എ എഫ് സി അണ്ടർ 19 യോഗ്യത മത്സരത്തിനായുള്ള 24 അംഗ ഇന്ത്യൻ ടീമിനെ ലൂയിസ് നോർട്ടൺ ഡി മാട്ടോസ് പ്രഖ്യാപിച്ചു.
ഫിഫ U 17 ലോകകപ്പ് ടീമിൽ നിന്ന് 14 പേർ U 19 ടീമിൽ സ്ഥാനം നേടി. പ്രബുഷുകാൻ ഗില്ലിനോടൊപ്പം ലോകകപ്പിൽ ശ്രദ്ധേയനായ ഗോൾ കീപ്പർ ധീരജ് സിംഗ് ടീമിൽ ഇടം പിടിച്ചപ്പോൾ ഇന്ത്യൻ വംശജനായ സണ്ണി ധാലവാളിനെ ടീമിൽ ഇടം ലഭിച്ചില്ല
ലോകകപ്പ് ടീമിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ അമർജിത് സിംഗ്, ജാക്സൺ സിംഗ് എന്നിവരെ മാട്ടോസ് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ കോമൽ തട്ടാൽ, അഭിജിത് സർകാർ, അങ്കീത് ജാദവ് എന്നിവരെ ഒഴിവാക്കി.
യെമൻ, തുർക്ക്മെനിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. 2018 ലെ ഇന്തോനേഷ്യയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് മാത്രമേ നേരിട്ട് യോഗ്യത ലഭിക്കു. ഗ്രൂപ്പ് വിജയികളെക്കൂടാതെ, മികച്ച അഞ്ച് രണ്ടാം സ്ഥാനത്തുള്ള ടീമുകൾക്കും ഈ ടൂർണമെന്റിലേക്ക് യോഗ്യത നേടാം.
നവംബർ 4, 6, 8 തീയതികളിലായാണ് ഇന്ത്യയുടെ മൂന്ന് മത്സരങ്ങൾ നടക്കുക.
24 അംഗ സംഘം ഇനി പറയുന്നവയാണ്.
ഗോൾകീപ്പർമാർ: ധീരാജ് സിംഗ്, പ്രഭൂഗുൻ ഗിൽ, മുഹമ്മദ് നവാസ്.
ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സഹിൽ പൻവർ, ദീപക് ടാൻഗ്രി, നംഗ്യാൽ ബൂട്ടിയ, ആഷിഷ് റായ്.
മിഡ്‌ഫീൽഡർസ് : സുരേഷ് സിംഗ്, നിൻതോയിംഗൻ മീറ്റി, അമർജിത് സിംഗ്, ജേക്സൺ സിംഗ്, നോങ്ധാംബ നൊരോം, രാഹുൽ കന്നോലി, പ്രവീൺ, റോഷൻ സിംഗ്, അഭിഷേക് ഹാൽഡർ, പ്രിൻസ്ടൺ റീബലോ.
സ്ട്രൈക്കേഴ്സ്: റഹിം അലി, ലാലുപ്രൂയി, എഡ്മണ്ട് ലാൽറിന്ദിക
what happend to komal ????
ReplyDelete