ഇന്ത്യൻ U 17 ഗോൾ കീപ്പർ ധീരജിനെ സ്വന്തമാക്കാൻ മൂന്ന് വിദേശ ക്ലബ്ബുകൾ രംഗത്ത് .ധീരജിന്റെ ലോകകപ്പിലെ മികച്ച പ്രകടനം പല വിദേശ ക്ലബ്ബുകളുടെ സ്‌കൗട്ടുകളുടെയും വിദഗ്ധരുടെയും പ്രശംസ നേടിയിരുന്നു .
റിപോർട്ടുകൾ അനുസരിച്ച് സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മതെർവെൽ എഫ് സി , മുൻ എ ലീഗ് റണ്ണേഴ്‌സായ പെർത്ത് ഗ്ലോറി ,ബ്രസീലിലെ ഒരു മുൻ നിര ക്ലബ്ബും ധീരജിനായി രംഗത്തുണ്ട് .ഇ പി എൽ , ലാലിഗ , എം എൽ എസ് എന്നിവയിൽ നിന്നും ഓഫർ ഉണ്ടായിരുന്നുവെങ്കിലും അവിടത്തെ നിയമങ്ങൾ പ്രകാരം ഇപ്പോൾ അവിടെ ട്രെയിനിങ് മാത്രമേ ചെയ്യാൻ പറ്റൂ , കളിക്കാൻ സാധിക്കില്ല .
എന്നിരുന്നാലും ധീരജ് ഡിസംബർ 31 വരെ ഓൾ ഇന്ത്യ ഫുടബോൾ ഫെഡറേഷന്റെ കരാറിലാണ് .ഫെഡറേഷൻ ധീരജിനെ ഐ ലീഗിൽ കളിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും , മൂന്നിരട്ടി ഓഫറുമായി ഐ എസ് എൽ ക്ലബ്ബുകൾ രംഗത്തുണ്ട് . ഒരു ഐ എസ് എൽ ഫ്രാഞ്ചൈസിയുമായി സംസാരിച്ചു വരികയാണെന്നും , എ ഐ എഫ് എഫുമായി കരാർ തീർന്നാൽ ഉടൻ സൈൻ ചെയ്‌തേക്കും എന്ന് ധീരജിന്റെ ഏജന്റ് വ്യക്തമാക്കി . പക്ഷെ വിദേശ ക്ലബ്ബിൽ നിന്ന് നല്ല ഓഫർ വന്നാൽ ധീരജിനെ പോകാൻ അനുവദിക്കുമെന്ന ധാരണയിലാണ് ഐ എസ് എൽ ക്ലബ്ബുമായി സൈൻ ചെയ്യുകയുളളൂ .
മൂന്ന് വിദേശ ക്ലബ്ബിൽ നിന്ന് ഓഫർ വന്നതായും എ എഫ് സി യോഗ്യത മത്സരങ്ങൾ കഴിഞ്ഞേ തീരുമാനം എടുക്കൂ എന്നും ധീരജിന്റെ ഏജന്റ് വ്യക്തമാക്കി
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment