അടുത്ത മാസം ആരംഭിക്കുന്ന സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന AFC U-19 യോഗ്യതാ റൗണ്ട് മത്സരത്തിനായി 29 പേർ ക്യാമ്പിൽ ചേരുമെന്ന് ഇന്ത്യ അണ്ടർ 19 ദേശീയ ടീമിന്റെ ഹെഡ് കോച്ച് ലൂയിസ് നോർട്ടൺ ഡി മാട്ടോസ് അറിയിച്ചു.
സൗദി അറേബ്യ, യമൻ, തുർക്ക്മെനിസ്ഥാൻ എന്നിവരാണ് ഇന്ത്യയോടൊപ്പം ഗ്രൂപ്പ് ഡി യിലെ മറ്റു രാജ്യങ്ങൾ. സൗദി അറേബ്യയ്ക്കെതിരായി നവംബർ 4 ന് ആദ്യ മത്സരം കളിക്കും . യെമൻ, തുർക്ക്മെനിസ്ഥാൻ എന്നിവർക്കൊപ്പം നവംബർ 6, 8 എന്നീ തിയ്യതികളിലാണ് മത്സരങ്ങൾ നടക്കുക.
അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ പങ്കെടുത്ത കുട്ടികൾക്ക് ഈ ടൂർണമെന്റ് വളരെ ഗുണം ചെയ്യും. ഈ ടൂർണമെന്റിൽ അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ ടീം കാത്തിരിക്കുകയാണ്. ധീരജ് സിംഗ്, ജേക്സൺ സിംഗ്, അമർജിത്ത് കിയാം, അൻവർ അലി തുടങ്ങിയ U -17 വിഭാഗങ്ങളിൽ നിന്നുള്ള യുവതാരങ്ങളിൽ ചിലരും തങ്ങളുടെ ഇപ്പോഴത്തെ ഫോമിലേക്ക് കടന്നുവരാൻ ഇഷ്ടപ്പെടുന്നു.
എ ഐ എഫ് എഫ് അണ്ടർ 19 അക്കാദമി താരങ്ങളും ഫിഫ U 17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത താരങ്ങളെയും ഉൾപ്പെടുത്തി 29 പേരടങ്ങുന്ന പട്ടിക ലൂയിസ് നോർട്ടൻ പുറത്തു വിട്ടു .
ഒക്ടോബര് 25 ന് ദോഹയിലേക്ക് ടീം പരിശീലനത്തിന് പോകും. ഖത്തർ അണ്ടർ 19 നാഷണൽ ടീമിനെതിരെ ഒക്ടോബര് 28 ന് ദോഹയിൽ പരിശീലന മത്സരം കളിക്കും.
ക്യാമ്പിൽ ഉൾപ്പെടുത്തിയ 29 പേരുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോൾ കീപ്പർസ് : ധീരജ് സിംഗ്, പ്രഭു സുഖൻ സിംഗ് ഗിൽ, മുഹമ്മദ് നവാസ്.
ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സഹിൽ പൻവർ, ദീപക് തന്ഗ്രി, അമാൽ ദാസ്, നംഗ്യാൽ ബൂട്ടിയ, ആഷിഷ് റായ്.
മിഡ്ഫീൽഡർമാർ: സുരേഷ് സിംഗ്, നിൻതോയ്ന്ദൻബ മീറ്റി, അമർജിത് സിംഗ്, അഭിജിത് സർകാർ, ലാലംഗമിയ, കോമൽ തതൽ, ജേക്സൺ സിംഗ്, നോങ്ഡാംബ നൊറോം, രാഹുൽ കെന്നോളി പ്രവീൺ, നൊറോം റോഷൻ സിംഗ്, പ്രണജ് ഭുമിജ്, അഭിഷേക് ഹാൽദർ, പ്രിൻസ്ടൺ റീബലോ.
ഫോർവേഡുകൾ: അങ്കീത് ജാദവ്, റഹിം അലി, ലാലവാംബു, എഡ്മണ്ട് ലാൽറിനടിക .
0 comments:
Post a Comment