ഫിഫ U17 ലോകകപ്പിന്റെ കഴിഞ്ഞ കാലങ്ങളിലെ ചാമ്പ്യന്മാർ ആരൊക്കെ ?
ലോകകപ്പ് ഫുട്ബാളിനു ചുറ്റുമുള്ള ആകാംഷ നിലനിൽക്കെ , മത്സരത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളിതാണ് .
ഏറ്റവും കൂടുതൽ കിരീടം നേടിയത് ആരാണ്?
കഴിഞ്ഞ തവണ എവിടെയാണ് ടൂർണമെന്റ് നടന്നത്?
ആരൊക്കെ യോഗ്യത നേടി?
വരൂ, നമുക്ക് നോക്കാം......
നൈജീരിയയാണ് നിലവിൽ ചാമ്പ്യന്മാർ. 2015 ലെ ചിലിയിൽ നടന്ന മത്സരത്തിൽ മാലിയെ 2-0 തോൽപിച്ചാണ് ചാമ്പ്യന്മാർ ആയത് . എന്നാൽ, 2017 ഇൽ നൈജീരിയ വേൾഡ് കപ്പിന് യോഗ്യത തന്നെ നേടിയില്ല .
ഈ ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ടീമാണ് സൂപ്പർ ഈഗിൾസ്. ഫിഫ 17 ലോകകപ്പ് ജേതാക്കളായി അഞ്ച് തവണ ഈ റെക്കോർഡ് സ്വന്തമാക്കി.
രസകരമായ കാര്യം, നൈജീരിയ 1985ൽ ആദ്യ വേൾഡ് കപ്പിലെ ജേതാക്കളാണ് . അതിന് ശേഷം 2013 ൽ യുഎഇയിൽ ആണ് വേൾഡ് കപ്പ് ചാമ്പ്യന്മാർ ആകുന്നത് . ഘാനയുടെ രണ്ട് കപ്പുകളും ചേർന്ന് ആഫ്രിക്ക ഏഴു അണ്ടർ 17 ലോകകപ്പ് ടൈറ്റിലുകൾക്ക് അഭിമാനിക്കാൻ കഴിയും.
ഏഷ്യൻ രാജ്യങ്ങളിൽ സൗദി അറേബ്യക്ക് മാത്രമാണ് ട്രോഫി കിരീടം ലഭിച്ചത്. ഫ്രാൻസ് (2001), സ്വിറ്റ്സർലാന്റ് (2009), സോവിയറ്റ് യൂണിയൻ (1987) എന്നിവരാണ് ട്രോഫി കരസ്ഥമാക്കിയത്. 1997, 1999, 2003 എന്നീ ടൂർണമെന്റുകളിൽ വിജയിച്ച ഒരേയൊരു ദക്ഷിണ അമേരിക്കൻ ടീമാണ് ബ്രസീൽ. മെക്സിക്കേയാണ്(2005, 2011) കോൺകാകാഫ് മേഖലയിൽ നിന്നും കീരീടം നേടിയത്.
ആതിഥേയ രാജ്യം ആയതിനാൽ ഇന്ത്യ നേരിട്ട് യോഗ്യത നേടി പിന്നെ കോണ്ടിനെന്റിൽ ഗോവെർണിങ് ബോഡീസിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏഷ്യൻ ഫുട്ബാൾ (എ.എഫ്.സി ), ആഫ്രിക്ക, കോൺകാകാഫ് (നോർത്ത്, സെൻട്രൽ അമേരിക്ക & കരീബിയൻ) കോംപെൽ (തെക്കേ അമേരിക്ക), യുവേഫ(യൂറോപ്പ്), ഒ.എഫ്.സി (ഓഷ്യാനിയ).
ഇന്ത്യയിലെ ഈ വർഷത്തെ വേൾഡ് കപ്പിന് യോഗ്യത നേടിയ 24 ടീമുകൾ ഇതാ:
UEFA: ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, തുർക്കി
AFC: ഇറാഖ്, ഇറാൻ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ
CAF: ഗ്വിനിയ, ഘാന, മാലി, നൈജർ
CONMEBOL: ബ്രസീൽ, കൊളംബിയ, ചിലി, പരാഗ്വേ
CONCACAF: യുഎസ്എ, മെക്സിക്കോ, കോസ്റ്ററിക്ക, ഹോണ്ടുറാസ്
OFC: ന്യൂസിലാൻഡ്, ന്യൂ കാലിഡോണിയ
Read: ഫിഫ അണ്ടർ 17 ലോകകപ്പ് എന്താണ്?
0 comments:
Post a Comment