അണ്ടർ 17 ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ട്വിറ്ററിലൂടെയാണ് വിരാട് കോഹ്‌ലി ടീമിന് ആശംസകൾ നേർന്നത്. " നമ്മുടെ കുട്ടികൾ ലോകകപ്പിന് ഒക്ടോബർ ആറിന് യു. എസ് .കെതിരെ മത്സരികാനിറങ്ങുന്നു. ടീമിന് എല്ലാ വിധ വിജയാശംസകളും നേരുന്നു. ടൂർണമെന്റിൽ ടീമിന് മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യയുടെ അഭിമാനമായി മാറട്ടെ" എന്നും 15 സെക്കന്റ് നീണ്ടു നിൽക്കുന്ന വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ആറിന് യു എസ് എക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൊളംബിയ, ഘാന തുടങ്ങിയ ശക്തരായ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment