കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ വിദേശതാരമായി ഉഗാണ്ട ഇന്റർനാഷണൽ കെസ്റോൺ കിസിറ്റോ എത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്ന് ഫോട്ടോകൾ താരം പങ്ക് വെച്ചിരിക്കുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം പരിശീലനം നടത്തി വരുന്ന കിസിറ്റോ ജനുവരി ട്രാൻസ്ഫറിൽ ടീമിലെത്താന്നാണ് സാധ്യത. കെനിയൻ ക്ലബ്ബുകളായ ടസ്കേർ എഫ് സി, എസ് സി വിപേഴ്സ്, എ. എഫ്.സി ലെപ്പർഡ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് കിസിറ്റോ മുമ്പ് കളിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിൽ വിദേശ താരങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല ആ വിടവ് നികത്താനാണ് കിസിറ്റോയെ ടീമിലെത്തിക്കുന്നത് എന്നാണ് സൂചനകൾ.
0 comments:
Post a Comment