ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ താരം ഗോൾ കീപ്പർ ധീരജ് സിങിനെ സ്വന്തമാക്കാൻ ഐ.എസ്.എൽ ക്ലബ്ബുകൾ രംഗത്ത്.
ധീരജിന്റെ മികച്ച പ്രകടനം ലോകകപ്പിനായി
എത്തിയ പല വിദേശ ക്ലബ്ബുകളുടെ സ്‌കൗട്ടുകളും താല്പര്യം പ്രകടപ്പിച്ചിരുന്നു.
എന്നാൽ ഓൺലൈൻ ന്യൂസ് സൈറ്റായ ഖേൽ നൗ പ്രകാരം ഇന്ത്യയുടെ ലോകകപ്പ് താരങ്ങളെ സ്വന്തമാക്കാൻ ഐ എസ് എൽ ക്ലബ്ബ്കളും എ ഐ എഫ് എഫും തമ്മിൽ വടം വലി നടക്കുകയാണ് .ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ട 12 താരങ്ങളെ മാത്രമാണ് ഫെഡറേഷൻ ആരോസ് ടീമിനായി ഐ ലീഗിൽ കളിക്കാൻ സൈൻ ചെയ്തത്.
റിപോർട്ടുകൾ അനുസരിച്ച പ്രതി വർഷം 6 ലക്ഷം രൂപയാണ് ഫെഡറേഷൻ നൽകുന്ന വാഗ്ദാനം , എന്നാൽ ഐ എസ് എൽ ക്ലബ്ബുകൾ ഇതിനേക്കാൾ ഇരട്ടി നൽകാൻ തയ്യാറാണ് . റിപോർട്ടുകൾ പ്രകാരം ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് സ്‌ക്വാഡിൽ നോർട്ടൻ ഉൾപ്പെടുത്താത്ത താരമായാ ഡിഫൻഡർ മുഹമ്മദ് രാഖിപ്പിനു ഫെഡറേഷൻ ഓഫർ ചെയ്തതിനേക്കാൾ മൂന്ന് ഇരട്ടി പ്രതിമാസം 1.5 ലക്ഷം ഓഫറുമായി കേരള ബ്ലാസ്റ്റേർസ് മുമ്പിലാണ് .
മറ്റൊരു റിപ്പോർട്ട് അനുസരിച്ചു ഇന്ത്യൻ 17 ലോകകപ്പിലെ സൂപ്പർ താരമായ ധീരജ് സിങ്ങിന് പ്രതിവർഷം 18 ലക്ഷം രൂപയുടെ ഓഫറുമായി സമീപിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേർസ് .
ധീരജിനെ മാത്രമല്ല മിഡ്‌ഫീൽഡർ സുരേഷ് ,ഇന്ത്യയുടെ ആദ്യ ഗോൾ സ്‌കോറർ ജാക്സൺ സിങ് ,ഇന്ത്യൻ ക്യാപ്റ്റൻ അമർജിത് സിങ് , ഇന്ത്യൻ ക്യൂട്ടീഞ്ഞോ കോമൽ തത്താൽ , മലയാളി താരം രാഹുൽ കെ പി എന്നിവർക്ക് പ്രതി വര്ഷം 15 ലക്ഷം രൂപയുടെ ഓഫറുമായി ബ്ലാസ്റ്റേർസ് മുമ്പിലുണ്ട്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
This comment has been removed by the author.
ReplyDelete