2017/18 സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷനിൽ 12 സംസ്ഥാനങ്ങളിൽ നിന്ന് 20 ടീമുകൾ മാറ്റുരയ്ക്കും , ഇതിൽ 8 ടീമുകൾ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ റിസേർവ് ടീം ആയിരിക്കും. ഇന്ന് ഐ ലീഗ് ക്ലബ്ബുകൾ , എഫ് എസ് ഡി എൽ , സ്റ്റാർ സ്പോർട്സുമായി എ ഐ എഫ് എഫ് നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനം ആയത് .
എ ഐ എഫ് എഫ് കമ്മിറ്റി തീരുമാന പ്രകാരം ഇനി രണ്ടാം ഡിവിഷനിൽ 3 വിദേശ താരങ്ങളെ മാത്രമേ സൈൻ ചെയ്യാൻ പറ്റുകയുള്ളു , അതിൽ ഒന്ന് ഏഷ്യയിൽ നിന്നായിരിക്കണം .ഇതിൽ രണ്ട് പേർക്ക് മാത്രമേ ഫീൽഡിൽ ഓരേ സമയം കളിക്കാൻ പറ്റൂ .
ഹീറോ -ഐ ലീഗ് നടത്തിപ്പിനെ കുറിച്ചും ഇന്ന് ചർച്ച നടത്തി , 3 ദിവസത്തിനുള്ളിൽ വേദികൾ ഏതാണെന്ന് ഉറപ്പിച്ച് ഐ ലീഗ് ക്ലബ്ബുകൾ എ ഐ എഫ് എഫിനെ അറിയിക്കണം , തുടർന്ന് കമ്മിറ്റി സ്റ്റാർ സ്പോർട്സുമായി ചേർന്നു മത്സരങ്ങളുടെ ഫിക്സ്ചർ തയ്യാറാക്കും.
കേരളത്തിൽ നിന്ന് എഫ് സി കേരള രണ്ടാം ഡിവിഷൻ കളിക്കാൻ ഒരുങ്ങി കഴിഞ്ഞു .കേരള ബ്ലാസ്റ്റേർസ് റിസേർവ് ടീം ഒരുക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഇതുവരെ വന്നിട്ടില്ല. നിലവിൽ ഡൽഹി ഡയനാമോസ് ,ബെംഗളൂരു എഫ് സി , എഫ് സി ഗോവ ,ചെന്നൈയിൻ എഫ് സി ക്കും റിസെർവ് ടീം ഉണ്ട് .
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment