5 ദിവസം ബാക്കി നിൽക്കെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്.
ലോകത്തിലെ ഭാവി ഫുട്ബോൾ താരങ്ങൾ ഒരു ടൂർണമെൻറിൽ പങ്കെടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ . അപ്പോൾ എന്താണ് അണ്ടർ 17 ലോകകപ്പിന് പിന്നിലെ ആശയം?
1985 ൽ ചൈനയിൽ ആണ് ഈ ലോകകപ്പ് ആദ്യം നടന്നെങ്കിലും അത് U16 വേൾഡ് ചാമ്പ്യൻഷിപ്പ് എന്നായിരുന്നു. എന്നിരുന്നാലും, 1991 ൽ ഫിഫ വയസ്സ് ഉയർത്തി 17 ആക്കി, അതുമുതൽ ഫിഫ U 17 ലോകകപ്പ് എന്നറിയപ്പെടുന്നു.
സിങ്കപ്പൂരിലെ ലയൺസിറ്റി കപ്പ് - സിംഗപ്പൂർ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ -16 ഫുട്ബോൾ ടൂർണമെന്റ് ,ഈ ടൂർണമെന്റിൽ പ്രചോദനമായാണ് അണ്ടർ 17 ലോകകപ്പ് എന്ന ആശയം വരുന്നത് .വാസ്തവത്തിൽ ലോകത്തിലെ ആദ്യ അണ്ടർ 16 ഫുട്ബോൾ ടൂർണമെന്റായിരുന്നു ഇത്. 1982 ൽ സിംഗപ്പൂർ സന്ദർശിച്ചശേഷം ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ അണ്ടർ 17 ലോകകപ്പിന് രൂപം നൽകി.
എല്ലാ രണ്ട് വർഷവും ഈ ടൂർണമെന്റ് കളിക്കുന്നു. ഈ വർഷത്തെ ഇന്ത്യയുടെ നടക്കുന്നത് പതിനേഴാം അധ്യായം ആയിരിക്കും. ഇത് 2016 ഒക്ടോബർ 6 മുതൽ 28 വരെ ഇന്ത്യ, ന്യൂഡൽഹി, നവി മുംബൈ, ഗോവ, കൊച്ചി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നടക്കും.
ലോകകപ്പിന്റെ ഘടന എങ്ങനെയാണ്??
See Next Article ...
സൗത്ത് സോക്കേർസ്
0 comments:
Post a Comment