Monday, October 9, 2017

തോൽവിയിലും തല ഉയർത്തി പിടിച്ചു ഇന്ത്യയുടെ ചുണക്കുട്ടികൾ



ഇന്ത്യൻ ഫുട്ബോൾ ടീം എന്നാൽ പുച്ഛിച്ചു ചിരിക്കുന്ന ചില ഫുട്ബോൾ ശാസ്ത്രജ്ഞരെ കാണാമായിരുന്നുഇന്ത്യ ഒരിക്കലും ഫുട്‌ബോളിൽ ഒന്നും ചെയ്യാൻ പോകുന്നില്ല എന്നു പറഞ്ഞു അന്യ രാജ്യങ്ങൾക്ക് ജയ് വിളിക്കാൻ പോകുന്ന ഫുട്ബോൾ ശാസ്ത്രജ്ഞർക്ക് ചെകിടത്തു കിട്ടിയ ചൂടൻ അടി തന്നെയാണ് ഇന്നത്തെ ഗോൾ. അമേരിക്കയെ വിറപ്പിച്ച ടീം ഇന്ത്യ അവർ അടുത്ത കാലത്ത് നേരിട്ട ഏറ്റവും മികച്ച ടീം ആണന്നു അവരുടെ കോച്ചു തന്നെ വ്യക്തമാക്കി. ഇന്നിതാ വ്യക്തമായ മേധാവിത്യം ഉണ്ടായിട്ടും ഭാഗ്യക്കേടു ഒന്നു കൊണ്ടു മാത്രം കൊളംബിയയെ കീഴടക്കാൻ നമുക്ക് കഴിഞ്ഞില്ല. തടി മിടുക്കു കൊണ്ടു കളി അവർ ജയിച്ചു എന്നു പറയുന്നതാവും ശരി. ഇന്ത്യയുടെ ചുണകുട്ടികളുടെ സ്‌കിൽ പലപ്പോഴും അവരുടെ താളം തെറ്റിച്ചു. ഡൽഹിയിൽ പോലും ഫുട്‌ബോളിനായി ആർത്തു വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ രൂപപ്പെട്ടിരുക്കുന്നു. മാറ്റം അത്ഭുതങ്ങൾ സൃഷ്ടിക്കും എന്നുറപ്പ്.



ലാറ്റിൻ അമേരിക്കയിൽ മാത്രമല്ല ഫുട്‌ബോളിലെ തന്നെ ലോക ശക്തിയായ സീനിയർ ലോകകപ്പിലെ സ്ഥിരം സാന്നിധ്യം ആയ ഒരു രാജ്യം ഇന്ത്യയിലെ ചുണകുട്ടികൾക്ക് എതിരെ കളിച്ചപ്പോൾ അവരുടെ കളി മികവ് പോരാതെ വന്നുഅവരുടെ ശാരീരിക ശക്തി ഉപയോഗിച്ചുള്ള പരുക്കൻ കളി അടവുകൾക്ക് മുന്നിൽ മാത്രം ആണ് നമ്മൾ പുറകിൽ പോയത്. അമേരിക്കക്ക് എതിരെയും ഇതേ പ്രശ്നം തന്നെയാണ് നാം നേരിട്ടത്.      



ഒന്നുറപ്പിക്കാം ഇന്ത്യ ഇന്ന് നേടിയ ഒരൊറ്റ ഗോൾ കൊണ്ടു ഇന്ത്യ ലോക ഫുട്‌ബോളിൽ ചരിത്രം എഴുതി. അതു മാത്രമല്ല ഗോൾ ലോക ഫുട്‌ബോളിലെ പരമ്പരാഗത ശക്തികൾക്ക് ഉള്ള അപായ മണി  കൂടിയായിരുന്നു. ലോക ഫുട്‌ബോളിനെ കാൽ കീഴിലാക്കാൻ ഉള്ള കളി മികവും ചങ്കൂറ്റവും അതിനൊത്ത സ്‌കിൽസും ഉള്ള ഒരു മികച്ച ടീം രൂപപ്പെട്ടിരിക്കുന്നു



ഭാവിയിൽ ടീം ശാരീരിക മികവ് കൂടി ആർജ്ജിക്കുമ്പോൾ ഏതൊരു രാജ്യത്തെയും തകർത്തു തരിപ്പടം  ആക്കാൻ കഴിയുന്ന ലോക ഫുട്‌ബോളിലെ മഹാ ശക്തിയായി ഇന്ത്യൻ ഫുട്ബോൾ ടീം മാറും. ധീരജിം രാഹുലും കോമലും ജാക്സനും ഒക്കെ ലോകമെങ്ങും അറിയപ്പെടും. നമ്മൾ തുടങ്ങിയിട്ടെ ഉള്ളു. കനൽ മൂടി കിടന്ന ഇന്ത്യൻ ഫുട്‌ബോൾ പതുക്കെ കത്തി തുടങ്ങിയിരിക്കുന്നു   . വർഷങ്ങൾക്ക് ഉള്ളിൽ ഏതു ടീമിനെയും ചുട്ടെരിച്ചു സംഹരിക്കാൻ  കഴിയുന്ന ഒരു ടീം ഇന്ത്യ രൂപം കൊള്ളും.. 


- ആൽവി

0 comments:

Post a Comment

Blog Archive

Labels

Followers