Tuesday, October 10, 2017

ഏഷ്യ കപ്പ് യോഗ്യത; മാച്ച് പ്രിവ്യൂ ഇന്ത്യ - മക്കാവു



ഇന്ത്യ നാളെ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കാൻ മക്കാവുവിനെ നേരിടും. ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.


കഴിഞ്ഞ പത്ത് മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. പത്തു മത്സരത്തിൽ ഒന്പത് മത്സരങ്ങളിലും ഇന്ത്യ എതിരാളികളെ കീഴടക്കി. ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ആദ്യ മൂന്നു മത്സരങ്ങളിലൂം ജയിച്ചാണ് ഇന്ത്യ നാളെ മക്കാവുവിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ യോഗ്യത മത്സരത്തിൽ മാർച്ച് 28 ന് മ്യാൻമാറിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ജൂൺ 13 ന് നടന്ന രണ്ടാം യോഗ്യത മത്സരത്തിൽ കിർഗിസ്ഥാനെയും എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടു മത്സരങ്ങളിലും ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയായിരുന്നു ഗോളുകൾ നേടിയത്. അവസാന യോഗ്യത മത്സരത്തിൽ മക്കാവുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചാണ്. സൂപ്പർ സബ്ബായി ഇറങ്ങിയ ബൽവന്ത് സിംഗിന്റെ ഇരട്ട ഗോളുകൾക്കായിരുന്നു വിജയം.  സൗത്ത് സോക്കേർസ് ) ഏഷ്യൻ കപ്പ് യോഗ്യത ഗ്രൂപ്പ് യിൽ നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഒന്പതു പോയിന്റുകളുമായി ഒന്നാമതാണ് ഇന്ത്യ. 182ആം സ്ഥാനക്കാരായ മക്കാവുവിനെതിരെ നാളെ വിജയം നേടിയാൽ ഇന്ത്യക്ക് 2011 ന് ശേഷം ഏഷ്യൻ കപ്പിൽ വീണ്ടും പന്ത് തട്ടാം




നാളെ മത്സരത്തിൽ ഗോൾ വല കാക്കാൻ ഗുർപ്രീത് സിംഗ് സന്ധു തന്നെ എത്തും .

സുനിൽ ഛേത്രിയുടെ കീഴിൽ ജെജെയും ബൽവന്ത് സിങ്ങും ഇന്ത്യൻ മുൻനിരയിൽ അണിനിരക്കും.

മിഡ്‌ഫീൽഡിൽ യൂജിങ്‌സൺ ലിങ്‌ദോയും റൗളിന് ബോർജസും ആദ്യ പതിനൊന്നിൽ ഇടം പിടിക്കും , റഫീക്കിന് പകരക്കാരുടെ ഇടയിലാകും സ്ഥാനം. ഉദ്ദാന്ത സിങ് റൈറ്റ് വിങ്ങിലും നാസറി റൈറ്റ് വിങ്ങിലും കഴിഞ്ഞ മത്സരങ്ങളിൽ പോലെ തന്നെ ഇറങ്ങിയേക്കും . ബൽവന്തിന് പകരമായി സി കെ വിനീതിനെ ആദ്യ പകുതിയിൽ അല്ലെങ്കിൽ  പകരക്കാരനായി ഇറക്കാൻ സാധ്യത ഉണ്ട് .

കോൺസ്റ്റന്റൈൻ 4-2-3-1 ഫോർമേഷൻ ആയിരിക്കും ആദ്യം ടീമിനെ കളിപ്പിക്കാൻ സാധ്യത. പിന്നീട് അത് 4-1-4-1 അറ്റാക്കിങ്ങിലേക്ക് മാറും



ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം അരങ്ങേറുക . സ്റ്റാർസ്പോർട്സ് ഇലും സ്റ്റാർ സ്പോർട്സ് 1 എച് ഡി യിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും . കൂടാതെ ജിയോ ടിവി യിലും ഹോട് സ്റ്റാറിലും ഓൺലൈൻ വഴി മത്സരം കാണാം.


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers