സ്പെയിനിൽ മറബെല്ലയിൽ പരിശീലനത്തിന് വന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാൻ പത്തു മണിക്കൂറോളം യാത്ര ചെയ്‌തു വലൻസിയയിൽ നിന്നും വന്ന സൗത്ത് സോക്കേഴ്സ് പ്രതിനിധി ഷാനിബിനെയും കുടുംബത്തെയും കാത്തിരുന്നത് ബമ്പർ ലോട്ടറി..
സാക്ഷാൽ ഇയാൻ ഹ്യൂം എന്ന നമ്മുടെ സ്വന്തം ഹ്യൂമേട്ടൻ..
മലയാളികളുടെ ഹ്യൂമേട്ടനോടൊപ്പം അല്പസമയം ചിലവഴിച്ച നിമിഷങ്ങൾ ഇപ്പോളും ഓർക്കുന്നുണ്ട് ആ കുടുംബം.. മലയാളികളെപ്പറ്റിയും അവർക്ക് ബ്ലാസ്റ്റർസിനോടും തന്നോടുമുള്ള സ്നേഹത്തെ പറ്റിയും ഹ്യൂമേട്ടൻ വളരെയധികം വാചാലനായി.. ഹ്യൂമേട്ടൻ നമുക്ക് സൂപ്പർ സ്റ്റാർ ആണെങ്കിലും ലളിതമായ സംസാരവും സ്നേഹപൂർണ്ണമായ പെരുമാറ്റവും ആയിരുന്നെന്നു ഷാനിബ് സാക്ഷ്യപ്പെടുത്തുന്നു...
കഴിഞ്ഞ തവണ കൊൽക്കത്തക്ക് വേണ്ടി കപ്പ് നേടിയത് നേരിട്ട് കണ്ട കാര്യം ഓർമിപ്പിച്ച ഷാനിബിനോട് അതിൽ താൻ മലയാളി ആരാധകരോട് ക്ഷമ ചോദിക്കുന്നതായും പറഞ്ഞു.സുഹൃത്തിന്റെ വിവാഹത്തിനും മറ്റുമായി കേരളത്തിൽ ഒരുപാട് സ്ഥലങ്ങളിൽ കറങ്ങിയിട്ടുള്ള ഹ്യൂമേട്ടന് തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ പോകണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു..വിനീതും റിനോയും പോലെ ഒരുപാട് മലയാളി സുഹൃത്തുക്കൾ ഉള്ളതിനാൽ കേരളത്തിൽ കൂടുതൽ യാത്രകൾ ചെയ്യാൻ സാധിക്കുമെന്ന് ഹ്യൂമേട്ടൻ പറഞ്ഞു..
പ്രായം തളർത്താത്ത പോരാളികളെ കുറിച്ച് പറഞ്ഞപ്പോൾ ഇബ്രാഹിമോവിച് പോലെയുള്ളവർ ഫുട്ബോൾ കളിക്കാനായി ജനിച്ച ഇതിഹാസമാണെന്നായിരുന്നു മറുപടി.. ഇത്തവണ പുതുവത്സരരാവിൽ ബംഗളുരുവുമായുള്ള മത്സരം കാണാൻ കുടുംബസമേതം എത്തണമെന്ന് ഹ്യൂമേട്ടൻ ഷാനിബിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ..താരജാടകളില്ലാത്ത ഈ താരരാജാവ് ഷാനിബിന്റെ മകനെ എടുത്തു കളിപ്പിക്കുകയും സ്നേഹചുംബനങ്ങൾ നൽകി ആശീർവദിക്കുകയും ചെയ്തു..
സൗത്ത് സോക്കേഴ്സ് പോലുള്ള കൂട്ടായ്മകൾ ഇന്ത്യൻ ഫുട്ബോളിനു എന്നും മുതൽക്കൂട്ടാവട്ടെ എന്ന് ഹ്യൂമേട്ടൻ എന്നാശംസിച്ചു..മലയാളികളുടെ ഈ സ്നേഹം എന്നും തന്റെ ഉള്ളിൽ ജ്വലിച്ചു നിൽക്കുമെന്നുംപറഞ്ഞ ഹ്യൂമേട്ടൻ സൗത്ത് സോക്കേഴ്സിന് എല്ലാവിധ നന്മകളും ആശംസിക്കാൻ മറന്നില്ല..താരങ്ങളെ കാണാൻ പോയ തനിക്കു ലഭിച്ചത് വളരെയധികം ആത്മബന്ധമുള്ള ഒരു കൂട്ടുകാരനെയാണെന്നു ഷാനിബ് ഓർക്കുന്നു..കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മത്സരം കാണാനും ടീമിന്റെയും കോച്ച് റെനേച്ചായന്റെയും കൂടെ ഏറെ സമയം ചിലവഴിക്കാനും സാധിച്ച ഈ കുടുംബത്തിന് ഹ്യുമേട്ടനെ പോലെ ഒരു താരത്തിന്റെ സൗഹൃദം വളരെ വിലപ്പെട്ട ഒരു സമ്മാനമായാണ് കാണുന്നത്.. തങ്ങളുടെ സ്വന്തം ഹ്യൂമേട്ടന് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരായ ഈ കുടുംബം..സൗത്ത് സോക്കേഴ്സിന്റെ മീഡിയ വിംഗ് കോർഡിനേറ്റർ കൂടിയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ ഷാനിബ്..
GREAT <3
ReplyDeleteSouthsoccers inte muth... shanibkkaaa👌🏽👌🏽👌🏽🎊🎊🎊
ReplyDeleteKathikode jawahrte aashamsakal ..shanib
ReplyDelete