ഒക്‌ടോബർ മാസത്തെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് രണ്ട് സ്ഥാനത്തിന്റെ കയറ്റം . സെപ്റ്റംബർ മാസത്തിൽ ഉണ്ടായിരുന്ന 107ഇൽ നിന്ന് 105 ഇലേക്കാണ് കയറ്റം .മക്കാവു വിനിതിരെയുള്ള എ എഫ് സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ജയിച്ചതിനെ തുടർന്നാണ് ഇന്ത്യക്ക് ഈ മുന്നേറ്റം .328 പോയിന്റുകളോടെ നൈജർ , ജോർജിയ , ന്യൂസീലൻഡ് , കൊറിയ ഡി പി ആർ എന്നീ രാജ്യങ്ങളുടെ മുമ്പിലും ലെബോനാൻ , മൗറിറ്റാനിയ ,കെന്യ ,മഡഗാസ്കർ ,സിംബവേ എന്നീ രാജ്യങ്ങളുടെ പിന്നിലുമാണ് ഫിഫ റാങ്കിങ്ങിൽ ഇന്ത്യ .
ഫിഫ റാങ്കിങ്ങിൽ ആദ്യ 6 സ്ഥാനത്തു ഒരു മാറ്റവുമില്ലാതെ ജർമ്മനി , ബ്രസീൽ ,പോർച്ചുഗൽ ,അർജന്റീന , ബെൽജിയം ,പോളണ്ട് എന്നീ രാജ്യങ്ങൾ തുടരുകയാണ് .
0 comments:
Post a Comment