Wednesday, October 11, 2017

മക്കാവു തരിപ്പണം ,ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത നേടി യൂ എ ഇ യിലേക്ക്




അതെ ചരിത്രം 2011 ന് ശേഷം ഇന്ത്യ വീണ്ടും  ഏഷ്യൻ കപ്പിൽ പന്ത് തട്ടും .മക്കാവുവിനെ 4-1 ന് തകർത്തെറിഞ്ഞാണ് ഇന്ത്യ യു യിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത് .കളിയുടെ ആദ്യ നിമിഷങ്ങൾക്കുള്ളിൽ പല അവസരങ്ങൾ ലഭിച്ചിട്ടും ഇന്ത്യക്ക് വല കുലുക്കാൻ ആയില്ല . 28ആം മിനിറ്റിൽ ജെജെയുടെ മികച്ച അസിസ്‌റ്റിലൂടെ റൗളിൻ ബോർജസ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി. .എന്നാൽ ലീഡ് അധിക നേരം തുടർന്നില്ല , 37ആം മിനിറ്റിൽ മക്കാവു തിരിച്ചടിച്ച് ഹാഫ് ടൈം 1-1 എന്ന സ്കോറിന് അവസാനിപ്പിച്ചു.

ജാക്കിചന്ദിന് പകരമായി ബൽവന്ത് സിങ്ങ് രണ്ടാം പകുതിയിൽ ഇറങ്ങിയ ഇന്ത്യ 60ആം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കാലിൽ നിന്ന് രണ്ടാം ഗോൾ പിറന്നു .ഇൻറ്റർനാഷണൽ ലെവലിൽ ഛേത്രിയുടെ 55ആമത്തെ ഗോളായിരുന്നു ഇത് .

70ആം മിനിറ്റിൽ ഡിഫെൻഡറുടെ ഔൺ ഗോളിൽ മക്കാവു പരാജയം ഉറപ്പിക്കുകയായിരുന്നു .വിജയത്തിന് മധുരം പകരാൻ അവസാന നിമിഷം  ജെജെയിൽ നിന്ന് നാലാം ഗോളും.

മഴ കുതിർത്ത ശ്രീ കണ്ടീരവയിലെ പുൽമൈതാനത്തു നീലക്കടുവകൾ  താണ്ഡവമാടി . നായകൻ സുനിൽ ഛേത്രിയും കൂട്ടരും  ഇനി 2019  ദുബൈയിൽ നടക്കുന്ന  ഏഷ്യൻ കപ്പ്  ഫൈനൽ ലക്ഷ്യവുമായിരിക്കും ഇനിയുള്ള യാത്ര.


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers