Monday, October 16, 2017

ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ചരിത്രം കുറിക്കാനൊരുങ്ങി എഫ് സി കേരള




ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമായ എഫ് സി കേരള 2017- 18 വർഷത്തെ തങ്ങളുടെ താരങ്ങളെ പരിചയപ്പെടുത്തുന്നു. ഒരു മാസത്തോളം നീണ്ട ട്രെയ്ൽസിൽ നിന്നും കേരളത്തിൽ നിന്നുള്ള പതിനാലു ജില്ലകളിൽ നിന്നും വന്ന   മൂവായിരത്തോളം താരങ്ങളിൽ നിന്നാണ് ഈ വർഷത്തെ ടീമിനെ തയ്യാറാക്കിയിരിക്കുന്നത്.മന്ത്രിമാർ, എംഎൽഎമാർ,മറ്റു ജനപ്രതിനിധികൾ, സർക്കാർ പോലീസ് ഉദ്യോഗസ്ഥ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഫുട്ബോൾ പ്രേമികൾ എന്നിങ്ങനെ പ്രൗഡ ഗംഭീരമായ സദസ്സിനു മുന്നിൽ വച്ചാണ് പുതിയ ടീമിനെ പരിചയപ്പെടുത്തുന്നത്. ഒക്ടോബർ 17 ചൊവ്വാഴ്ച രാവിലെ 8:30 ന് തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് ചടങ്ങ്.

0 comments:

Post a Comment

Blog Archive

Labels

Followers