Saturday, October 14, 2017

ബ്ലാസ്റ്റേഴ്സിലും ഇന്ന് റെഡ് റിവൽറി


ഇന്ന് വൈകിട്ട് അഞ്ചിന് ലോകത്തിലെ ഏറ്റവും വലിയ റിവൽറിയായ മാഞ്ചസ്റ്റർ യുണൈറ്റഡ് - ലിവർപൂൾ മത്സരം ആൻഫീൽഡിൽ അരങ്ങേറുമ്പോൾ അതിന്റെ പ്രതിഫലനം കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിലും അതിന്റെ അലയൊലികൾ ഉണ്ടാകും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബെർബറ്റോവും വെസ് ബ്രൗണും പോൾ റഹുബ്കയും ചുവന്ന ചെകുത്താൻമാർക്കായി ആർപ്പു വിളിക്കുമ്പോൾ മറുഭാഗത്ത് അവരെ നേരിടാൻ ലിവർപൂളിന്റെ കടുത്ത ആരാധകരായ ഇയാൻ ഹ്യൂമും സി കെ വിനീതും റിനോ ആന്റോയും ഉണ്ടാകും.

മാസങ്ങൾക്ക് മുമ്പ് വെസ് ബ്രൗൺ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ലിവർപൂൾ ആരാധകരുമായ ഇയാൻ ഹ്യൂമും സി കെ വിനീതും ആരാധക പോരാട്ടത്തെ കുറിച്ച് അഭിപ്രായങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു

ഇയാൻ ഹ്യൂമറിന്റെ ലിവർപൂൾ പ്രേമം പ്രശസ്തമാണ്. ലിവർപൂളിന്റെ മത്സരങ്ങളുടെ വിശേഷങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്
ലിവർപൂളിന്റെ കടുത്ത ആരാധകരായ സി കെ വിനീത് തന്റെ വീടിന് നൽകിയത് ലിവർപൂൾ ഹോം ഗ്രൗണ്ടായ ആൻഫീൽഡിന്റെ പേരാണ്.

ആൽഫീൽഡിൽ റെഡ് റിവൽറിക്ക് ഇന്ന് വൈകിട്ട് അഞ്ചിന് പന്തുരുളുമ്പോൾ ബ്ലാസ്റ്റേഴ്സിലെ പോരിനെയും ആവേശത്തോടെയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്.

© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers