കൊൽക്കത്ത: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ കാണാൻ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേർസ് സഹ ഉടയുമായ സച്ചിനും എ ടി കെ സഹ ഉടമയായ സൗരവ് ഗാംഗുലിയും എത്തിയേക്കും .
ലോകകപ്പ് ബ്രാൻഡ് അംബാസിഡർമാരിൽ ഒരാളായ ഗാംഗുലി പറഞ്ഞു , സച്ചിനുമായി ഫൈനൽ കാണാൻ ഞാൻ ഉണ്ടാകും .
ഈ പരിപാടിയുടെ ഓൺലൈൻ അംബാസഡർ കൂടിയായ സച്ചിൻ ഉണ്ടാകുമെന്ന് ഫിഫ പ്രാദേശിക സംഘാടക സമിതി അറിയിച്ചു .
ഫിഫ പ്രസിഡന്റ് ജിനിയാ ഇൻഫോന്റിനോ, എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും ഫൈനൽ കാണാൻ ഉണ്ടാകും .
ഫിഫയുടെ കൗൺസിൽ അംഗങ്ങൾ ഫൈനൽ നടക്കുന്ന ദിവസം അവരുടെ യോഗം ചേരും .ഇത് ആദ്യമാണ് ഇന്ത്യയിൽ ഫിഫയുടെ യോഗം നടക്കുന്നത് .
ഒക്ടോബർ 28 ന് സ്പെയിനും ഇംഗ്ലണ്ടും അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ചരിത്രം കുറിക്കുമെന്ന് തീർച്ച .
0 comments:
Post a Comment