Thursday, October 12, 2017

ഇന്ത്യൻ ഫുട്ബാൾ വിപ്ലവത്തിന് ഇന്ന് 4 വയസ്സ്




2010 Oct 9 ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും IMG റിലയൻസും തമ്മിൽ 15 വർഷത്തെ കരാർ ഒപ്പു വെക്കുമ്പോൾ നമ്മളാരും കരുതിയിരുന്നില്ല ഇന്ത്യൻ ഫുട്ബോൾ ഇത്ര കണ്ട് വളരുമെന്നും ഇത്രയും ജനപ്രീതി നേടുമെന്നും നമ്മൾ മാത്രമല്ല ഒരു പക്ഷേ AIFFന്റെ പ്രതിനിധികൾ പോലും ചിന്തിച്ചു കാണില്ല .ബിസിനസ്സ് ഭീമൻമാരായിട്ടുള്ള അംബാനിമാരുടെ മറ്റൊരു സംരംഭം അത്രയെ ചിന്തിച്ചു കാണൂ


എന്നാൽ 2013 Oct 21 ന് AIFFന്റെ സഹകരണത്തോടെ സ്റ്റാർ ഇന്ത്യാ നെറ്റവർക്കിനെയും ഹീറോ മോട്ടോർ കോർപ്പിനെയും കൂട്ടുപിടിച്ച് lMG റിലയൻസ് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കു തുടക്കമിട്ടു . അതൊരു ഉയർത്തഴുന്നേൽപ്പായിരുന്നു . ക്രിക്കറ്റിന്റെ അതിപ്രസരണത്താൽ പ്രതാപം നഷ്ട്ടപെട്ടുകൊണ്ടിരുന്ന ഇന്ത്യൻ ഫുട്ബോളിന്റെയും അതിന്റെ നാഡി ഞരമ്പുകളായ കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിലും അതിന്റെ അലയെലികൾ കണ്ടു  . അതിന്റെ ഫലം 3 വർഷങ്ങൾക്കുള്ളിൽ തന്നെ പ്രകടമായി 2013 FIFA റാങ്കിംഗിൽ 174 -ാം സ്ഥാനത്തുണ്ടയിരുന്ന ഇന്ത്യ 2017 96 ലേക്ക് ഉയർന്നു 


2013 8 ഫ്രാഞ്ചൈസികളിലായി ടീമുകളെ പ്രഖ്യാപിച്ചു ക്രിക്കറ്റിന്റെ ദൈവം സച്ചിൻ മലയാള നാടിയോട് താൽപര്യം കാണിച്ചപ്പോൾ മുബൈക്കാരൻ  റൺബീർ കപൂർ മുബൈയേയും ബച്ചൻമാർ ചെന്നെയും വംഗനാടിനെ ഗാംഗുലിയും സന്തമാക്കി  ഡെൻ നെറ്റ്വർക്ക് ഡെൽഹിക്കയും വീഡിയോക്കോൺ ഗോവക്കും പണം മുടക്കിയപ്പോൾ ബോളിവുഡ് താരങ്ങളായ ഹൃതിക്ക് റോഷൻ പുനെയെയും ജോൻ എബ്രഹാം നോർത്ത് ഈസ്റ്റിനെയും സ്വന്തമാക്കി 


2014 Oct 12 ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായ കൽക്കത്തയിൽ ഉപ്പു തടാകം വറ്റിച്ചുണ്ടാക്കിയ ഇന്ത്യൻ മാരക്കാന എന്ന് ഓരോ ഇന്ത്യക്കാരനും പറയുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അതിഥേയ ടീമായ വംഗനാട്ടുകാരും ഇന്ത്യൻ വാണിജ്യ നഗരമായ മുബൈയും തമ്മിൽ രാത്രി 8 മണിക്ക് ആദ്യ വിസിലോടെ ഇന്ത്യൻ ഫുട്ബോളിന്റെ വിപ്ലവത്തിന്റെ ഉണർത്തുപാട്ടായി അതു മാറി . തുടക്കത്തിലെ വിമർശിച്ചവരെ എല്ലാം പിന്നീട് ISL നെ വാഴത്താൻ തുടങ്ങി , എന്തിന് ഇങ്ങനെ ടൂർണമെന്റിനോട് ഇന്ത്യൻ താരങ്ങളുടെ വളർച്ച ഉണ്ടാവിലെന്നു പറഞ്ഞ ഇപ്പോഴത്തെ ഇന്ത്യൻ കോച്ചിന് മാറ്റി പറയേണ്ടി വന്നു .


ISL പല താര പിറവികളും കണ്ടു കളിച്ച മൽസരങ്ങളിലെല്ലാം മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യൻ ഫുട്ബോളിലേക്കുള്ള വാതിലുകൾ കൊട്ടിയടക്കപ്പെട്ട കൊണ്ടോട്ടിക്കാരൻ അനസ് ഏടതൊടികക്കുമുന്നിൽ വാതിലുകൾ മലർക്കെ തുറന്നു . ചണ്ടിഗഡ്ക്കാരൻ സദേശ് ജിംങ്കനിലൂടെ നമുക്കും റാമോസുമാരെ കിട്ടി , മണിപ്പൂരുകാരൻ ലാൽറ്റിംഗ് സുവാലയും റൗളിൻ ബോർജസും ISLലിന്റെ സംഭാവന തന്നെ.


ISL നാലാം സീസണിലേക്ക് കടക്കുമ്പോൾ 2 ടീമുകൾ കൂടി വരുന്നതോടെ കൂടുതൽ ഇന്ത്യൻ താരങ്ങളെയും പ്രതീക്ഷിക്കാം


ഇനിയും വളരട്ടെ ഇന്ത്യൻ ഫുട്ബോൾ

come on india

Let's Football


✍🏻 അനാസ് ATK

0 comments:

Post a Comment

Blog Archive

Labels

Followers