സോണി പിക്ചർസ് നെറ്റ്‌വർക്ക് ഇന്ത്യ (എസ് പി എൻ) 2017 ലെ ഫിഫ U 17 ലോകകപ്പ് ഫുട്ബോളിന്റെ ടെലികാസ്റ്റിംഗ് വിവരങ്ങൾ പുറത്തുവിട്ടു. 22 ദിവസത്തോളം നീണ്ടു നിൽക്കുന്ന ലോകകപ്പ് - ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിൽ സോണി ടെൻ 2, സോണി ടെൻ 3, സോണി ഇ എസ് പി എൻ ചാനലുകളിൽ ടെലികാസ്റ്റ് ചെയ്യും .
ഫുട്ബോൾ ആരാധകർക്ക് കൂടുതൽ ആവേശം പകരാൻ സോണിയുടെ തന്നെ ഫുട്ബോൾ സ്റ്റുഡിയോ ഷോ ആയ "ഫുട്ബോൾ എക്സ്ട്രാ" തിരിച്ചു കൊണ്ട് വരുന്നു . ലൈവ് സ്റ്റുഡിയോ ഷോ ക്ക് ടി വി അവതാരിക സീമ ജസ്വാൾ നേതൃത്വം നൽകും . മുൻ സ്പെയിൻ ഇന്റർനാഷണലും ബാഴ്സലോണ , ലിവർപൂൾ താരവുമായ ലൂയിസ് ഗാർസിയ, മുൻ മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലണ്ട് U -21സ് മാനേജർ സ്റ്റുവർട്ട് പിയേസ് എന്നിവരും ലൈവ് സ്റ്റുഡിയോ ഷോയിൽ പങ്കെടുക്കും. എവർട്ടൺ, മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമുകളുടെ തന്ത്രജ്ഞനായ ഡേവിഡ് മോയിസും, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ ബെയ്ച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി, മുൻ ഇന്ത്യൻ ഇന്റർനാഷണൽ റെനഡി സിംഗ് തുടങ്ങിയ ഇന്ത്യൻ താരങ്ങളുമായി അന്താരാഷ്ട്ര ഫുട്ബോൾ വിദഗ്ധർ ഈ ഷോയിൽ ഭാഗമാകും.
"ഫുട്ബോൾ എക്സ്ട്രാ" എന്ന ഷോ പ്രേക്ഷകർക്കായി വൈകിട്ട് 4:15 ന് കളിക്ക് മുമ്പും തുടർന്ന് മത്സരങ്ങളുടെ ഇടവേളകളിലും അവസാനവും പ്രദർശനത്തിനെത്തും. സ്റ്റുഡിയോ ഷോ ഫുട്ബോൾ വിദഗ്ദ്ധരുടെ മാച്ച് അനാലിസിസ് മാത്രമല്ല , സ്റ്റാറ്റിറ്റിക്സ്, രസകരമായ അവലോകനങ്ങളും കാഴ്ചക്കാരെ ആകർഷിക്കും. ഈ ഷോ ആദ്യമായി തുടങ്ങിയത് 2016 ലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റായ യുവേഫ യൂറോ ചാമ്പ്യൻഷിപ്പിനായിരുന്നു.
ഐഎസ്എല്ലിന്റെയും ഇന്ത്യൻ പ്രീമിയർ ലീഗിലെയും അവതാരക സീമ ജാസ്വാളാണ് ഷോയുടെ അവതാരകയായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക
സ്പോർട്സ് ക്ലസ്റ്ററും പ്രാദേശിക ഭാഷാ ഫീഡുകളും നൽകിക്കൊണ്ട് ഫുട്ബോൾ എക്സ്ട്രായെ തിരികെ കൊണ്ടുവരുന്നത് ഇന്ത്യയിലെ ആരാധകർക്ക് മെച്ചപ്പെട്ട കാഴ്ചപ്പാടുകൾ അനുഭവപ്പെടാം. ആറ് വേദികളിലായി 24 ടീമുകൾ ഉൾപ്പെടുന്ന അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിൽ ലോകത്തിലെ മികച്ച കൗമാര താരങ്ങളെ നമുക്ക് കാണാൻ കഴിയും .
ഒക്ടോബർ 6 മുതൽ ഒക്ടോബർ 28, 2017 വരെ, ഇന്ത്യൻ സമയം വൈകിട്ട് 4:15ന് തുടങ്ങുന്ന ടൂർണമെന്റ് സോണി ടെൻ 2, സോണി ടെൻ 2 എച്ച്ഡി, സോണി ഇ എസ് പി എൻ , സോണി ഇ എസ് പി എൻ HD ചാനലുകൾ എന്നിവയിൽ ലൈവ് കവറേജ് കാണാൻ സാധിക്കും . ഹിന്ദി, ബംഗാളി ഭാഷാ ഫീഡുകൾക്കായി, സോണി ടെൻ 3 , സോണി ടെൻ 3 HD ചാനലുകളിലേക്ക് ട്യൂൺ ചെയ്യുക. എവിടെയായിരുന്നാലും കാഴ്ചക്കാർക്ക് സോണി ലിവ് (SONY LIV) അപ്ലിക്കേഷനിലും വെബ്സൈറ്റുകളിലും മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യാവുന്നതാണ്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment