അതെ..നീലക്കടുവകൾ ഉണർന്നു കഴിഞ്ഞു ..
പണ്ടാരോ പറഞ്ഞു ഇന്ത്യൻ ഫുട്ബാൾ ലോകത്തിലെ ഉറങ്ങുന്ന സിംഹങ്ങളാണെന്നു.. സിംഹമല്ല.. കടുവകൾ.. നീലക്കടുവകൾ..അതെ.. അവർ ഉറങ്ങുകയായിരുന്നു.. ഇപ്പോൾ ഉണർന്നിരിക്കുന്നു.. ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന ഗർജ്ജനവുമായ്..
ഇന്ത്യൻ സീനിയർ ടീം 8 കൊല്ലത്തിനു ശേഷം ഏഷ്യൻ പോരാട്ടത്തിന് യോഗ്യത നേടി.. അതും ഒരു മത്സരവും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ..
U17 ചുണക്കുട്ടികൾ ഇപ്പോൾ കൗമാര ലോകകപ്പിൽ വമ്പന്മാരെ വിറപ്പിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നു.. അവരിൽ പലരും യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളികളാണ്..
U16 ടീം ഇപ്പോൾ തന്നെ നാളെയുടെ വാഗ്ദാനങ്ങൾ ആണെന്ന് തെളിയിച്ചു കഴിഞ്ഞു. അവരും ഏഷ്യൻ പോരാട്ടങ്ങൾക്ക് യോഗ്യത നേടിക്കഴിഞ്ഞു..
അതെ.. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഭദ്രമാണ്.. ഇനി വരുന്ന നാളുകൾ നീലക്കടുവകളുടേതാണ്
0 comments:
Post a Comment