പതിനേഴാമത് അണ്ടർ 17 ലോകകപ്പിന് ഇന്ന് കിക്കോഫ്. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ ആഫ്രിക്കൻ കരുത്തരായ ഘാന കൊളംബിയയെയും മുംബൈയിൽ ന്യൂസിലൻഡ് തുർക്കിയെയും നേരിടുന്നതോടെയാണ് 23 ദിവസങ്ങൾ നീണ്ട നിൽക്കുന്ന കൗമാര ലോകകപ്പിന് തുടക്കമാവുക. രാത്രി എട്ടിനാണ് ഇന്ത്യ അമേരിക്ക പോരാട്ടം
ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യ ആത്മവിശ്വാസത്തിലാണ്. മൂന്ന് വർഷമായി ഒരുമിച്ച് കളിക്കുന്നതും വിദേശ രാജ്യങ്ങളിലെ മത്സരങ്ങൾ പങ്കെടുത്ത അനുഭവം സമ്പത്തും ഇന്ത്യക്ക് മുതൽ കൂട്ടാണ്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതും ആതിഥേയകർക്ക് പ്രതീക്ഷയേകുന്നു. ടീമിൽ എല്ലാവരും മികച്ച ഫോമിലാണെന്നതും ഇന്ത്യ അനുകൂല ഘടകങ്ങളാണ്. പ്രതിരോധ താരം ബോറിസ് സിംഗ് സസ്പെൻഷൻ മൂലം ഉണ്ടാകില്ല എന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. മലയാളി താരം കെ പി രാഹുലിന് ആദ്യ ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയില്ല.
ജോഷ് സർജന്റിന്റെ നേതൃത്വത്തിൽ ശക്തമായ നിരയുമായിട്ടാണ് അമേരിക്ക ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. പരിചയസമ്പത്തും പ്രതിഭാധനരായ ഒരു പിടി താരങ്ങളുമാണ് അമേരിക്കയുടെ കരുത്ത്. കോൺകാകാഫ് റണ്ണേഴ്സായിട്ടാണ് അമേരിക്ക പതിനാറാം തവണ ലോകകപ്പിന് എത്തുന്നത്.
കൊച്ചിയിൽ തീ പാറും മത്സരത്തോടെയാണ് ശനിയാഴ്ച മത്സരങ്ങൾക്ക് തിരി തെളിയുന്നത്. ടൂർണമെന്റിലെ തന്നെ ഗ്ലാമർ പോരാട്ടത്തിൽ ലാറ്റിൻ അമേരിക്കൻ കരുത്തരായ ബ്രസീലിയൻ ടിക്കി ടാക്കയുടെ വക്താക്കളായ സ്പെയിനുമായി കൊമ്പുകോർക്കും. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. രണ്ടാമത്തെ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ നൈജർ വടക്കൻ കൊറിയയുമായി ഏറ്റുമുട്ടും.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കപ്പാസിറ്റി 29,000 ആക്കി ചുരുക്കിയത് കേരളത്തിലെ ഫുട്ബോൾ പ്രേമികളേ നിരാശരാക്കിയിട്ടുണ്ട്
23 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കൗമാര ലോകകപ്പിന് ഒക്ടോബർ 28 ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് മൈതാനത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തോടെയാണ് പരിസമാപ്തി കുറിക്കുക
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment