Sunday, October 8, 2017

ഒരു ഫുടബോൾ പ്രേമിയുടെ വീക്കെൻഡ്



എന്റെ ഫുട്ബാൾ വീക്കെൻഡ്. ഒരു ചെറിയ കുറിപ്പ് ഉപകാരപ്രദമാകും എന്നു കരുതുന്നു...

_ലോകകപ്പ് കാണാൻ പോകുന്ന ഒരാൾക്ക് ഉള്ള ഒരു ദിവസത്തെ മുഴുവൻ ചിലവ്.._ 👇🏼


*ഇന്നലെ എനിക്കുണ്ടായ ആകെ ചിലവ് താഴെ കൊടുക്കുന്നു..* 


കുടി വെള്ളം =10 (ഫിഫ ടൂർണമെന്റ് ആകയാൽ ബോട്ടിൽ എടുക്കാൻ പറ്റില്ല. അതുകൊണ്ടു സ്റ്റേഡിയത്തിൽ നിന്നു 10 രൂപ നിരക്കിൽ ഗ്ലാസ്സിൽ മേടിക്കണം. പക്ഷെ ചിലവ് അടുത്ത കളിക്ക് ഉണ്ടാകില്ല. കാരണം ഞങ്ങൾ പ്രതിഷേധിച്ചത്കൊണ്ടു കുടിവെള്ളം ഇനി അടുത്ത കളി മുതൽ സൗജന്യം ആയി നൽകാം എന്നു സംഘാടക സമിതി സമ്മതിച്ചിട്ടുണ്ട്)


ഭക്ഷണം =100  ( ഊണ്, വൈകുന്നേരം ചെറുകടി)


മെട്രോ റെയിൽവേ സ്റ്റേഷനിൽ നിന്നു അങ്ങോട്ടും ഇങ്ങോട്ടും കൂടി =  40 രൂപ 


കോട്ടയത്തു നിന്നു ട്രെയിൻ ടിക്കറ്റ് അങ്ങോട്ടും ഇങ്ങോട്ടും കൂടി =110


ലോകകപ്പ് ടിക്കറ്റ് =60 രൂപ


മൊത്തം ചിലവായത് = 320 രൂപ.. 


320 രൂപക്ക് നല്ല കിടിലൻ വീക്കെൻഡ് ആഘോഷം. മെക്സിക്കൻ വേവുകളും സൂപ്പർ കളിയും അരങ്ങു തകർത്ത ഫുട്ബോൾ രാവ് അവിസ്മരണീയം.



ഇത്രയും രൂപക്ക് ഒരു സാധാരണ ഫുട്‌ബോൾ പ്രേമിക്കു ക്വാളിറ്റി ഒട്ടും കുറയാത്ത ഒരു ദിവസം എന്നു ഉറപ്പിച്ചു പറയാം. കാരണം വീട്ടിൽ നിന്ന് നേരെ ബൈക്കിൽ ചെന്നു ഇറങ്ങിയാൽ ട്രെയിൻ വരുമ്പോൾ ബുക്ക് ചെയ്ത സീറ്റിൽ കേറി ഇരുന്നു ട്രെയിൻ ഇറങ്ങി നേരെ  മെട്രോയിൽ കയറി നെഹ്റു സ്റ്റേഡിയം. സമയമുള്ളവർക്ക് ലുലുവിൽ ഒക്കെ പോയി ഷോപ്പിംഗ് നടത്താനും അവസരമുണ്ട് കേട്ടോ. സ്റ്റേഡിയത്തിന്റെ മുന്നിലെന്ന പോലെ അതിന്റെ മുന്നിലും മെട്രോ സ്റ്റേഷൻ ഉള്ളതിനാൽ അവിടെയും ബുദ്ധിമുട്ടില്ല. തിരിച്ചു എപ്പോളും സ്റ്റേഡിയത്തിലേക്കും റെയിൽവേ സ്റ്റെഷനിലേക്കും  ശീതീകരിച്ച കമ്പാർട്ടുമെന്റുകൾ ഉള്ള മെട്രോ ട്രെയിൻ. കളി കഴിഞ്ഞപ്പോൾ ഫുട്ബാൾ ഫാന്സിന് വേണ്ടി പ്രത്യേകം ഒരുക്കിയ മെട്രോ ടിക്കറ്റ് കൗണ്ടറുകൾ. ഫുട്‌ബോൾ കൊച്ചി ഏറ്റെടുത്തു. അതേ *football takes over*


അങ്ങനെ ഒരു തരത്തിലും മടുപ്പിക്കാത്ത വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ആണ് ലോകകപ്പ് കാണാൻ വരുന്ന നമ്മെ ഓരോരുത്തരെയും കൊച്ചിയിൽ കാത്തിരിക്കുന്നത്


നമ്മുടെ മെട്രോമാൻ . ശ്രീധരനോടും ഫിഫയോടും മനസിൽ ആത്മാർത്ഥമായി നന്ദി പറഞ്ഞ ദിവസം ആയിരുന്നു ഇന്നലെ.   


    - ആൽവി, ഒരു സൗത്ത് സോക്കേഴ്‌സ് ഫുട്ബോൾ ഫാൻ

0 comments:

Post a Comment

Blog Archive

Labels

Followers