മുൻ എവെർട്ടൻ, ടോട്ടൻഹാം ഹോട്ട് സ്പുർസ് താരം ബോബി മിംമ്‌സ് ഇനി സ്റ്റീവ് കോപ്പലിനൊപ്പം ടാറ്റ ജംഷത്പൂരിന്റെ ഗോൾ വലക്കു മുന്നിലെ തന്ത്രങ്ങൾ മെനയും.
ബ്ലാസ്റ്റേഴ്‌സ് മുൻ മാനേജർ കൊപ്പൽ ആശാന്റെ പുതിയ തട്ടകമായ ജംഷഡ്‌പൂർ എഫ് സിയിൽ ഗോൾ കീപ്പിങ് കോച്ചായാണ് ബോബി ഇന്ത്യൻ മണ്ണിൽ എതുന്നത്. 1963 ജനിച്ച ഈ ഇംഗ്ലീഷ് കളിക്കാരൻ 1981 മുതൽ 2001വരെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി വല കാത്തിട്ടുണ്ട്.1995ൽ ബ്ലാക്ക് ബേൺ പ്രീമിയർ ലീഗ് കീരീടം ഉയർത്തിയപ്പോൾ അതിൽ ബോബ്ബിയുടെ പങ്ക് വിലയേറിയതായിരുന്നു. കഴിഞ്ഞ പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ഹൾ സിറ്റിയുടെ ഗോൾ കീപ്പിങ് കോച്ച് ആയി ഈ ജനുവരി വരെ തുടർന്നിരുന്നു ബോബി. അതിന് ശേഷമാണ് പുതിയ അങ്കത്തട്ടായി ഇന്ത്യയും ജംഷഡ്‌പൂരും തിരഞ്ഞെടുത്തത് കോപ്പലുമായുള്ള അതീവ ദ്ര്ടത നിറഞ്ഞ ബന്ധമാണ് അദ്ദേഹത്തെ ജംഷഡ്‌പൂരിൽ എത്തിച്ചത് എന്നും ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കുന്നു
0 comments:
Post a Comment