പ്രീ സീസണിലെ തുടർച്ചയായ നാലാം വിജയം തേടി ജെംഷഡ്പൂർ എഫ് സി ഇന്നിറങ്ങും. തായ്‌ലന്റ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് പട്ടായ യുണൈറ്റഡ് എഫ് സിയാണ് എതിരാളികൾ. ഇന്ന് വൈകിട്ട് 3.30 നാണ് മത്സരം. പ്രീ സീസണിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ജെംഷഡ്പൂർ പട്ടായ യുണൈറ്റഡിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ചിയാങ്മായ് യുണൈറ്റഡിനെ 1-0 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ ചിയാങ്മായ് എഫ് സിയെ 2-1 നും ജെംഷഡ്പൂർ തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിൽ തായ്‌ലൻഡ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുണൈറ്റഡിനെ ആവേശകരമായ മത്സരത്തിൽ 3-2 ന് ജെംഷഡ്പൂർ തറപറ്റിച്ചിരുന്നു.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment