗ്രൂപ്പിൽ തന്നെ .
അമേരിക്ക, ഘാന, കൊളംബിയ .
ഈ ടീമുകൾക്കെതിരെ നമുക്ക് എത്രത്തോളം മുന്നേറാൻ കഴിയുമോ എന്നതായിരുന്നു എല്ലാവരുടെയും ചിന്ത.
ലോകകപ്പിന്റെ ഉത്‌ഘാടന ദിവസം തന്നെ ഇന്ത്യക്കു അമേരിക്കയായിരുന്നു എതിരാളികൾ .
അണ്ടർ 17 തലത്തിൽ വൻ വിജയങ്ങൾ എതിരാളികൾക്ക് മേൽ നേടിയിരുന്ന ഒരു ടീമായിയുന്നു അമേരിക്ക .
ഡൽഹിയിലെ ആ മത്സരത്തിൽ ഇന്ത്യൻ യുവത്വം 3-0 ത്തിന്റെ തോൽവി ഏറ്റുവാങ്ങി .
ഒരു തുടക്കക്കാരന്റെ എല്ലാ പോരായ്മകളും ഇന്ത്യൻ ടീമിൽ അന്ന് കണ്ടു .ഒന്ന് കൂടെ നന്നായി ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരം സമനില ആകാമായിരുന്നു .
അനാവശ്യ ഘട്ടത്തിൽ അമേരിക്കൻ കളിക്കാരനെ ബോക്സിൽ ഫൗൾ ചെയ്ത ഇന്ത്യ പെനാൽറ്റിയും ഗോളും വഴങ്ങി .
ഇതിനിടയിൽ ഇന്ത്യക്കും കിട്ടിയിരുന്നു ഗോൾ നേടാനുള്ള സുവർണ അവസരങ്ങൾ .
ഒന്ന് ശ്രദ്ധിച്ചാൽ ഇന്ത്യൻ ഡിഫൻസിനു ഒഴിവാക്കാനായിരുന്ന രണ്ടാം ഗോൾ ഇന്ത്യൻ താരത്തിന്റെ കാലിൽ കൊണ്ടാണ് വലയിൽ കേറിയത് .
അമേരിക്കക്കെതിരെ ഒരു ഗോൾ നേടാനുള്ള തത്രപ്പാടിൽ ഇന്ത്യൻ താരത്തിന്റെ മികച്ചൊരു ഷോട്ട് ബാറിൽ തട്ടി മടങ്ങുമ്പോൾ പിടിച്ചെടുത്ത അമേരിക്കൻ താരങ്ങൾ ഓടി പാഞ്ഞു അത് ഇന്ത്യൻ ഗോൾ പോസ്റ്റിൽ നിറച്ചു .
മത്സരത്തിൽ ധീരജ് എന്ന ഗോളിയും രാഹുൽ എന്ന മലയാളിയും മികച്ചു തന്നെ നിന്നു.
ടൂർണമെന്റിൽ പിടിച്ചു നിൽക്കാൻ ഒരു വിജയം അത് തേടിയാണ് ഇന്ത്യ കൊളംബിയക്കെതിരെ ഇറങ്ങിയത് .മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമും ഒപ്പത്തിനൊപ്പം ആയിരുന്നു .
ഒരു മാർക്കിങ് പിഴവിൽ നിന്നും കൊളംബിയ ആദ്യ ഗോൾ നേടി .
തുടർന്നു ഇന്ത്യക്ക് കിട്ടിയ കോർണർ കിക്കിൽ നിന്നും ജെക്സൺ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ നേടി ഇന്ത്യക്കു സമനില സമ്മാനിച്ചു .അതിന്റെ ആഘോഷങ്ങൾ അവസാനിക്കും മുമ്പേ കൊളംബിയ വീണ്ടും ഗോൾ നേടി .
പരിചയ സമ്പത്തിന്റെ ഒരു വലിയ പോരായ്മ തുറന്നു കാട്ടുന്നതായിരുന്നു ഇന്ത്യ വഴങ്ങിയ ആ ഗോൾ .
പതിവ് പോലെ ഇന്ത്യയ്ക്കും ഇതിനിടയിൽ തുറന്ന അവസരങ്ങൾ കിട്ടി .അതെല്ലാം മുതലാക്കാനായിരുന്നേൽ കൊളംബിയക്ക് മേൽ ഇന്ത്യക്കു അനായാസം ജയിച്ചു കയറാമായിരുന്നു .
കൊളംബിയക്കെതിരെ ഗോൾ നേടിയ നിമിഷം.ഇന്ത്യൻ കോച്ചിന്റെ മുഖത്തു കണ്ട സന്തോഷം, ഒരു ഗോളിന് വേണ്ടി അയാൾ എത്ര ആഗ്രഹിക്കുന്നു എന്ന് നമുക്ക് വായിച്ചെടുക്കാമായിരുന്നു . പ്രതീക്ഷകളുടെ അവസാന കണക്കു കൂട്ടലിൽ ഇന്ത്യ ഘാനയെ 4-0 നു തോൽപ്പിക്കുകയും കൊളംബിയയെ അമേരിക്ക തോൽപ്പിക്കുകയും ചെയ്‌താൽ ഇന്ത്യക്കു രണ്ടാം റൗണ്ടിൽ കടക്കാം എന്നതായിരുന്നു കണക്ക് .പക്ഷെ സംഭവിച്ചത് നേരെ വിപരീതവും .കളിയിലും ആരോഗ്യത്തിലും ഇന്ത്യൻ കളിക്കാരേക്കാളും ഒരുപാട് മുന്നിൽ ആയിരുന്നു ഘാനക്കാർ .
ഘാനയുടെ ഒന്ന് രണ്ടു ബുള്ളറ്റ് ഷോട്ടുകൾ ഇന്ത്യൻ പോസ്റ്റിനെ തൊട്ടുരുമ്മിയാണ് പോയത് .
കുറച്ചു ധീരജിൻെറ ധീരമായ സേവിലും .
ഘാനൻ വേഗതക്കു മുന്നിൽ ഓടിയെത്താൻ കഴിയാതെ ഇന്ത്യൻ കളിക്കാർ 4-0 തോൽവി ഏറ്റുവാങ്ങി.
കളിച്ച മുഴുവൻ കളികൾക്ക് ശേഷം ബാക്കിയാവുന്നത് ഇന്ത്യൻ ഗോൾകീപ്പർ ധീരജിന്റെ പ്രകടനവും , ഡിഫൻസിൽ അൻവർ അലി എന്ന ഫുൾ ബാക്കിന്റെ ധീരമായ ചെറുത്തു നിൽപ്പും ,കേരള താരമായ രാഹുലിന്റെ പ്രകടങ്ങളുമാണ് .
കളിയുടെ ആദ്യ മുപ്പതു മിനിറ്റുകളിൽ നന്നായി കളിക്കുന്ന , ആ നിമിഷങ്ങളിൽ വിജയം പോലും നേടും എന്ന് തോന്നിപ്പിക്കുന്ന അവസരങ്ങളിൽ ആണ് ഇന്ത്യ ഗോൾ വഴങ്ങുന്നത് .
അവസാന നിമിഷങ്ങളിൽ സ്റ്റാമിന കുറവും ചില സമയങ്ങളിലെ വിപ്രാന്തിയും .ഒരാളെ കബിളിപ്പിച്ച് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ഉറപ്പായിട്ടും സഹ കളിക്കാർക്ക് പാസ് ചെയ്യാതെ പന്ത് കളഞ്ഞു കുളിക്കുന്ന ഇത്തരം പോരായ്മകൾ ഇന്ത്യൻ ടീമിന് പരിഹരിച്ചേ പറ്റൂ .
എന്നാലേ ഈ ടീമിന് ഇനി മുന്നോട്ട് പോകാൻ കഴിയൂ.
ഏഷ്യൻ ലെവലിൽ നമുക്ക് ഇതൊരു മികച്ച ടീം ആയിരിക്കാം ,എന്നാൽ ലോകകപ്പ് പോലുള്ള വേദികളിൽ നാം പിറകിൽ ആണെന്നതിനു ഉദാഹരണമാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ .
എല്ലാം നൽകി ഇത്രയും വരെ ഈ ടീമിനെ എത്തിച്ച ഇന്ത്യൻ ഫുട്ബാൾ അധികാരികളോട് ഒരു വാക്ക് "ഇനി ഇവരെ കൈ വിടരുത് " .
മുഴച്ചു നിൽക്കുന്ന ചെറിയ പോരായ്മകൾ പരിഹരിച്ചാൽ ഇവർക്ക് ഒരുപാട് മുന്നേറാൻ കഴിയും ഉറപ്പാണ് .
ഇവരെ വെറും അണ്ടർ 17 ലോകകപ്പ് താരങ്ങൾ മാത്രം ആയി കാണാൻ ഉള്ള ഒരു ദുരവസ്ഥ ഉണ്ടാക്കരുതേ വേണ്ടതെല്ലാം ഇനിയും ചെയ്യണം എന്ന അപേക്ഷയോടെ.....
✍യാസീൻ പാങ്
Blog Archive
-
▼
2022
(8)
-
▼
September
(8)
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- Mumbai City FC are in the Durand Cup Final courtes...
- 🏆𝐂 𝐇 𝐀 𝐌 𝐏 𝐈 𝐎 𝐍 𝐒 🇮🇳 India crowned th...
- Indian🇮🇳 boys were on a role in this edition of ...
- Nikum Gyamar’s was exceptional for Rajasthan unite...
- BENGALURU FC ARE INTO FINAL!Bengaluru FC beat Hyde...
- SAFF Women’s Championship semifinal is here💥 Indi...
-
▼
September
(8)
Labels
- 12th man (5)
- AANAPPARAMBILE WORLD CUP (8)
- AFC (19)
- AFC Asian Cup 2019 (9)
- AFC CUP (26)
- AFC CUP 2017 (2)
- AIFF (5)
- ANAPPARAMBILE WORLD CUP (5)
- anas edathodika (5)
- antonio german (1)
- arjun jayaraj (1)
- arsenal (1)
- ARTICLE (33)
- ASIA CUP (6)
- AsiaCup2019 (3)
- AsianCup2019 (21)
- Award (1)
- BFC (8)
- BINO GORGE (1)
- Bundesliga (2)
- champions league (2)
- chennian fc (4)
- chetri (2)
- china cup 2019 (1)
- ck vineet (3)
- club football (5)
- coach (1)
- ConfederationCup (3)
- Copa Del Rey (2)
- ddfc (1)
- durand cup (6)
- DurandCup IndianFootball (1)
- EAST BANGAL (2)
- EPL (9)
- europa league (1)
- FC Kerala (25)
- FCBarcelona (1)
- FIFA WORLD CUP 2018 (7)
- FIFA WORLDCUP (7)
- FIFAU17WC (51)
- FIFAWC (2)
- FIFAWC2018 (2)
- FOOTBALL (156)
- football Movie (1)
- gkfc (11)
- Gokulam Kerala FC (26)
- GokulamKeralaFC (1)
- gold cup (2)
- GURPEET (2)
- herointercontinentalcup2019 (1)
- i leage (3)
- I League (109)
- I-league (25)
- ILeague (17)
- IM VIJAYAN (11)
- india vs oman (2)
- indian arrows (5)
- indian football (408)
- Indian Super League (47)
- indian team (23)
- IndianFootball (68)
- international football (20)
- Interview (2)
- ISL (342)
- ISL 2018/2019 (32)
- ISL 2019/2020 (8)
- isl 2020 (1)
- ISL SEASON 2017 (11)
- jamshedpur (1)
- jithin M.S (5)
- k (1)
- KBFC (27)
- KERALA (24)
- Kerala Blasters (187)
- kerala football (147)
- kerala premier league (5)
- KeralaFootball (18)
- kfa (2)
- Kovalam FC (5)
- KPL (14)
- ksa (1)
- laliga (4)
- Legends (8)
- LIVE (2)
- malayalam (6)
- manjappada (2)
- maradona (1)
- MEYOR'S CUP (1)
- miku (1)
- MOHANBAGAN (2)
- nazon (1)
- nerom (1)
- NEWS (81)
- novel (1)
- poll (1)
- Premier League (5)
- psg (1)
- pune (1)
- real kashmir fc (3)
- recruitment (4)
- riyadh football (1)
- RUMORS (11)
- SACHIN (1)
- Santhosh Trophy (18)
- sevens football (3)
- SOCCER (112)
- South Soccers (12)
- SOUTHSOCCERS (132)
- SPORTS (4)
- SS FANTASY LEAGUE (1)
- subroto cup (1)
- Sunday Star (2)
- sunil chhtri (5)
- SUPER CUP (19)
- Tournament (2)
- Transfer Rumour (2)
- u16 (6)
- U17 WOMEN WORLD CUP (2)
- U17 world cup 2017 (34)
- ubaid ck (2)
- Uruguay (1)
- video (3)
- vp sathyan (2)
- Women League (2)
- Women’s League (3)
- World Cup (3)
- World Cup 2018 (3)
- yellow army (2)
- YOUNG TALENTS (8)
