പന്ത്രണ്ടാമത് ജി വി രാജ ഓൾ ഇന്ത്യാ ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം. ബെംഗളൂരു എഫ് സി, ഗോകുലം എഫ് സി, എഫ് സി കേരള ഉൾപ്പെടെ 12 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ഇത്തവണ നോക്കൗട്ട് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കുക. നിലവിലെ ജേതാക്കളായ ഇന്ത്യൻ നേവി, ബെംഗളൂരു എഫ് സി, ഗോകുലം എഫ് സി, ഒ എൻ ജി സി മുംബൈ എന്നീ ടീമുകൾക്ക് ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനം നൽകിയിട്ടുണ്ട്. രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ ഇന്ത്യൻ നേവി, എഫ് സി കേരള, കേരള പോലീസ്, വിവ ചെന്നൈ, ടൈറ്റാനിയം, ബെംഗളൂരു എഫ് സി എന്നിവയും ഗ്രൂപ്പ് ബിയിൽ ഗോകുലം എഫ് സി, കെ എസ് ഇ ബി, എ ജി കേരള, എസ് ബി ഐ കേരള, സിഗ്നൽസ് ഗോവ, ഒ എൻ ജി സി മുംബൈ എന്നീ ടീമുകളും മാറ്റുരയ്ക്കും. ആദ്യ മത്സരത്തിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ് സി കേരളയും കേരള പോലീസും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3.45 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റ് കായിക മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. നവംബർ അഞ്ചിനാണ് ഫൈനൽ മത്സരം.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment