Saturday, October 7, 2017

ഇന്ത്യൻ ഫുട്‍ബോളും വഴിവിട്ട ചർച്ചകളും



ഫുട്ബോൾ ആരാധകരുടെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ .ഇതേ   ഭ്രാന്തമായ ഫുടബോളിനോടുള്ള പാഷൻ തന്നെയാണ് നമ്മളെ പല ഫുട്ബോൾ വാട്ട്സ്‌ ആപ്പ് ഗ്രൂപ്പുകളും ഫേസ് ബുക്ക് പേജുകളും ഫോള്ളോ ചെയ്തത് സോഷ്യൽ മീഡിയകളിലൂടെ ചർച്ചയും പോസ്റ്റുകളും ട്രോളുകളുമായി നമ്മൾ നിറഞ്ഞു നിൽക്കുന്നത്.


യൂറോപ്പ്യൻ സ്പാനിഷ് ലാറ്റിൻ അമേരിക്കൻ ഫുട്ബോളിനെയും അവിടത്തെ ഫുടബോൾ താരങ്ങളുടെയും കടുത്ത ആരാധകരാണ് നമ്മൾ. അങ്ങനെ വരുമ്പോൾ വാട്ട്സ്‌ ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചകൾ സ്വാഭാവികമാണ് . ചില  ഗ്രൂപ്പുകൾ ഫാൻ ഫൈറ്റിലൂടെയും മാറ്റ് ചിലത് നല്ല രീതിയിലും നീങ്ങുന്നു. എന്നാൽ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഇന്ത്യ നമ്മുടെ രാജ്യവും അതിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിലാണ് നമ്മൾ ഉള്ളത്  , അങ്ങനെ വരുമ്പോൾ ഇന്ത്യൻ ഫുടബോളിനെയും കേരള ഫുടബോളിനെയും പിന്തുണക്കേണ്ടത് നമ്മുടെ ബാധ്യതയാണ് .നമ്മുടെ ഗ്രൂപ്പുകളിൽ ചർച്ചകളും ആശയ വിനയങ്ങളും അവലോകനാവും നമ്മൾ നടത്തണം .യൂറോപ്പ്യൻ സ്പാനിഷ് ഫുട്ബോളിന്റെ ചർച്ചകൾ നടത്തുമ്പോൾ നമ്മൾ കാണിക്കുന്ന അതേ ആവേശം നമ്മൾ ഇന്ത്യൻ ഫുട്ബോളിനോടും കാണിക്കണം , കൂടുതൽ വിഷയങ്ങളും ഓരോ വിഷയത്തെ കുറിച്ചും നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്


ചർച്ചകൾ പല രീതിയിൽ  നമ്മൾ ചെയ്യാറുണ്ട് അതിൽ കൂടുതലും താൻ പിന്തുണക്കുന്ന ക്ലബ്ബിനെ പുകഴ്ത്തി പറയാനും കൂട്ടുകാരൻ പിന്തുണക്കുന്ന ക്ലബ്ബിനെ താഴ്ത്തി കാണിക്കാനുമാണ് നമ്മുടെ സംഭാഷണങ്ങളിൽ കണ്ട് വരുന്നത് .അതിൽ നിന്ന് നമ്മൾ മാറണം കൂടുതലും മത്സരത്തിന്റെ ഗുണങ്ങളെയും പോരായ്മകളെയും കുറിച്ച് സംസാരിക്കണം . പ്രത്യേകിച്ച് വളർന്ന് വരുന്ന ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് സംസാരിക്കാൻ നമ്മുക്ക് ദിവസവും  100 കണക്കിന് വിഷയങ്ങൾ ഉണ്ട് .എന്നാൽ അതിനെ കുറിച്ച് ആരും ഒന്നും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ് സത്യം .സൗത്ത് സോക്കേഴ്സ് പോലുള്ള പേജുകൾ അടക്കം ഇന്ത്യൻ ഫുട്ബോളിന്റെ കുറിച്ചുള്ള 100 കണക്കിന് വാർത്തകൾ വരുന്നുണ്ട് . നമ്മൾ ആലോചിക്കണം അത് നമ്മൾ വായിക്കാറുണ്ടോ അതിനെ കുറിച്ച് നമ്മുടെ  ഗ്രൂപുകളിൽ ചർച്ച ചെയ്യാറുണ്ടോ ??


 ഒരു വിഷയത്തെ കുറിച്ച് ലേഖനം വായിക്കുകയാണെങ്കിയിൽ നമ്മൾ വായിച്ചത് കൊണ്ട് മാത്രം തീർന്നില്ല അതിനെ കുറിച്ച് നമ്മൾ കൂടുതൽ അറിയാൻ ശ്രമിക്കണം. വിഷയങ്ങൾ നമ്മുടെ ഗ്രൂപികളിൽ ചർച്ച ചെയ്യണം എല്ലാവരുടെയും അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും നമ്മൾ വീക്ഷിക്കണം . ഇതിനാണ് പറയുന്നത് ഗുണകരമായ ചർച്ച .

ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ ചില ഉദാഹരണങ്ങൾ പറയാം .ഇപ്പോൾ നിലവിൽ അണ്ടർ 17 ലോക കപ്പ് തന്നെ വിഷയമായി  എടുക്കാം .വെള്ളിയാഴ്ച്ച ഇന്ത്യ യൂ എസ് യുമായി മത്സരം നടന്നു. ഒരു മത്സരത്തെ കുറിച്ചു സംസാരിക്കുകയാണെങ്കിൽ പല വിഷയങ്ങൾ . ഇത് പോലെ ഇന്നലത്തെ മത്സരത്തിൽ ഇന്ത്യക്ക് ലഭിച്ച ഗുണപാഠങ്ങൾ എന്തൊക്കെ ?? ഇന്നലത്തെ ഇന്ത്യൻ ടീമിൽ മികവ് പുലർത്തിയ താരങ്ങൾ ആരൊക്കെ ??? ഇന്നലെ ഇന്ത്യ നടത്തിയ ഫോർമേഷൻ ശരിയായിരുന്നോ ??? അടുത്ത മത്സരത്തിൽ എന്തായിരിക്കും ഇന്ത്യയുടെ ഫോർമേഷൻ ??

അമേരിക്കയുടെ ശാരീരികത ഇന്ത്യയുടെ കളിയെ ബാധിച്ചോ ?? ഫുടബോളിൽ ശാരീരികത ഒരു വിഷയമാണോ .. ഫുടബോൾ സ്കിൽസും ടാക്ടിക്‌സും സ്റ്റാമിനയും ഉൾപ്പെടുന്ന കളിയല്ല ???  എന്നിങ്ങനെ നീണ്ടു നിൽക്കുന്ന വിഷയങ്ങൾ ..ഒരു മത്സരം നടന്നാൽ തന്നെ ചർച്ച ചെയ്യാൻ തീരാത്ത വിഷയങ്ങളാണ് .


ഇന്ത്യൻ ഫുട്ബോളിനെ  പിന്തുണക്കുക , നമ്മുടെ ഗ്രൂപുകളിൽ അതിനെ കുറിച്ചു കൂടുതൽ ചർച്ചകൾ കൊണ്ട് വരുക .ഫിഫ അണ്ടർ 17ലോകകപ്പ് , എസ് എൽ , ലീഗ് നമുക്ക് ഇനി ഒരുപാടുണ്ട് വരും കാലങ്ങളിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ . സൗത്ത് സോക്കേർസ് എന്ന കൂട്ടയ്മയുടെ വിജയം ഇത് തന്നെയാണ് ഞങ്ങൾ ഇത് പോലുള്ള ചർച്ചകൾ നടത്തിയിരുന്നു ,നടത്തുന്നുണ്ട് ..ഇനിയും ഇത് ഫുട്ബോൾ ഉള്ളത് വരെ തുടരും ..

#SouthSoccers

0 comments:

Post a Comment

Blog Archive

Labels

Followers